"ഓണം വിത്ത്‌ ഈണം" വീണ്ടും












തിമൂന്നു ഗായകരും ഒന്‍പതു ഗാനങ്ങളും മൂന്നു സംഗീത സംവിധായകരും നാല് ഗാന രചയിതാക്കളുമായി ഈണം ടീം ഒരുക്കുന്ന പുതിയ ആല്‍ബം ചിങ്ങം ഒന്നിന് റിലീസ് ചെയ്യും.

ഇന്ത്യയിലെ വിവിധ സ്റ്റുഡിയോകളിലും , അമേരിക്ക,ഇംഗ്ലണ്ട്, ഓസ്ട്രേലിയ ,യു.എ.ഇ.,ഒമാന്‍ എന്നിവിടങ്ങളിലെ സ്റ്റുഡിയോകളിലുമായിട്ടാണ് ആല്‍ബത്തിന്റെ റെക്കോര്‍ഡിംഗ് ഓര്‍ക്കസ്ട്രേഷന്‍ ജോലികള്‍ ചെയ്തത്. വിദേശങ്ങളിലെ ഇത്രയും സ്റ്റുഡിയോകളില്‍ റെക്കോര്‍ഡിംഗ് നടത്തുന്ന ആദ്യത്തെ സംഗീത ആല്‍ബം ആയി ഈണം മാറുകയാണ്. സാങ്കേതികമായും സൃഷ്ടിപരമായും കൂടുതല്‍ പുതുമകളോടെ ഒരുക്കിയിരിക്കുന്ന ഈ ആല്‍ബത്തിന് പുറകില്‍ നിരവധി ബ്ലോഗ്ഗേഴ്സിന്റെ മാസങ്ങളോളം നീണ്ട കഠിനാധ്വാനം ഉണ്ട്. പ്രദീപ്‌ സോമസുന്ദരം ഈ ആല്‍ബത്തില്‍ മികച്ച ഒരു ഗാനം ആലപിച്ചിരിക്കുന്നു. കൂടാതെ, രാജേഷ് രാമന്‍, തഹ്സീന്‍, വിജേഷ് ഗോപാല്‍, മുരളീ രാമനാഥ് , ജോമി.കെ.ഡി , രാജീവ്‌ കോടംപിള്ളി , ഡോക്ടര്‍ ഹരിദാസ്‌ , ദിവ്യ മേനോന്‍, ഷാരോണ്‍ , രശ്മി നായര്‍ , രഞ്ജിത്ത , അക്ഷര എന്നിവരും ഇതില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.

2 Responses to ""ഓണം വിത്ത്‌ ഈണം" വീണ്ടും"

  1. ഒന്ന് രണ്ട് സാമ്പിള്‍ “ഈണസദ്യ” തരൂ.

    കേള്‍ക്കട്ടെ.........

    അഭിനന്ദനങ്ങള്‍.............

    ReplyDelete
  2. ചില പാട്ടുകൾ കേട്ടു. വളരെ നന്നായിട്ടുണ്ട്. ഇതിന്റെ എല്ലാ പിന്നണി പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ.

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

പോപ്പുലർ പോസ്റ്റുകൾ