ഗ്ലോബൽ വാമിങ്ങ് പരിഹാരത്തിനായി നമ്മുടെ ബൂലോകം പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഏവരും സഹകരിക്കുക ഇ മരം/e Tree Campaining സന്ദർശിക്കുക https://www.facebook.com/eTreeCampaign

.

പ്രിയംവദ കാതരയാണ് ...........

ബൂലോകര്‍ കേട്ട് മറന്ന  ടൈറ്റില്‍ . അല്ലെ ?

സംശയിക്കേണ്ട .....ബ്ലോഗര്‍ സാക്ഷാല്‍  ശ്രീമാന്‍  അരുണ്‍ കായംകുളത്തിന്റെ  കായംകുളം സൂപ്പര്‍  ഫാസ്റ്റിലെ   ഒരു പോസ്റ്റിന്റെ ടൈറ്റില്‍  തന്നെ ആണിത്.

ഈ  ടൈറ്റിലിന് ഇപ്പോള്‍ പ്രസക്തി എന്താണെന്ന് ചോദിച്ചാല്‍  ഉടന്‍ റിലീസ് ചെയ്യുന്ന ഒരു ഷോര്‍ട്ട് ഫിലിമിലും ഈ ടൈറ്റില്‍ തന്നെ. ശ്രീ അരുണ്‍ കായംകുളത്തിന്റെ  മേല്‍ പറഞ്ഞ രചനയെ ആസ്പദമാക്കി   ശ്രീ ബേസില്‍ ജോസഫ്‌  സംവിധാനം ചെയ്യുന്ന  ലഘു ചിത്രത്തിന്‍റെ  ടൈറ്റില്‍ ആണിത്. വിഷ്വല്‍ മീഡിയ യോട് ആഭിമുഖ്യമുള്ള ഒരു കൂട്ടം  ഐ ടി ചെറുപ്പക്കാരുടെ സംരംഭം . സംവിധായകന്‍  ബേസില്‍ ജോസെഫിന്റെ രണ്ടാമത്തെ  സംവിധാന സംരംഭവവും.

ലഘു ചിത്രത്തിന്റെ  പിന്നണിയില്‍  പ്രവര്‍ത്തിച്ച പ്രമുഖര്‍ ഇവരാണ് ........

Direction-Basil Joseph
Story-Arun Kayamkulam
Produced by-Vinish Kumar
CinematographyNithin Nandakumar
Editing-Appu N Bhattathiri
Music-Sidhartha Pradeep
Stills-Tom Abraham Dcruz
Posters-Anees Babu,Roshan Eapen Alexander
ശ്രീ അരുണ്‍ കായകുളത്തിന്റെ രചനകളെ  ആസ്പദമാക്കി  രണ്ടു  ഷോര്‍ട്ട് ഫിലിമുകള്‍  കൂടി  അണിയറയില്‍ തയ്യാറെടുക്കുന്നു. അതിന്റെ വിശേഷങ്ങള്‍ പുറകെ....ലഘു ചിത്രത്തിന്റെ പ്രൊമോഷനല്‍ വീഡിയോ ഈ  ലിങ്കിലൂടെ  പോയാല്‍ കാണാം 

സെപ്റ്റംബര്‍ ഇരുപത്തി എട്ടാം തീയതി വൈകിട്ട്  ആറര മണിക്കാണ്  ഈ ഷോര്‍ട്ട് ഫിലിം യു ട്യൂബിലൂടെ റിലീസ് ചെയ്യുന്നത്.  അപ്പോള്‍ മുതല്‍ ഈ  ലിങ്കിലൂടെ  പോയാല്‍ വീഡിയോ കാണാംഅണിയറ പ്രവര്‍ത്തകര്‍ക്ക്  നമ്മുടെ  ബൂലോകം ടീമിന്റെ  ആശംസകള്‍ .
 


Share/Bookmark

10 comments:

നിരക്ഷരൻ September 27, 2012 at 11:08 AM  

എടാ എൽഡോ...ഓടിവാടാ... നമ്മടെ അരുൺ കായംകുളത്തിനെ സിൽ‌മേല് എടുത്തെടാ... :)

നിരക്ഷരൻ September 27, 2012 at 11:09 AM  

അഭിനന്ദനങ്ങൾ അരുൺ. അരുണീന് മാത്രമല്ല, മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.

ജോ l JOE September 28, 2012 at 6:18 AM  

എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ !!!! താമസിയാതെ വലിയ സ്ക്രീനിലും കാണട്ടെ....

jayanEvoor September 28, 2012 at 11:53 AM  

അടിപൊളി!

അഭിനന്ദനങ്ങൾ, ടു അരുൺ ആൻഡ് ദ ഹോൾ ക്രൂ!!

junaith September 28, 2012 at 12:50 PM  

അരുണിനും സംഘത്തിനും എല്ലാവിധ ആശംസകളും..............

കണ്ണന്‍ | Kannan September 28, 2012 at 1:27 PM  

ha ha kidilan kathayaayirunnu ath..
ഇതും അത് പോലെ തന്നെയാവട്ടേ.. എല്ലാ ആശംസകളും

Manoraj September 28, 2012 at 9:44 PM  

അഭിനന്ദനങ്ങള്‍..... അരുണിനും ടീമിനും..

krish | കൃഷ് September 29, 2012 at 11:31 AM  

അഭിനന്ദനങ്ങൾ.

ഒരു ദുബായിക്കാരന്‍ October 1, 2012 at 9:57 AM  

ഷോര്‍ട്ട് ഫിലിം കണ്ടിരുന്നു...വളരെ നന്നായിട്ടുണ്ട് ! അഭിനന്ദനങ്ങള്‍ !

"നമ്മുടെ ബൂലോകം" ബ്ലോഗ്‌ എഴുതുന്നവരുടെ ബ്ലോഗ്‌ വാര്‍ത്താ പത്രികയാണ് .ബ്ലോഗിനെ സംബന്ധിച്ച വാര്‍ത്തകളും ബ്ലോഗര്‍മാര്‍ എഴുതുന്ന ലേഖനങ്ങളും ചിന്തകളും മാത്രമേ ഇതില്‍ പ്രസിധീകരിക്കുന്നുള്ളൂ. അതതു ലേഖനങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പ്രസ്തുത ലേഖകന്റെ പൂര്‍ണ്ണ ഉത്തരവാദിത്വതില്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.


NAMMUDE BOOLOKAM : A BLOG FOR BLOG NEWS IN MALAYALAM. PUBLISHED FROM ERNAKULAM, --- Publisher: JOE. --- e - mail : nammudeboolokam(at)gmail.com

Copyright © 2010 | All rights reserved

Best View In Mozilla Firefox