വ്യത്യസ്തമായ ഒരു വെബ്സൈറ്റ്

ഒട്ടേറെ  പുതുമയുള്ള സേവനങ്ങളുമായി മൈ സെലിബ്രിടി. കോം  വെബ്‌ സൈറ്റ് കഴിഞ്ഞ വാരം പൈലറ്റ് യൂസേര്സിനായി തുറന്നു കൊടുത്തിരിക്കുന്നു. പ്രമുഖരായ വ്യക്തികളെ പറ്റിയുള്ള വിവരങ്ങളുടെ ഒരു കമ്പ്ലീറ്റ് റഫറന്‍സ് ആണ് mycelebrity.com. വികിപീടിയ ഒരു വ്യക്തിയെ പറ്റി സ്ടാടിക് ആയ വിവരങ്ങള്‍ നല്‍കുമ്പോള്‍, ആ വ്യക്തിയെ പറ്റിയുള്ള വികി വിവരങ്ങള്‍ കൂടാതെ, വീഡിയോ, ഫോട്ടോ, വാര്‍ത്തകള്‍, ബന്ധങ്ങള്‍, ചര്‍ച്ചകള്‍ , ട്വീട്ടുകള്‍ തുടങ്ങി സമഗ്രമായ വിവരങ്ങളും ഈ  വ്യക്തിയുടെ പേജിലൂടെ  പങ്കു വയ്ക്കുന്നു.   നെറ്റില്‍ ചിതറി കിടക്കുന്ന ആയിരക്കണക്കിന് ഇന്‍ഫോര്‍മേഷന്‍  സ്രോതസ്സുകളില്‍ നിന്നും, പരമാവധി ശരിയായ വിവരങ്ങള്‍ ശേഖരിച്ചു, അവയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന  വിവരങ്ങള്‍ ആണ്  ഈ  സൈറ്റില്‍ ഉള്ളത്.   ഈ ജോലികള്‍ എല്ലാം തന്നെ ചെയ്യുന്നത്  നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അനവധി കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ആണ് എന്നതാണ് മറ്റൊരു കൌതുക കരമായ വസ്തുത . ചുരുക്കി പറഞ്ഞാല്‍ ഈ വെബ്‌സൈറ്റില്‍ ഉള്ള ഒരു ഇന്ഫോര്‍മെഷനും ഒരു വ്യക്തി നേരിട്ട് സൈറ്റിലേക്കു  എന്റര്‍ ചെയ്തവയല്ല .
ഇത് സച്ചിന്‍ തെണ്ടുല്‍കരിന്റെ മൈ സെലിബ്രിടി പേജ് . mycelebrity.com/sachin-tendulkar

വ്യക്തികളുടെ പേജുകള്‍ കൂടാത്ത, അനേകം വ്യക്തികളെ ഒരു ഗ്രൂപ്പ്‌ ആയി തിരിച്ചു അവരുടെ വിവരങ്ങള്‍ ഒരുമിച്ചു ലഭ്യമാക്കുന്ന 'ലിസ്റ്റ്' എന്ന സംവിധാനവും വെബ്സൈറ്റില്‍ ഉണ്ട്. 
ഉദാഹരണത്തിന് , ഏക ദിന ക്രിക്കറ്റില്‍ ഹാട്രിക് നേടിയിട്ടുള്ളവരെ ഒരുമിച്ചു ഗ്രൂപ്പ്‌ ആക്കിയ ഈ ലിസ്റ്റ് നോക്കാം. 


വികിയോ, ഐ എം ഡി ബിയോ  പോലെ ഒരു റഫറന്‍സ് ആയി പ്രവര്തിക്കുന്നതിനോപ്പം, യൂസര്‍ എങ്ങേജ്മെന്റിനും, സോഷ്യല്‍ പ്ലാറ്റ് ഫോമുകളുമായി ഇന്ററാക്റ്റ്    ചെയ്യുന്നതിനും വേണ്ട സംവിധാനങ്ങളും സൈറ്റില്‍ ഉണ്ട്. വളരെ ബേസിക് ആയ സേവനങ്ങള്‍ മാത്രമാണ് ഇത് വരെ വെബ്‌സൈറ്റില്‍ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഒട്ടനവധി ഉപകാര പ്രദവും  ഒപ്പം കൌതുകകരവും,ആയ ഫീച്ചറുകള്‍ അണിയറയില്‍ തയാറാവുകയും, പരീക്ഷിക്കപെടുകയും ചെയ്തു കൊണ്ട് ഇരിക്കുന്നു. 
 
 ബാങ്ക്ലൂരില്‍  ഐ ടി വിദഗ്ദനായി ജോലി  ചെയ്യുന്ന  അരുണ്‍ സദാശിവന്‍  എന്നാ ബ്ലോഗര്‍ കണ്ണനുണ്ണി ആണ് 
ഈ വെബ്സൈറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്.
 
 

2 Responses to "വ്യത്യസ്തമായ ഒരു വെബ്സൈറ്റ്"

  1. സൈബർ ലോകത്ത് ഇത്തരത്തിൽ ഒന്ന് ആദ്യമായിട്ടാണെന്ന് തോന്നുന്നു. കണ്ണനുണ്ണിക്ക് അഭിനന്ദനങ്ങൾ.

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

പോപ്പുലർ പോസ്റ്റുകൾ