നന്ദന്‍ ഇന്‍ No.66 മധുര ബസ്സ്

ശുപതിയെ നായകനാക്കി എം.എ.നിഷാദ് സംവിധാനം ചെയ്ത ‘No.66 മധുര ബസ്സ് ‘ ഇന്ന്  റിലീസ് ആയിരിക്കുകയാണ്   . ഒരുപാട് മലയാളം സിനിമകൾ റിലീസായിക്കൊണ്ടിരിക്കുന്നുണ്ട്, അതിനിടയിൽ മധുര ബസ്സിന് എന്താണ് പ്രത്യേകത എന്ന് ചോദ്യമുയർന്നേക്കാം. നമ്മൾ ബൂലോകരെ സംബന്ധിച്ച് ഇതൊരു പ്രത്യേകതയുള്ള ചിത്രം തന്നെയാണ്.
എഴുത്തിനൊപ്പം മനോഹരമായ വരകളും ചേർത്ത് ലേഖനങ്ങൾ ബൂലോകത്തിന് നൽകുന്ന ഏവർക്കും സുപരിചിതനായ നന്ദപർവ്വം നന്ദനാണ് മധുര ബസ്സിന്റെ പരസ്യകലാകാരൻ (ഡിസൈൻ). അദ്ദേഹത്തിന്റെ ആദ്യത്തെ സമ്പൂർണ്ണ സിനിമാ സംരംഭമാണിത്. മാത്രമല്ല ഈ സിനിമയിൽ നായകൻ പശുപതിക്കൊപ്പം ഒരു കോമ്പിനേഷൻ സീനിലും നന്ദൻ പ്രത്യക്ഷപ്പെടുന്നുണ്ട്.


ബൂലോകരിൽ പലരും നന്ദൻ വരച്ച് കൊടുത്തിട്ടുള്ള മനോഹരമായ ചിത്രങ്ങൾ കൈവശം സൂക്ഷിക്കുന്നവരാണ്. പലരുടേയും ബ്ലോഗിലേയും ഫേസ്ബുക്കിലേയും പ്രൊഫൈൽ ചിത്രങ്ങൾ നന്ദന്റെ കലാസൃഷ്ടിയാണ്. നമ്മുടെ ബൂലോകത്തിന്റെ സഹോദരസംരംഭമായ എൻ.ബി.പബ്ലിക്കേഷൻസ് പുറത്തിറക്കിയ കായംകുളം സൂപ്പർഫാസ്റ്റ്, കലിയുഗ വരദൻ എന്നീ പുസ്തകങ്ങളുടെ കവർ ഡിസൈൻ ചെയ്തതും നന്ദൻ തന്നെയാണ് എന്നുള്ളത് നമ്മുടെ ബൂലോകത്തിന് കൂടുതൽ അഭിമാനത്തിന് വക നൽകുന്നു.പരസ്യകലാകാരനായും നടനായുമൊക്കെ നന്ദന് സിനിമാ രംഗത്ത് മേൽക്കുമേൽ അഭിവൃദ്ധിയുണ്ടാകട്ടെ എന്ന് നമുക്കാശംസിക്കാം. മധുര ബസ്സ് തീയറ്ററുകളിൽത്തന്നെ ചെന്നുകണ്ട് നമുക്കാ ചിത്രത്തേയും നന്ദനേയും പ്രോത്സാഹിപ്പിക്കാം. നന്ദന് ബൂലോകം ടീമിന്റെ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
 ടീം നമ്മുടെ ബൂലോകം 

37 Responses to "നന്ദന്‍ ഇന്‍ No.66 മധുര ബസ്സ്"

 1. ആശംസകൾ, മധുര ബസ്സിനും നന്ദനും...സിനിമയും നന്ദനും വിജയിക്കട്ടെ

  ReplyDelete
 2. ആള്‍ ദി ബെസ്റ്റ്‌ !!! :)

  ReplyDelete
 3. നന്ദേട്ടാ,

  ഐ മിസ്ഡ് ഇറ്റ് ... സിനിമയല്ലാട്ടാ, ലൊക്കേഷനിലെ ഫുഡ്, ഫുഡേ .....

  ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിമാത്രമാവട്ടെ..ഒരുപാട് ഉയരങ്ങളിലെത്തും എന്നുറപ്പുണ്ട് ...


  അനുജന്‍ ...

  ReplyDelete
 4. അപ്പോ പരസ്യകലയ്ക്കൊപ്പം നടനകലയിലും കൈ വച്ചു....!

  നന്ദാ നന്ദാ മുന്നോട്ട്, ഓരോ ചുവടും മുന്നോട്ട്!
  സിനിമയും നന്ദനും ശ്രദ്ധിക്കപ്പെടട്ടെ!

  ReplyDelete
 5. നന്ദനും നിഷാദിനും ടീമംഗങ്ങള്‍ക്കും വിജയാശംസകള്‍ .... ബസ്സ്‌ ഒത്തിരി ദൂരം ഓടട്ടെ.

  ReplyDelete
 6. നന്ദേട്ടനും, സിനിമയും വിജയിക്കട്ടെ.. ആശംസകൾ..

  ReplyDelete
 7. നന്ദാ... അഭിനന്ദനങ്ങള്‍.....:)))))

  ReplyDelete
 8. അഭിനന്ദനങ്ങൾ നന്ദാ.. ഈ സിനിമ തീർച്ചയായും കാണും.

  ReplyDelete
 9. നന്ദോവ്,
  ഹതു ശരി, തകർപ്പൻ അഭിനന്ദനങ്ങൾ !
  120കിഗ്രാൻ

  ReplyDelete
 10. അഭിനന്ദനങ്ങൾ നന്ദൻ.....
  കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്താൻ എല്ലാവിധ ആശംസകളും നേരുന്നു....

  ReplyDelete
 11. നന്ദേട്ടാ,
  എല്ലാ ആശംസകളും നേരുന്നു.
  ഇവിടുന്നു ഒരു വണ്ടി നിറച്ചു ആള്‍ക്കാരെ പടം കാണാന്‍ കൊണ്ട് പോകുന്നുണ്ട് :)

  ReplyDelete
 12. Nandaaaaaaaaaaaaaa........Thakarkkoooooo.........All the best..Film naale thanne kaanunnundu

  ReplyDelete
 13. ജീവിതത്തിൽ ആദ്യമായി ഒരു സിനിമയിൽ അഭിനയിച്ച ആളിന്റെ അടുത്തിരുന്ന് അതേ സിനിമ കണ്ടു, അതും ആ നടന്റെ ചിലവിൽത്തന്നെ :)

  ReplyDelete
 14. ഇതൊരു തുടക്കം മാത്രമാവട്ടെ നന്ദാ... ഒട്ടേറെ സിനികള്‍ക്ക് പരസ്യകലാകാരനായും അതുപോലെ തന്നെ നടനപര്‍‌വ്വം ഉള്‍പ്പെടെ കഴിവാന്നുന്ന രിതിയിലുള്ള കോണ്ട്രിബ്യൂഷന്‍സുമായി വരും നാളുകളില്‍ നന്ദന്‍ മലയാള സിനിമയില്‍ നിലനില്‍ക്കട്ടെ. സിനിമയെ ഒരു പാ‍ഷനായി കണ്ടിട്ടുള്ള നന്ദന് അത് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. മധുര 66 ബസ്സിനും അതിന്റെ ഡ്രൈവര്‍ നിഷാദിനും ബസ്സിന്റെ പണിക്കാര്‍ക്കും എല്ലാ വിധ ആശംസകളും നേരുന്നു.

  ReplyDelete
 15. അഭിനന്ദനങ്ങൾ !.....
  മധുര ബസ്സിനും നന്ദനും എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 16. നന്ദൂ..... എല്ലം മംഗളമായി വരട്ടെ

  ReplyDelete
 17. നന്ദാ...
  ആശംസകൾ...
  അഭിനന്ദനങ്ങള്‍..

  ReplyDelete
 18. നന്ദൻ ഭായിക്ക് ആശംസകളും അഭിനന്ദനങ്ങളും, കൂടുതൽ ഉയരങ്ങളിലേക്ക് ഉയരട്ടേ ഒപ്പം സാമ്പത്തീകവും..!

  ReplyDelete
 19. കൊള്ളാം ...
  എന്റെ വക ഒരു "കോണ്ടസ്സാ" ആശംസകള്‍...

  ReplyDelete
 20. അഭിനന്ദനങ്ങൾ നന്ദേട്ടാ...

  ReplyDelete
 21. മനോഹരമായ പോസ്റ്ററുകള്‍ നന്ദന്‍ സാറിന് ഒരായിരം അഭിനന്ദനങ്ങള്‍....

  ReplyDelete
 22. ഞാനീ പോസ്റ്റ് കാണാൻ അല്പം വൈകിയല്ലോ. നന്ദന് അഭിനന്ദനങ്ങളും ആശംസകളും. ചിത്ര-പരസ്യകലയിൽ മാത്രമല്ല നടനായും വളരട്ടെ ബൂലോകത്തിന്റെ സ്വന്തം നന്ദൻ! തിയേറ്ററിൽ പോയി ഒരു പടം കണ്ടിട്ട് കുറച്ചുനല്ലായി. ഇതു കാണും. ഉടൻ.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

പോപ്പുലർ പോസ്റ്റുകൾ