NAMMUDE BOOLOKAM

NAMMUDE BOOLOKAM
A Common Platform for Bloggers and Blog Realated Articles in Malayalam. Publisher : Joe Johar, Chief Editor : Wahida Shams ,

മതമില്ലാത്ത അനീഷ്‌

ഉപബുദ്ധാ നമസ്കാരം..
നമസ്ക്കാരം നമസ്ക്കാരം


വളരെ അസ്വാഭാവികതയുള്ള പേരാണ് ഉപബുദ്ധന്‍. അതുകൊണ്ട് തന്നെ ബ്ലോഗിന്റെ പേര് വേറിട്ട്‌ നില്‍ക്കുന്നു. ഈ പേര് സ്വീകരിക്കാനുള്ള കാരണം.

ബുദ്ധമതാനുയായികള്‍ സിദ്ധാര്‍ത്ഥ ഗൗതമ ബുദ്ധനെ ബുദ്ധമതത്തിലെ ഏക ബുദ്ധനായി കരുതുന്നില്ല എന്നാണ് പറയണത്.
10,28 ബുദ്ധന്മാരുണ്ട്. അതിലൊരു ബുദ്ധന്‍ ഭയങ്കര തമാശക്കാരനായിരുന്നു.
കൂതറ കോമഡികളാണ് കൂടുതലും പറയുക.
ഇത് കേട്ട് കേട്ട് സഹികെട്ട് അദ്ധേഹത്തിന്‍റെ ഭാര്യ നിങ്ങളൊന്നു
ഇവിടുന്ന് പോയി തരാമോ എന്ന് ചോദിച്ചു.
അന്ന് അദ്ധേഹം വീട് വിട്ടിറങ്ങുകയും സ്വയം കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാനും തുടങ്ങി
ഞാന്‍ കോമഡി പറയുന്നതിന് എന്തെങ്കിലും ലക്ഷ്യം ഉണ്ടോ?
ഞാന്‍ എന്തിനാണ് ഇങ്ങനെ കൂതറ കോമഡികള് പറയുന്നത്?
അവസാനം ഇതിനൊന്നും ഉത്തരമില്ല എന്ന് 15 വര്‍ഷങ്ങള്‍ക്ക് ശേഷം
ഒരു മുരിക്ക് മരത്തിന്‍റെ അടിയില്‍ വെച്ച് ബോധോദയം ഉണ്ടായി മനസിലാക്കുന്നു

ആ ബുദ്ധന്‍റെ ശിഷ്യനാണ് ഉപബുദ്ധന്‍


നല്ല ടെമ്പ്ലേറ്റ് ആണ് താങ്കളുടേത്.. ചില പോസ്റ്റുകളില്‍ ഗ്രാഫിക് ഡിസൈനിംഗ് കഴിവുകള്‍ കണ്ടിട്ടുണ്ട്.. താങ്കള്‍ തന്നെയാണൊ ഇത് ചെയ്യുന്നത്.

സത്യം പറയാം ഈ ബ്ലോഗ് ഡിസൈന്‍ ചെയ്യുന്നത് എന്‍റെ അനിയന്‍ ആണ്.
ഞാന്‍ എല്ലാം ടൈപ്പ് ചെയ്ത് അവന്‍റെ മെയില്‍ ഐഡിയിലേക്ക് അയക്കും
ബാക്കി എല്ലാ പരിപാടികളും അനിയന്‍ ചെയ്യും


ആരോഗ്യം സദുദ്ധെശത്തോടെ തുടങ്ങിയതാണല്ലോ. പക്ഷെ ഇപ്പോള്‍ ഒന്നും പോസ്റ്റാത്തത് എന്ത്.

ആദ്യം സ്വയം നന്നാകണം എന്നിട്ടേ ...
വെള്ളമടിച്ചും.........ചെയ്തും നടക്കുന്ന ഞാന്‍ ആരോഗ്യത്തെ പറ്റി പറയാന്‍ യോഗ്യനല്ലാത്തത് കൊണ്ടാണ് ആ പരിപാടി നിര്‍ത്തിയത്


താങ്കളെ ഒന്ന് പരിചയപ്പെടുത്താമോ..

എന്‍റെ പേര് : അനീഷ്
സ്ഥലം : അങ്കമാലി

ജോലി : Hcl Infosystems Ltd ല്
South Indian Bank ന്റ്റെ നെറ്റ്വര്‍ക്കിംഗ് തകരാറാക്കുക

സാഹചര്യങ്ങാളാണ് മനുഷ്യനെ
സോഫ്റ്റ്വെയര്‍ എഞ്ചിനീയറും
ഹാര്‍ഡ് വെയര്‍ എഞ്ചിനീയറുമൊക്കെ ആക്കുന്നത്.
അതിനൊരു ഉദാഹരണം ആണ് ഞാന്‍


പൂര്‍ണ്ണബുദ്ധന്‍ , ഉപ ബുദ്ധന്‍ എന്നിവയെ എങ്ങനെ നിര്‍വ്വചിക്കുന്നു..

പൂര്‍ണ്ണബുദ്ധനെ പറ്റി നിര്‍വചിക്കാന്‍ ഞാനാളല്ല.
പിന്നെ ഉപബുദ്ധന്‍......
ബ്ലോഗിന് ഉപബുദ്ധന്‍ എന്ന പേര് കൊടുത്തതും എന്‍റെ അനിയന്‍ ആണ്.


എങ്ങനെ ബ്ലോഗ്‌ എഴുതാന്‍ ആരംഭിച്ചു.. ബ്ലോഗിലെ ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരന്‍/കാരി ആര്.

ഒരു ദിവസം രാത്രി ഉറങ്ങാന്‍ തുടങ്ങിയപ്പോ തോന്നി
പിറ്റേ ദിവസം കാലത്ത് തന്നെ പോസ്റ്റി തുടങ്ങി
നോര്‍ത്ത് കൊറിയന്‍ ബ്ലോഗറായ കിംകി ഡുക്കിന്‍റെ എല്ലാ ബ്ലോഗുകളും ഭയങ്കര ഇഷ്ടമാണ്
ഇവിടുത്തെ ബെര്‍ലിയേയും അനൊണിമാഷിനേയും വര്‍മ്മാലയത്തേയും ഇഷ്ടമാണ്.

പിന്നെ ഏറ്റവും ഇഷ്ടം എനിക്ക് കമന്‍റിറ്റുന്ന ബ്ലോഗര്‍മാരെ ആണ്


കൂട്ടത്തിലും വളരെ സജീവമാണല്ലോ.. കൂട്ടവും ബ്ലോഗും തമ്മില്‍ എങ്ങനെ വേര്‍തിരിച്ചു കാണുന്നു..

കൂട്ടത്തെ തറവാടായും ബൂലോകത്തെ ഭാര്യ വീടായും കാണുന്നു.
ഭാര്യവീട്ടില്‍ അധികം വിലയില്ലാത്തത് കാരണം കൂടുതല്‍ നേരവും തറവാട്ടിലാണ്


ഡിങ്കോയിസം എന്നാ മത സ്ഥാപകന്‍ ആണല്ലോ. എന്തെ ഡിങ്കനെ ഒരു ദൈവമാക്കി..


ബുദ്ധന്‍ പറഞ്ഞു
“Three things cannot be long hidden: the sun, the moon, and the Dinkan”

ഡിങ്കോയിസ്റ്റുകള്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളുടെ മുന്നിലൂടെ ഓടുന്നവരാണ്.
ഞാന്‍ ഇപ്പോ ഡിങ്കനെ ഇപ്പോ ഒരു ദൈവമാക്കിയില്ലെങ്കിലും ഭാവിയില്‍ അത് സംഭവിക്കും


ഒരു റിബല്‍ ആണെന്ന് താങ്കളുടെ പരിചയക്കാര്‍ പറയുന്നു. ശരിയാണൊ.

ഞാന്‍ അത് എതിര്‍ക്കുന്നു.ഞാനൊരു റിബല്‍ ആണെന്നുള്ളത് :(

നന്നായി തമാശ കൈകാര്യം ചെയ്യാനറിയും എന്ന് ചില പോസ്റ്റുകളിലൂടെ തെളിയിച്ചിട്ടുണ്ട്‌. പക്ഷെ താങ്കളുടെ ബ്ലോഗ്‌ ഒരു തമാശ ബ്ലോഗിന്റെ ഗണത്തില്‍ പെടുന്നതല്ല. ഇപ്പോള്‍ തമാശ എഴുതാറില്ലേ.

എന്‍റെ ആദ്യ കമ്പനിയിലെ ജോലി പോയത് ഒരു തമാശയുടെ അനന്തര ഫലമായിട്ടായിരുന്നു.
അതിനു ശേഷം ഞാന്‍ തമാശ പരമാവധി കുറച്ചിരിക്കുകയാണ്.
ഞാന്‍ വീട്ടില്‍ നിന്ന് പോയി തിരിച്ചെത്തുന്നത് വരെ ആരോടും തമാശ പറയരുതേ
എന്ന് വീട്ടുകാര്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണിപ്പോ.
ആ പ്രാര്‍ഥന ദൈവം കേട്ടത് കൊണ്ടാണോ എന്നറിയില്ല,എന്നിലേ തമാശകള്‍ എവിടെയോ നഷ്ടപ്പെട്ടു


എഴുത്തില്‍ വളരെ സ്ലോ ആണല്ലോ.. എന്തെ എഴുതാന്‍ വിമുഖത ആണോ അതോ ആശയ ദാരിദ്ര്യം ബാധിച്ചു തുടങ്ങിയോ..

എന്‍റെ മിക്ക പോസ്റ്റുകളും പോര്‍ച്ചുഗീസിലെയും സ്പെയിനിലേയും ആള്‍ക്കാര്‍ ഇടുന്ന ബ്ലോഗുകളുടെ
മലയാള വിവര്‍ത്തനം ആണ് എന്നത് ഇന്നാള്‍ ഒരാള് കണ്ടുപിടിച്ചതിനു ശേഷം ആണ് എഴുത്തില്‍ വളരെ സ്ലോ ആയത്.ഇനി സ്വന്തം ആയി തന്നെ എഴുതി തുടങ്ങണം അതിന്‍റെ സ്ലോ ആണ്.
പിന്നെ ജോലിത്തിരക്ക്.ജോലിക്ക് കയറിയതിനു ശേഷം 3 ലീവ് ആണ് ആകെ എടുത്തത്.അത് അടുത്ത ബന്ധുക്കള്‍ മരിച്ചപ്പോ.ഞാന്‍ മരിച്ചു എനിക്ക് ലീവ് വേണം എന്ന് പറഞ്ഞാല്‍ പോലും ഞങ്ങളുടെ ബോസ് പറയും :ഉച്ച കഴിഞ്ഞ് പോരേ?ഉച്ച കഴിഞ്ഞല്ലേ ശവസംസ്ക്കാരം എന്ന്!!


താങ്കളുടെ ഇഷ്ടപ്പെട്ട എഴുത്തുകാര്‍ ആരൊക്കെയാണ്.. പൊതുവേ എന്തുതരം സാഹിത്യ മേഖലയാണ് വായിക്കാന്‍ ഇഷ്ടപ്പെടുന്നത്..

ദസ്തയവിസ്ക്കിയുടേയും ടോള്‍സ്റ്റോയിയേയും ഇഷ്ടമാണ്.നല്ല സ്വഭാവം ആണവരുടെ
ഡിങ്കന്‍റെ കഥ തന്നെ ബുദ്ധിമുട്ടി ആണ് മനസ്സിലാക്കുന്നത് ,കൂട്ടുകാരോടൊക്കെ ചോദിച്ച്.
ആ എന്നോട് ---പൊതുവേ എന്തുതരം സാഹിത്യ മേഖലയാണ് വായിക്കാന്‍ ഇഷ്ടപ്പെടുന്നത്..
ഹഹഹാ


ബ്ലോഗ്‌ രാഷ്ട്രീയം, കോക്കസ്, ബ്ലോഗ്‌ ശത്രുത തുടങ്ങിയയോടു എങ്ങനെ പ്രതികരിക്കുന്നു.

ബ്ലോഗ്‌ രാഷ്ട്രീയം ,കോക്കസ് , ബ്ലോഗ്‌ ശത്രുത ഇതിനെ പറ്റി ഒന്നും അറിയില്ല.ഞാന്‍ ബൂലോകത്തില്‍ ആരെങ്കിലും ആയാലല്ലേ ഇതിനെയൊക്കെ പറ്റി അറിയാന്‍ കഴിയൂ


പുതിയ എഴുത്തുകാരോട് എന്ത് ഉപദേശമാണ് നല്‍കാനുള്ളത്.

പുതിയ എഴുത്തുകാരനായാലും പഴയ എഴുത്തുകാരനായാലും എല്ലാവര്‍ക്കും എന്‍റെ അത്രയും കഴിവ് ഉണ്ടാകണമെന്നില്ല..
എന്നാലും നിങ്ങള് ശ്രമിക്ക്.
എന്‍റെ പകുതി എങ്കിലും ആകാനായി

വളരെ കുറച്ച് നാളുകള്‍ കൊണ്ട് തന്നെ താങ്കളുടെ ബ്ലോഗില്‍ ഒരു പാട് ആള്‍ക്കാര്‍ കയറുന്നതിനു പിന്നിലെ രഹസ്യം?
ഒരു ദിവസം 100 വിസിറ്റേഴ്സൊക്കെ ബ്ലോഗ് സന്ദര്‍ശിക്കാറുണ്ടല്ലോ?
താങ്കള്‍ അങ്കമാലി പഞ്ചായത്തിലെ ഏറ്റവും മികച്ച ബ്ലോഗര്‍ ആണെന്നറിയാം എങ്കിലും?

അത് ഡെയിലി ഞാന്‍ തന്നെ 95 തവണ ബ്ലോഗ് ഓപ്പണ്‍ ചെയ്യും,എന്നിട്ട് ക്ലോസ് ചെയ്യും

അതാണ് അതിനു പിന്നിലെ രഹസ്യം!!
അതില്‍ എപ്പോഴൂം ഒരാള്‍ ഓണ്‍ലൈന്‍ ആയിരിക്കും അത് ഞാന്‍ തന്നെ ആണ്

ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മണ്ടത്തരം അഥവാ അബദ്ധം?

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറാം തമ്പുരാന്‍ സിനിമ ഇറങ്ങിയ സമയം.
അന്ന് പത്രത്തില്‍ സിനിമകളുടെ പരസ്യം കൊടുക്കുന്ന പേജില്‍
ഒരു സിനിമയുടെ പരസ്യം ഉണ്ടായിരുന്നു
ഒരമ്മയുടെ മടിയില്‍ തല വെച്ചുറങ്ങുന്ന മകന്‍റെ ഒരു ഫോട്ടോ.അത് കണ്ട് ഞാനതൊരു കുടുബ ചിത്രം ആണെന്ന് കരുതി. പത്രം ഓടിച്ച് നോക്കിയത് കാരണം ആ പരസ്യം ശ്രദ്ധിച്ചില്ല.
പിന്നീട് കൂട്ടുകാരൊക്കെ കിന്നാരതുമ്പികള്‍ കണ്ടില്ലേ എന്ന് ചോദിച്ചപ്പോ ആണ് ആ ഫോട്ടോയെ പറ്റി ഞാനോര്‍ത്തത്
അത് ഗോപു സാറും ആന്‍റിയും ആയിരുന്നന്ന്.
അത് ശരിക്കും ശ്രദ്ധിക്കാഞ്ഞത് കാരണം ആദ്യത്തെ ദിവസം തന്നെ ആ ചിത്രം കാണാന്‍ കഴിഞ്ഞില്ല
എന്‍റെ ശ്രദ്ധ കുറവാണതിനു കാരണമായത് ,കാര്യം രണ്ടാമത്തെ ദിവസം തന്നെ പടം കണ്ടു
എന്നാലും അതിന്നുമൊരു തീരാ വേദന ആയി ഇന്നും തുടരുന്നു

അടുത്ത ജന്മത്തില്‍ ആരാകാന്‍ ആണ് ആഗ്രഹം?
എനിക്ക് എന്‍റെ അച്ചന്‍ ആയി ജനിക്കുന്നതാണിഷ്ടം.എന്നിട്ട് എന്‍റെ പോലത്തെ കുറേ എണ്ണത്തിനെ ഉണ്ടാക്കിയെടുക്കണം

താങ്കള്‍ മതമില്ലാത്ത അനീഷ് എന്നാണല്ലോ അറിയപ്പെടുന്നത്?അതിനു കാരണം?

മതമില്ലാത്ത ജീവന്‍ ഇറങ്ങിയപ്പോ മുതല്‍ ആണ് പേര് മതമില്ലാത്ത അനീഷ് എന്നാക്കിയത്
ഇനി ആ പേര് മാറ്റിയാല്‍ കൂട്ടത്തിലോ ഓര്‍ക്കൂട്ടീലോ എന്തിന് വീട്ടില്‍ പോലും എന്നെ ആരും തിരിച്ചറിയാത്ത അവസ്ഥ ആണ്.സത്യത്തില്‍ ഞാനാണെങ്കില്‍ ഒടുക്കത്തെ വിശ്വാസിയും.
ആകാശത്തിനു മുകളിലിരുന്ന് ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍റെയോ ബിഗ് ടിവിയുടേയോ സഹായത്താല്‍ ഭൂമിയില്‍ നടക്കുന്നതെല്ലാം കാണുന്ന ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്ന
ഒരു പാവം വിശ്വാസി ആണ് ഞാന്‍

അവസാന ചോദ്യം. താങ്കളുടെ സ്വപ്നം അല്ലെങ്കില്‍ ആഗ്രഹം എന്താണ്?

മനുഷ്യന്‍ മനുഷനെ സ്നേഹിക്കുന്ന കാലത്തില്‍ മൃഗങ്ങള്‍ക്ക് സുഖം ആയി ജീവിക്കാന്‍ കഴിയും.
ഞാന്‍ ആ കാലത്തിനായി കാത്തിരിക്കുന്നു.
കാരണം ഞാന്‍ സുഖിക്കാന്‍ ആഗ്രഹിക്കുന്നു.

15 Responses to "മതമില്ലാത്ത അനീഷ്‌"

കണ്ണനുണ്ണി said...

ഉപബുധന്റെ ബ്ലോഗ്‌ ലിങ്ക് കൂടി കൊടുക്കാമായിരുന്നില്ലേ..

അരുണ്‍ കായംകുളം said...

ഉപബുദ്ധനു ആശംസകള്‍!!

നമ്മുടെ ബൂലോകം said...

Link is given. Click on the photo . Thanks for your suggestion

നട്ടപിരാന്തന്‍ said...

ബൂലോകത്തില്‍ മറഞ്ഞിരിക്കുന്ന ഇതു പോലുള്ള മാണിക്യങ്ങളെ ഇനിയും പുറത്തേക്ക് കൊണ്ടുവരിക.

കൂട്ടത്തില്‍ വച്ചാണ് ഞാന്‍ അനീഷിനെ അറിയുന്നത്. അനീഷിന്റെ ഉള്ളിലെ തീപ്പൊരികളെ അനീഷ് തന്നെയാണ് ഒരു തീയായി ആളിക്കത്തിക്കാത്തത്.

അതാണ് അനീഷിന്റെ ന്യൂനത. അത് അനീഷ് മാറ്റുമെന്ന് കരുതുന്നു. അനീഷും അനീഷിന്റെ രചനകളും കൂടുതല്‍ ആളുകളിലെക്ക് എത്തുമാറാകട്ടെ.

ദീപക് രാജ്|Deepak Raj said...

congrats buddy.... upabuddhan is one of my favourite blollgers all time.. best of luck

കുമാരന്‍ | kumaran said...

അടിപൊളി സംഭാഷണം.

പിപഠിഷു | harikrishnan said...

ഉപബുദ്ധൻ പണ്ടേ എന്റെ പ്രീയപ്പെട്ട ബ്ലൊഗ്ഗർ ആണു... പക്ഷെ ഒരു പോസ്റ്റു കണ്ടിട്ടു മാസങ്ങളായി... :)

rafi said...

gooooooooooooooood!

നിസ്സഹായന്‍ said...

മതമില്ലാത്ത അനീഷ് നമ്പൂതിരി,

അഭിവന്ദ്യനായ ശ്രീ ഉപബുദ്ധരെ അഭിമുഖം ചെയ്ത് അദ്ദേഹത്തിന്റെ കഷ്ടപ്പാട് ബോദ്ധ്യപ്പെടുത്തി തന്ന താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍ !! ഡിങ്കോയിസ്റ്റ് ഗുരുവായ ഉപബുദ്ധര്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്താനായി വന്തോതില്‍ ഫണ്ടുശേഖരണം നടത്തുന്നതിനെക്കുറിച്ച് ചോദ്യങ്ങളുന്നയിക്കാഞ്ഞത്ത് കഷ്ടമായിപ്പോയി !

$PIRIT$ said...

മതമില്ലാത്തവനെ.. ആശംസകള്‍!
ബ്ലോഗ് നന്നായിട്ടുണ്ട്.. നിന്നെ സുഖിപ്പിയ്ക്കാന്‍ പറയുന്നതാല്ലാന്ന്.. യേത്?
പിന്നെ ഇടക്കിടയ്ക്ക് ഉജാലമുക്കിയെടുത്തോളൂ ഇപ്പോള്‍ നല്ല വെട്ടിതിളക്കമുണ്ട് .ഇനി അത് നരപ്പിക്കണ്ട..!!!

ഹരിക്കുട്ടന്‍ said...

chakkare............kalakkeedaa

ninte veettukaare njan namichu...tta

ajmelda said...
This comment has been removed by the author.
നിസ്സഹായന്‍ said...

മതരഹിതനായ അനീഷ് പുലീ,
ഇന്റെര്‍വ്യൂ കൊള്ളാമെങ്കിലും നിന്റെ ഫോട്ടം അത്ര ശരിയായില്ല. പഴയ മുടിയും താടിയും മീശയും ഉള്ള ഗ്ലാസും വെച്ച വേഷമായിരുന്നു നല്ലത്. ഒന്നുമില്ലേലും ഒരു അരാജകവാദിയുടെ ലുക്കുണ്ടായിരുന്നു. ഇതിപ്പോള്‍ സ്വാശ്രയക്കോളേജ് കച്ചവടത്തില്‍ നഷ്ടം സംഭവിച്ച ഏതോ ചങ്ങനാശ്ശേരി ബിഷപ്പിന്റെ പോലെ, മനുഷ്യപ്പറ്റില്ലാത്ത വിഷണ്ണമായ മുഖം പോലെയായല്ലോ !

Vinod Raj said...

Congratz Machaaaaa......!!!!!!

Pony Boy said...

ഉപബുദ്ധാ ..കാലാ...ഒന്നു പതുക്കെ പോസ്റ്റ് ...ഞാനൊക്കെ ഒന്നു പച്ചപിടിച്ചോട്ടെ....ശവസംസ്കാരം നന്നായിട്ടുണ്ട്..

പോപ്പുലർ പോസ്റ്റുകൾ