ഞങ്ങളും കൂടി.....

പ്രിയ ബ്ലോഗ്‌ സുഹൃത്തുക്കളെ,

മലയാള ബ്ലോഗിങ്ങ് രംഗത്ത് ഫോട്ടോഗ്രഫിയില്‍ ബ്ലോഗ്‌ ചെയ്യുന്ന സുഹൃത്തുക്കള്‍ ഒരു തികഞ്ഞ പ്രൊഫഷനലിനെക്കാളും വളരെ മനോഹരമായാണ് ചിത്രങ്ങള്‍ എടുക്കുകയും പ്രൊഫഷനല്‍ ക്യാമറ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് എന്നത് ഞങ്ങള്‍ ഫോട്ടോഗ്രാഫര്‍മാര്‍ അല്‍പ്പം അതിശയോക്തിയോടെ തന്നെയാണ് വീക്ഷിക്കുന്നത്. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ ഈ അവസരത്തില്‍ അറിയിക്കുന്നു. ഫോട്ടോ ബ്ലോഗില്‍ എന്ന് മാത്രമല്ല, മലയാള ബ്ലോഗിങ്ങ് രംഗത്ത് തന്നെ ബ്ലോഗ്ഗര്‍ " അപ്പു " നല്‍കുന്ന സംഭാവനകള്‍ എടുത്തു പറയേണ്ടുന്നതാണ്.

കഴിഞ്ഞ ഇരുപത്തി ആറു വര്‍ഷമായി കേരളത്തില്‍ നില കൊള്ളുന്ന പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍ മാരുടെ സംഘടനയായ ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് എന്ന എ.കെ.പി.എ യുടെ കീഴില്‍ സംസ്ഥാന തലത്തില്‍ രൂപീകരിച്ച ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ എറണാകുളം ഘടകം ഫോട്ടോ ബ്ലോഗിങ്ങ് രംഗത്തേക്ക് കൂടി കടന്നു വരികയാണ് എന്ന വിവരം ഇത് വഴി എല്ലാ ബ്ലോഗ്ഗെഴ്സിനെയും സന്തോഷ പൂര്‍വ്വം അറിയിക്കുകയും എല്ലാവരുടെയും സഹകരണം ആവശ്യപ്പെടുകയും ചെയ്യുന്നു. ക്ലബ്ബിലെ അംഗങ്ങളില്‍ പലര്‍ക്കും സമയക്കുറവു മൂലവും ഇന്റര്‍നെറ്റ്‌ പരിജ്ഞാനം കുറവായതിനാലും ഫോട്ടോ ബ്ലോഗ്‌ വഴി ഒരു കേന്ദ്രീകൃത സംവിധാനത്തിലൂടെ വിവിധ വ്യക്തികളുടെ ചിത്രങ്ങള്‍ ഓണ്‍ ലൈന്‍ എക്സിബിഷന്‍ എന്ന പോലെ നല്‍കുവാനാണ് ഇത് വഴി ഉദ്ദേശിക്കുന്നത്. ഒപ്പം തന്നെ , ചിത്രമെടുക്കാന്‍ ഉപയോഗിക്കുന്ന വിവിധ ക്യാമറകളെക്കുറിച്ചുള്ള വിവരണവും , ഫോട്ടോഗ്രാഫറെക്കുറിച്ചുള്ള പരിചയവും ഇത് വഴി നല്‍കുന്നു. http://akpaphotographyclub.blogspot.com/ എന്നതാണ് ഫോട്ടോ ബ്ലോഗിന്റെ യു ആര്‍ എല്‍. ഇ മെയില്‍ വഴി നിങ്ങള്ക്ക് പുതിയ ഫോട്ടോ പോസ്റ്റുകള്‍ ലഭ്യമാകാനുള്ള സൌകര്യവും ബ്ലോഗില്‍ നല്‍കിയിട്ടുണ്ട്.

പ്രകൃതിയോടു അടുത്തു നില്‍ക്കുന്ന വ്യത്യസ്തമായ പഠന യാത്രകള്‍ ഒരുക്കി അതു വഴി പ്രകൃതി സംരക്ഷണവും തൊഴില്‍ പരിശീലനവും ലക്ഷ്യമാക്കിയാണ് ക്ലബ്ബു പ്രവര്‍ത്തിക്കുന്നത് .കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ലക്ഷദ്വീപ് ക്യാമ്പിനു ശേഷം മലേഷ്യയിലേക്കാണ് ക്ലബ്ബിന്റെ അടുത്ത പഠന യാത്ര. ആണ്ടമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹങ്ങളിലേക്കും പഠനയാത്രയ്ക്കായി ക്ലബ്ബു ലക്ഷ്യമിടുന്നു. ഈ പഠനയാത്രകള്‍ വഴി മികച്ച ചിത്രങ്ങള്‍ എടുക്കാനും അവ ഈ ഫോട്ടോ ബ്ലോഗു വഴി നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും ഞങ്ങള്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നതാണ്. നിങ്ങളുടെ പ്രോത്സാഹനവും ക്രിയാത്മകമായ വിമര്‍ശനങ്ങളും എല്ലാം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം ,
എ കെ പി എ എറണാകുളം ഫോട്ടോ ഗ്രാഫി ക്ലബ്ബിനു വേണ്ടി,
സജീര്‍ ചെങ്ങമന്നാട്,
കോ ഓര്‍ഡിനേറ്റര്‍

12 Responses to "ഞങ്ങളും കൂടി....."

 1. എല്ലാ ഭാവുകങ്ങളും നേരുന്നു. പഠന യാത്രകളിൽ ഫോട്ടോഗ്രാഫർ അസോസിയേഷനിൽ അംഗമല്ലാത്തവർക്കും നുഴഞ്ഞ് കേറാൻ വല്ല മാർഗ്ഗവും ഉണ്ടോ ? :)

  ReplyDelete
 2. വളരെ നല്ലത്,
  ഇത് നേരത്തേ വേണമായിരുന്നല്ലൊ,,

  ReplyDelete
 3. എല്ലാ ഭാവുകങ്ങളും നേരുന്നു...

  ReplyDelete
 4. എല്ലാ ഭാവുകങ്ങളും നേരുന്നു...

  ReplyDelete
 5. എല്ലാ ഭാവുകങ്ങളും .....

  ReplyDelete
 6. ഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

പോപ്പുലർ പോസ്റ്റുകൾ