സൂപ്പര്‍ ബ്ലോഗര്‍ 2012

ബൂലോകം.കോം   പോര്‍ട്ടല്‍  നടത്തുന്ന സൂപ്പര്‍ ബ്ലോഗര്‍ 2012 അവാര്‍ഡു  വോട്ടിംഗ് തീരാന്‍ ഇനി രണ്ടു ദിവസം  കൂടി മാത്രം.  ഇത്  മൂന്നാം തവണയാണ് ബൂലോകം ഡോട്ട് കോമിന്റെ നേതൃത്വത്തില്‍ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡു  നടത്തപ്പെടുന്നത്.  ബഷീര്‍ വള്ളിക്കുന്ന്, നിരക്ഷരന്‍  എന്നിവരായിരുന്നു  മുന്‍ വര്‍ഷത്തെ അവാര്‍ഡു ജേതാക്കള്‍. 

മുന്‍  വര്‍ഷങ്ങളെ അപേക്ഷിച്ച്   വ്യക്തമായ തിരഞ്ഞെടുപ്പ് മാന മാനദണ്ഡങ്ങളോടെ  ആണ്  ഈ വര്‍ഷത്തെ  വോട്ടെടുപ്പ് നടത്തുന്നത് എന്ന് ബൂലോകം .കോം  ചെയര്‍മാന്‍ & പബ്ലിഷര്‍ ജെയിംസ്‌ ബ്രൈറ്റ്  നമ്മുടെ ബൂലോകത്തോട് പറഞ്ഞു. വായനക്കാരുടെ  വോട്ടിംഗ്  വഴി നടക്കുന്ന തെരഞ്ഞെടുപ്പിന്    അമ്പതു ശതമാനം  മാര്‍ക്ക് മാത്രമേ  നല്കുവെന്നും താഴെ  നല്‍കുന്ന വ്യക്തമായ  മാനദണ്ഡങ്ങള്‍  കണക്കിലെടുത്ത് മാത്രമേ  ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡിന്  ആളുകളെ പരിഗണിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

തെരഞ്ഞെടുപ്പിന് കണക്കിലെടുത്ത മാനദണ്ഡങ്ങള്‍
  1. മലയാളം അക്ഷരത്തെറ്റുകൂടാതെയും പരമാവധി വ്യാകരണപ്പിശകുകള്‍ ഒഴിവാക്കിയും എഴുതാനുള്ള കഴിവ്
  2. രണ്ടായിരത്തി പന്ത്രണ്ടില്‍ ഈ- എഴുത്തില്‍ ഉള്ള സജീവ സാന്നിധ്യം
  3. കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ ഉള്ള അറിവും, അതിനു അനുയോജ്യമായ ഈ-എഴുത്ത് മാധ്യമത്തിന്റെ തെരെഞ്ഞെടുപ്പും
  4. സര്‍ഗാത്മകത
  5. ജനസമ്മതിയും അഭിപ്രായങ്ങള്‍ സ്വരൂപിക്കാനുള്ള കഴിവും
  6. എഴുത്തിന്റെ ഉയര്‍ന്ന ഗുണനിലവാരത്തിലൂടെ ഈ -എഴുത്തിനെ, പ്രിന്റ്‌ മാധ്യമങ്ങള്‍ക്കൊപ്പം മുഖ്യധാരയിലേക്ക് എത്തിക്കുവാനുള്ള പങ്കാളിത്തം
  7. ഈ എഴുത്തില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ അനുയോജ്യമായ ഉപയോഗത്തിലുള്ള വൈദഗ്ദ്ധ്യം
  8. സൃഷ്ട്ടികളിലും അഭിപ്രായങ്ങളിലുമുള്ള മൗലികത

സൂപ്പര്‍ ബ്ലോഗര്‍ 2012 വോട്ട്  രേഖപ്പെടുത്തുവാന്‍ ഈ ലിങ്ക് വഴി പോകാം


കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗര്‍  അവാര്‍ഡു ജേതാവായ ശ്രീ  നിരക്ഷരന്‍ എന്ന  മനോജ്‌ രവീന്ദ്രന്‍   തനിക്കു ലഭിച്ച  മുഴുവന്‍ അവാര്‍ഡു തുകയും  (13001 രൂപ)  കാസര്‍ഗോഡ്‌  എന്‍ഡോ  സള്‍ഫാന്‍ ദുരിതാശ്വാസനിധിയിലേക്ക്  സംഭാവനയായി നല്‍കി മാതൃകയായിരുന്നു.  നമ്മുടെ ബൂലോകം എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം കൂടിയാണ്  ശ്രീ നിരക്ഷരന്‍ .


ടീം  നമ്മുടെ ബൂലോകം


പോപ്പുലർ പോസ്റ്റുകൾ