ബൂലോക സഞ്ചാരം - 6


ത് നവരാത്രി കാലം. ഇന്നിപ്പോള്‍ ജാതി മത ഭേദമന്യേ എല്ലാവരും വിദ്യാരംഭവും ആയുധ പൂജയും മറ്റും നടത്തുന്നു. "ഹരിശ്രീ ഗണപതായേ നമ:" എന്ന് നാവില്‍ സ്വര്‍ണ്ണം കൊണ്ട് എഴുതിയപ്പോള്‍ കരഞ്ഞുവിളിച്ച ആ കുഞ്ഞു നാളുകള്‍ - ആ പഴയ കാലം- ഒരിക്കല്‍ കൂടെ മനസ്സില്‍ തെകട്ടി വരുന്നു. മിക്കവാറും എല്ലാ വര്‍ഷവും വിജയദശമി നാളില്‍ ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന നോര്‍ത്ത് പറവൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മതില്‍ കെട്ടിനകത്ത് എവിടെയെങ്കിലും ഹരീശ്രീ കുറിക്കാന്‍ ഇന്നും ഞാന്‍ ശ്രമിക്കാറുണ്ട്. കാരണം നമുക്ക് കിട്ടിയ ദൈവീകമായ വരദാനമാണ്‌ അക്ഷരങ്ങള്‍ എന്നത് തന്നെ. “അക്ഷരജ്ഞാനം അറിവല്ല, അറിവിന്റെ രക്ഷാ കവാടമാണെന്നുള്ളത് ഓര്‍ക്കുക“ എന്ന കവിവാക്യം മനസ്സില്‍ തങ്ങിനില്‍ക്കുന്നു. അതുകൊണ്ട് തന്നെ അറിവ് തേടിയുള്ളതാവട്ടെ ഇക്കുറി നമ്മുടെ സഞ്ചാരം.

ബ്ലോഗ് എന്നതിനെ കുറിച്ചും അതിന്റെ വിവിധ വശങ്ങളെ പറ്റിയും പ്രതിപാധിക്കുന്ന ഒട്ടേറെ ബ്ലോഗുകള്‍ നമുക്കുണ്ട്. ആദ്യാക്ഷരി, ഇന്ദ്രധനുസ്സ്, ഇന്‍ഫ്യൂഷന്‍, മുതല്‍ ഈയടുത്ത് കെ.പി. സുകുമാരന്‍ അഞ്ചരകണ്ടിയുടെ ശിഥിലചിന്തകളില്‍ വരെ കണ്ടു അത്തരം കുറെ ടിപ്സ്.. അത് പോലെ തന്നെ കുട്ടികള്‍ക്കായും അദ്ധ്യാപകര്‍ക്കായും മലയാളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംബന്ധിയായ ബ്ലോഗ് എന്ന് പേരു കേട്ട മാത്‌സ് ബ്ലോഗുണ്ട്. സയന്‍സിലൂടെ സഞ്ചരിക്കാന്‍ സയന്‍സ് ലോകം മുതലായവയും ഉണ്ട്. പക്ഷെ ഈ ബ്ലോഗുകളൊക്കെ അതാതിന്റെതായ ഉദ്ദേശലക്ഷ്യങ്ങളില്‍ വിജയിച്ചവയെങ്കിലും ഇക്കുറി ഇവിടെ പരിചയപ്പെടുത്തുന്നത് മറ്റൊരു ബ്ലോഗാണ്‌.

നമുക്കറിയാം , ഇന്ന് മലയാളി ഏറ്റവും അധികം ബുദ്ധിമുട്ടനനുഭവിക്കുന്ന ഒരു മേഖലയാണ്‌ ഓര്‍മ്മ.. കാര്യങ്ങള്‍ ഓര്‍ത്തുവെക്കുക എന്നത് , അല്ലെങ്കില്‍ മെമ്മറി ഉപയോഗിച്ചുള്ള പല പരീക്ഷകളിലും നമ്മള്‍ പിന്നാക്കമാവുന്നതും ഇത്തരം ചില ടിപ്സ് അറിയാത്തത് കൊണ്ട് തന്നെ. പലപ്പോഴും വിദ്യാഭ്യാസ കാലഘട്ടത്തിലോ അതിന്‌ ശേഷമോ അത്തരം കാര്യങ്ങള്‍ ആരും നമുക്ക് പഠിപ്പിച്ചു തരുന്നുമില്ല. ഒരു പ്രൈവറ്റ് കമ്പനി ജീവനക്കാരന്‍ എന്ന നിലക്ക് ഇത്തരം കോഴ്സുകള്‍ക്ക് ഏകദേശം ഇന്ന് എത്ര രൂപ ചിലവാകും എന്ന്‍ എനിക്ക് ഊഹിക്കാന്‍ കഴിയും എന്നിരിക്കെ, തികച്ചും സൌജന്യമായി മെന്‍ഡല്‍ എബിലിറ്റിയും മറ്റും വളര്‍ത്താനായി കുട്ടികള്‍ക്കും വലിയവര്‍ക്കുമായി ഒരു ബ്ലോഗ് എന്ന ആശയം കണ്ടപ്പോള്‍ സത്യത്തില്‍ സന്തോഷം തോന്നി. റീഫ്രഷ് മെമ്മറി എന്ന തന്റെ ബ്ലോഗിലൂടെ കൊട്ടോട്ടിക്കാരന്‍ ഉദ്ദേശിക്കുന്നതും അത്തരം ഒരു സേവനമാണെന്ന അറിവ് എനിക്ക് കൂടുതല്‍ സന്തോഷമുള്ളതായിരുന്നു.

കൊട്ടോട്ടിക്കാരന്റെ തന്റെ വാക്കുകള്‍ കടം കൊണ്ടാല്‍ "അറിവ് എന്നത് ലോകത്ത് പരമപ്രധാനമായ ഒന്നുതന്നെയാണ് എന്നതിലാര്‍ക്കും തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. അറിയാവുന്നത് മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുക്കുന്നില്ലെങ്കില്‍ ആ അറിവുകൊണ്ട് പ്രയോജനമില്ലെന്ന അറിവാണ് ഇങ്ങനെ ഒരു സാഹസത്തിന് എന്നെ പ്രേരിപ്പിച്ചത്. ആത്മവിശ്വാസവും മനോഭാവവും മനുഷ്യജീവിതം മുന്നോട്ടുരുട്ടുന്നതില്‍ പരമപ്രധാനമായ രണ്ടു സംഗതികളാണല്ലോ. ഈ ശ്രമം അതിനു കുറച്ചെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി." ഈ വാക്കുകളിലെ ആത്മാര്‍ത്ഥത റിഫ്രഷ് മെമ്മറി എന്ന ബ്ലോഗിലെ വളരെ കുറച്ചുമാത്രമുള്ള പോസ്റ്റുകളിലുമുണ്ട്. ഒരു പക്ഷെ ഒരു പഠനസഹായി ആയത് കൊണ്ടാവാം അധികം റേറ്റിങ് ഒന്നും കണ്ടില്ല ഈ ബ്ലോഗിന്‌!!! പോസ്റ്റുകള്‍ ഒരു കൃത്യമായ കാലയളവില്‍ വരാത്തത് കൊണ്ട് അഗ്രികളില്‍ അപ്‌ഡേറ്റുമാകുന്നില്ല എന്നതും വായനക്കാര്‍ കുറവാകാന്‍ കാരണമാകാം.. പക്ഷെ സുഹൃത്തുക്കളെ, നമ്മള്‍ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യം എന്തെന്നാല്‍ ഈ ബ്ലോഗില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒരു മോട്ടിവേഷന്‍ ക്ലാസെന്ന നിലയില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സ്ഥാപനത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു കണ്‍സല്‍ട്ടന്‍സിയെ കൊണ്ട് ചെയ്യിച്ചത് 25000 രൂപക്ക് മേലെ ചിലവഴിച്ചാണെന്ന് പറയുമ്പോള്‍ ഇത്രയും ഉപകാരപ്രദമായ കാര്യങ്ങള്‍ തികച്ചും സൌജന്യമായി നമുക്ക് നല്‍ക്കുന്ന കൊട്ടോട്ടിക്കാരന്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ഈ ബ്ലോഗിലൂടെ സഞ്ചരിക്കുന്നത് കൃത്യമായ വഴികളിലൂടെ ആയിരിക്കണം എന്ന് ബ്ലോഗര്‍ നിഷ്കര്‍ഷിക്കുന്നു. കാരണം ഒരു പഠനസഹായി ആയതിനാല്‍ അത് അദ്ധ്യായങ്ങളുടെ ഓര്‍ഡറിലൂടെ പോയില്ലെങ്കില്‍ ഒരു പക്ഷെ പ്രയോജനപ്പെടില്ല എന്ന രചയിതാവിന്റെ വാദത്തോട് ഞാനും യോജിക്കുന്നു. ഇതിലെ ആക്റ്റിറ്റൂഡ് എന്ന അദ്ധ്യായത്തില്‍ പറയുന്ന വില്‍മ റിഡോള്‍ഫിന്റെ കഥ ഒരു പരിധിവരെ നമുക്കൊക്കെ ഒരു പ്രചോദനമാണ്. അല്ലെങ്കില്‍ പോളിയോ വന്ന് തളര്‍ന്ന് പോയ ഒരു കുട്ടിയെ അവളില്‍ ചെലുത്തിയ പോസിറ്റീവ് ആക്റ്റിറ്റൂഡ് ഒന്ന് കൊണ്ട് മാത്രം 1960 ലെ റോം ഓളിമ്പിക്സിലെ ഏറ്റവും മികച്ച ഓട്ടക്കാരിയാക്കി എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും അത് വിസ്മയകരവും അതേക്കാളുപരി ചിന്തനീയവുമാണ്‌.

രസകങ്ങളായ ചില സംഭവങ്ങളും റീഫ്രെഷ് മെമ്മറിയില്‍ ഉണ്ട്. അതില്‍ ഒന്നാണ്‌ മെന്‍ഡല്‍ കാറ്റലോഗ് എന്ന അദ്ധ്യായം. അതില്‍ രാജ്യം - തലസ്ഥാനം, കണ്ടുപിടുത്തങ്ങള്‍ - കണ്ടുപിടിച്ചവര്‍ ഈ രീതിയിലുള്ള കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഒരിയ്ക്കലും മറന്നുപോകാത്ത വിധം സൂക്ഷിക്കുവാനുള്ള രസകരമായ ചില ടിപ്സുകള്‍ കൊട്ടോട്ടിക്കാരന്‍ വിശദീകരിച്ചിരിക്കുന്നു. ഉദാഹരണമായി, "ലോകത്ത് പേനയില്ലാത്ത (no pen) ഏകരാജ്യം കംബോഡിയയാണ്. അവിടെയുള്ള ജനങ്ങള്‍ കമ്പൊടിച്ചാണ് എഴുതുന്നത് !" എന്ന്‍കംബോഡിയ എന്ന രാജ്യത്തേയും നോംഫെന്‍ (NOM PHEN) എന്ന അതിന്റെ തലസ്ഥാനത്തെയും പറ്റി പറയുമ്പോള്‍; എനിക്ക് തോന്നുന്നു ഒരിക്കലും വായിച്ചവരാരും ഇനി മറക്കില്ല കംബോഡിയയുടെ തലസ്ഥാനമേതെന്ന്.. മുഴുവന്‍ പോസ്റ്റുകളെയും കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നില്ല. കാരണം റീഫ്രഷ് മെമ്മറി, ബ്ലോഗിങില്‍ നേരമ്പോക്കിനിടെ നമുക്ക് കിട്ടുന്ന അറിവിന്റെ, ടിപ്സുകളൂടെ നല്ലൊരു വിളനിലമാണ്‌. ആ വിളനിലത്തില്‍ നിന്നും അല്പം വിളവ് കൊയ്തെടുക്കേണ്ടത് നമ്മുടെ ആവശ്യവുമാണ്‌. മാത്രമല്ല, ഇത്തരം ഒരു ഉദ്യമത്തിനായി ബ്ലോഗര്‍ എടുത്ത എഫര്‍ട്ട് കണ്ടില്ല എന്ന് നടിച്ചാല്‍ അത് അറിവിനോടുള്ള നിന്ദയാവും എന്നത് കൊണ്ട് തന്നെ ഈ നവരാത്രി കാലത്ത് മറ്റൊരു ബ്ലോഗിനേയും പരിചയപ്പെടുത്താന്‍ ശ്രമിക്കാതെ ഈ റീഫ്രഷ് മെമ്മറിയില്‍ മാത്രമായി ഞാന്‍ ഈ സഞ്ചാരം അവസാനിപ്പിക്കട്ടെ..

വായിച്ചാല്‍ വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലെങ്കില്‍ വളയും - കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ മനസ്സിലോര്‍ത്ത് കൊണ്ട് സഞ്ചാരത്തിന്റെ ഈ ആറാം ഭാഗം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

മനോരാജ്

12 Responses to "ബൂലോക സഞ്ചാരം - 6"

  1. ഈ ബ്ലോഗ്‌ (റിഫ്രെഷ് മെമ്മറി)ന്റെ ലിങ്ക് ഗാട്ജെറ്റ്‌ ആയി ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്. താല്പര്യമുള്ളവര്‍ അങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും.
    ഇത് പരിചയപ്പെടുത്തിയ മനോരാജിനു അഭിനന്ദനം. കൂടെ കൊട്ടോട്ടിക്കും

    ReplyDelete
  2. ഇത്തവണത്തെ പരിചയപ്പെടുത്തല്‍ നല്ലൊരു പരിചയപ്പെടുത്തലായി.
    അഭിനന്ദനങ്ങള്‍ മനു.

    ReplyDelete
  3. തന്മാത്ര ക്കാരുടെ എണ്ണം അനു ദിനം പെരുകുകയാണല്ലോ.

    കുട്ടികള്‍ക്ക് മാത്രം പോരാ...വയസ്സായവരുടെ ഓര്‍മ്മ നില നിര്‍ത്താന്‍ കൂടി ഒരു പോസ്റ്റ്‌ വേണം
    എന്ന് അവിടെ പറഞ്ഞിട്ടുണ്ട്.എന്തായാലും ഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി.

    ReplyDelete
  4. നല്ല പരിചയപ്പെടുത്തല്‍!

    ReplyDelete
  5. ബ്ലോഗര്‍ ജോയുടെ ഫോണ്‍‌വിളിയാണ് എന്നെ ഇവിടെ എത്തിച്ചത്. റിഫ്രെഷ് മെമ്മറിയെ പരിചയപ്പെടുത്തിയ മനോരാജിനും നമ്മുടെ ബൂലോകത്തിനും എന്റെ ആത്മാര്‍ത്ഥമായ നന്ദി അറിയിയ്ക്കുന്നു. പോസ്റ്റുകള്‍ കൂടുതല്‍ കൂടുതല്‍ നന്നാക്കാന്‍ ശ്രമിയ്ക്കാം. തുടര്‍ പോസ്റ്റുകള്‍ അധികം ഇനി വരാനില്ലാത്തതിനാല്‍ പ്രിയ സുഹൃത്തുക്കളുടെ സഹകരണം കൊണ്ടുമാത്രമേ അതു മറ്റുള്ളവരിലെത്തൂ. number shapesലെ രണ്ടു ചിത്രങ്ങളും കൂടുതല്‍ നന്നായി ചിത്രീകരിയ്ക്കാന്‍ എന്നെ സഹായിയ്ക്കണമെന്ന ഒരപേക്ഷയുമുണ്ട്...

    ReplyDelete
  6. അറിവ് എന്നത് ലോകത്ത് പരമപ്രധാനമായ ഒന്നുതന്നെയാണ് എന്നതിലാര്‍ക്കും തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. അറിയാവുന്നത് മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുക്കുന്നില്ലെങ്കില്‍ ആ അറിവുകൊണ്ട് പ്രയോജനമില്ലെന്ന അറിവാണ്

    ഈ വാക്കുകള്‍ തന്നെയാണ് ഈ പോസ്റ്റിനു പറ്റിയ കമന്‍റും . നല്ല പരിചയപ്പെടുത്തല്‍ തന്നെയാണിത് മനൂ.. നന്ദി

    ReplyDelete
  7. അറിവാണല്ലോ എല്ലാം.വായിച്ചും കണ്ടും കേട്ടും കിട്ടിയ അറിവിനെ ഒരു മൂശയിലിട്ട് സംസ്കരിച്ച് ജീവിതത്തിൽ പകർത്തണം.അതിന് ബൂലോഗം ഒരു മാതൃകയാകട്ടെ.

    ReplyDelete
  8. അവസാനം മനുവത് ചെയ്തു.....

    നന്നായിരിക്കുന്നു.....മനോ..

    സാബുവിന്റെ സൈറ്റിന്റെ പുതിയ ഡിസൈനും നന്നായിട്ടുണ്ട്. പഴയതിനെക്കാള്‍ കാണാനും, അതുപോലെ ഉപയോഗിക്കാനും.

    സാബുവിനും, മനോയ്ക്കും അഭിനന്ദനങ്ങള്‍....

    ReplyDelete
  9. നന്നായി മനുവേട്ടാ....
    അല്ല ഈ നട്സ് ജീവനോടെയുണ്ടോ?

    ReplyDelete
  10. @junaith : ആദ്യ കമന്റിന് നന്ദി. ആ ബ്ലോഗര്‍ക്ക് നന്ദി പറയൂ ജുനൂ.

    @ഇസ്മായില്‍ കുറുമ്പടി : തണല്‍ പറഞ്ഞത് തികച്ചും കാര്യമാണ്. ആ ലിങ്ക് കഴിയുമെങ്കില്‍ എല്ലാവരും ബ്ലോഗില്‍ ചേര്‍ക്കുക.

    @പട്ടേപ്പാടം റാംജി , ലീല എം ചന്ദ്രന്‍, Sureshkumar Punjhayil, ഒഴാക്കന്: നന്ദി.

    @കൊട്ടോട്ടിക്കാരന്‍... : ഇങ്ങിനെ ഒരു ബ്ലോഗ് ബൂലോകത്തിന് സമ്മാനിച്ച കൊട്ടോട്ടിക്കാരന് എന്റെ നന്ദി.

    @ഹംസ : കൊട്ടോട്ടിക്കാരന്റെ വാക്കുകള്‍ സത്യസന്ധമാണ്. അതുകൊണ്ട് തന്നെ ആ ബ്ലോഗ് നോക്കേണ്ടത് അത്യാവശ്യവും.

    @യൂസുഫ്പ : സത്യം.

    @നട്ടപ്പിരാന്തന്‍ : എന്നെക്കൊണ്ട് തന്നെ അത് ചെയ്യിച്ചു അല്ലേ.. സത്യത്തില്‍ ഈ പരിചയപ്പെടുത്തല്‍ നട്ട്സ് ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ഒട്ടേറെ ആശിച്ചിരുന്നു. കാര്യം അറിയാമല്ലോ.. ഈ വിഷയം അല്പം ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള ആള്‍ നട്ട്സാണ് എന്ന തോന്നല്‍ തന്നെ.

    @ആളവന്‍താന്‍ : നന്ദി വിമല്‍. നിന്നെ പേടിച്ചിട്ടാ നട്ട്സ് മുങ്ങിനടക്കുന്നത് :)

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

പോപ്പുലർ പോസ്റ്റുകൾ