മൊഴികളിലൂടെ .....





മൊഴികളിലൂടെ .....

നെല്‍സണ്‍ - കവി ജ്യോനവന്റെ സഹോദരന്‍

Please do not try to contact naveen's parents......
They are just coping with the situation...
Your prayers are sufficient...
We all pray for a miracle...
A miracle from the creator of all...
That alone can bring him back...

Thanks a lot for your prayers and love...



വിചാരം

ഞാന്‍ ജ്യോനവന്റെ അടുത്ത് കുറച്ച് സമയം നിന്നു... കണ്ണുകള്‍ ക്ലിയര്‍ ടേപ്പ് കൊണ്ട് അടച്ചിരിക്കുന്നു വായയില്ലൂടെ ഇട്ടിരിക്കുന്ന കുഴലിലൂടെ അതി ശക്തമായി തന്നെ ശ്വാസമെടുക്കുന്നുണ്ട് പക്ഷെ ... അതൊന്നും ജ്യോനവന്‍ അറിയുന്നില്ല ഒരു ഗാഢ നിദ്രപോലെ .. ഞാന്‍ അവിടെ ഒരല്‍പ്പം നിന്നതോ ഒന്നും അവനറിയുന്നില്ല, പ്രതീക്ഷകള്‍ അത് നമ്മുക്കേ ഒള്ളൂ അവനെ പരിപാലിക്കുന്നവര്‍ക്കില്ല, എഴുത്തിന്റെ ലോകത്ത് വിദൂരമായ സ്നേഹസന്ദേശം നല്‍‌കിയ ജ്യോനവനോട് നമ്മുക്കുള്ള മാനസ്സിക ബന്ധം ഒരുപക്ഷെ അവനെ പരിചരിക്കുന്നവര്‍ക്ക് ഉണ്ടാവില്ലല്ലോ .. എനിക്ക് പ്രതീക്ഷയുണ്ട്

ഗോപി വെട്ടിക്കാട്ട്

ഞാന്‍ ഇന്ന് ആശുപത്രിയില്‍ പോയിരുന്നു ..ശ്രീ നവീന്‍ ജോര്‍ജിനെ കണ്ടു ..കഴിഞ്ഞ ഇരുപതാം തിയതി ഒരു വാഹനാ പകടത്തില്‍ പെട്ടു അദ്ദേഹം വളരെ അപകടകരമായ ഒരു അവസ്ഥയില്‍ കിടക്കുകയാണ്..ഇപ്പോഴും വെന്റിലെട്ടരില്‍ കിടക്കുകയാണ്...അദ്ധേഹത്തിന്റെ ബന്ധുക്കളെ കാണാന്‍ കഴിഞ്ഞില്ല ..ശ്രമിക്കുന്നു..


അനിലന്‍


ബ്രെയിന്‍ പ്രവര്‍ത്തനം നിലച്ചെന്നു പറഞ്ഞു. ശരീരത്തിന്റെ ഫങ്ഷന്‍ നിലയ്ക്കാതെ വെന്റിലേറ്ററില്‍ നിന്നെടുക്കാന്‍ കഴിയില്ല. ഇനി ഒന്നും ചെയ്യാനില്ല. ഞാനിപ്പോള്‍ ബിജോയെ വിളിച്ചിരുന്നു. ബിജോയുടെ അനിയനാണു ഫോണേടുത്തത്.
ബ്ലോത്രം -രാമചന്ദ്രന്‍

എന്റെ ചേട്ടന്‍ ആശുപത്രിയില്‍ പോയി ജ്യോനവനെ നേരില്‍ കണ്ടു. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് എന്ന ദു:ഖ വാര്‍ത്തയാണ് കിട്ടിയത്. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നു എന്നാണ് പറഞ്ഞത്. അനക്കവും ഇല്ല. വെന്റിലേറ്ററില്‍ തന്നെയാണിപ്പോഴും. ഒന്ന് കൂടി ഉറപ്പ് വരുത്തിയ ശേഷം വെന്റിലേറ്ററില്‍ നിന്ന് മാറ്റും എന്നാണ് അവിടത്തെ ഒരു നഴ്സ് പറഞ്ഞതെന്ന് ചേട്ടന്‍ പറഞ്ഞു.ചേട്ടന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ഉണ്ട്. എനന്തെങ്കിലും സഹായം വേണമെങ്കിലും ചേട്ടനെ ബന്ധപ്പെടാവുന്നതാണ് 00965 97231209 ഗോപി വെട്ടിക്കാട്ട്

പ്രശാന്ത് കൃഷ്ണ

സത്യം അക്സപ്റ്റ് ചെയ്യാന്‍ മാത്രമേ ഇനി നമുക്കാവൂ. തലച്ചോര്‍ മരിച്ചാല്‍ പിന്നെ ഒന്നും ഇല്ല. വെന്റിലേറ്റര്‍, റിമൂവ് ചെയ്താല്‍ ആ അനക്കവും ഇല്ലാതാകും. നവീന്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതെപോയല്ലോ.....ഞങ്ങളുടെ പിന്‍‌വിളി നീ കേട്ടില്ലേടാ?...

നീ നെഞ്ചിലേക്ക് ഒരുപിടി കനല്‍ വരിയിട്ട്, ഞങ്ങളെയല്ലാം കരയിപ്പിച്ച് കടന്നുപോകയാണോ?

വിഷ്ണു പ്രസാദ്


സെപ്റ്റംബര്‍ 20 നാണ് അപകടം സംഭവിച്ചത്.ടാക്സി കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്.രണ്ടുപേര്‍ അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചു.ഒരാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു.രണ്ടു പേര്‍ അപകടനില തരണം ചെയ്തു.ഡ്രൈവര്‍ക്ക് കാലിനാണ് പരിക്കു സംഭവിച്ചിരുന്നത്.അയാളുടെ പരിക്കുകള്‍ ഭേദമായി.ജ്യോനവന്റെ കാര്യത്തില്‍ മാറ്റമൊന്നുമില്ലെന്ന് അറിയുന്നു.
ആശുപത്രിയില്‍ ഇപ്പോള്‍ സാമ്പത്തിക സഹായങ്ങളൊന്നും ആവശ്യമില്ലെന്നും പിന്നീട് ആവശ്യമുണെങ്കില്‍ അറിയിക്കാമെന്നും ബന്ധുവായ ബ്രിജോ അറിയിച്ചു.



ഉറുമ്പ്‌ /ANT


ഞാൻ, സുനിൽ ചെറിയാൻ, പ്രദീപ് കുളക്കട എന്നിവർ ആശുപത്രിയിൽ പോയി ജ്യോനവനെ കണ്ടിരുനു. വെന്റിലേറ്ററിൽ തന്നെയാണ്. ഒരു മാറ്റം ആരും പ്രതീക്ഷിക്കുന്നതായി തോന്നിയില്ല. ബ്രെയിൻ ഡെത്ത് 99% പൂർണ്ണമാണ്. ഒരുപക്ഷേ ഒരത്ഭുതം, നമ്മുടെ എല്ലാം പ്രാർഥനകളുടെ ഫലം, അതിനു കാക്കുമെന്നുതോന്നുന്നു രണ്ടു ദിവസം കൂടെ. പൂനയിൽ മെന്റൽ‌ഹെൽത്ത് സോഷ്യൽ വർക്കറായി മൂന്നുമാസം മാത്രം പൂർത്തിയാക്കിയ അനുജൻ നാട്ടിൽ‌നിന്നും എത്തി ജ്യോനവന്റെ കൂടെ ഉണ്ട്.പിന്നെ ജ്യോനവൻ ബ്ലോഗിലേക്കു കൈപിടിച്ചു നടത്തിയ പ്രവീൺ, സ്നേഹമുള്ള ചില സുഹൃത്തുക്കൾ എല്ലാം....എല്ലാവരും പ്രതീക്ഷിക്കുന്നത്, ഒരു മഹാത്ഭുതം തന്നെ.

കഴിഞ്ഞ ഇരുപതിന്, പണിപൂർത്തിയായിക്കൊണ്ടിരിക്കുന്ന സ്വന്തം ഡിസൈനിലുള്ള വീടിന്റെ ഇന്റീരിയർ ഡിസൈൻ സംബന്ധമായി ചില ചർച്ചകൾക്കുവേണ്ടി ഉത്തമ സുഹൃത്തിനെ കാണാനായി പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. വൺ‌വേ തെറ്റി പാഞ്ഞു വന്ന ഫോർഡ് കാർ ജ്യോനവൻ യാത്ര ചെയ്തിരുന്ന ടാക്സിയിലേക്കു ഇടിക്കുകയാണുണ്ടായത്. യാത്രക്കാരായി ഉണ്ടായിരുന്ന ഇജിപ്ഷ്യന്മാരായ രണ്ടു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലും വച്ചു മരണമടഞ്ഞു.നാലാമനായ ജ്യോനവൻ ഇപ്പോൾ............ ടക്സി ഡ്രൈവർ കാലുനഷ്ടപ്പെട്ട്, സുഖം‌പ്രാപിച്ചു വരുന്നു.

പറഞ്ഞിരുന്ന സമയം കഴിഞ്ഞും ജ്യോനവനെ കാണാതായ സുഹൃത്ത് ജ്യോനവന്റെ ഫോണിൽ വിളിക്കുകയും കിട്ടാതായപ്പോൾ നടത്തിയ അന്വോഷണത്തിൽ 6.30ഒടെ ഫഹാഹീൽ എക്സ്പ്രസ്സ് ഹൈവേയിൽ അദൻ ഭാഗത്തു നടന്ന കാറപകടത്തെക്കുറിച്ചറിഞ്ഞ് തൊട്ടടുത്ത അദാൻ ഹോസ്പിറ്റലിൽ അന്വോഷിക്കുകയായിരുന്നു. ഒരല്പനേരത്തേക്കെങ്കിലും ജ്യോനവൻ അനോണിയായി രജിസ്റ്റർ ചെയ്യപെടുകയായിരുനു.

ജ്യോനവൻ ജോലി ചെയ്തിരുന്ന ബിമാർ കൺസൾട്ടൻസി, പരിപൂർണ്ണസഹകരണം പുലർത്തുകയും, എന്തു സഹായത്തിനും തയ്യറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു കാര്യങ്ങൾ കമ്പനിയുടെ വക്കീൽ ചെയ്തോളും എന്നാണ് അറിയുന്നത്. ബന്ധുക്കൾക്ക് പൂർണതൃപ്തികരമായാണ് കമ്പനി അധികൃതർ ഇടപെടുന്നത്.


'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല ജ്യോനവൻ 25-08-2009

ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌. ജ്യോനവൻ 08-09-2009

വിവാഹാലോചനകൾ നടന്നുകൊണ്ടിരിക്കുന്ന നമ്മുടെ സുഹൃത്ത് ജ്യോനവന്റെ അകക്കണ്ണ്‌ ചിലതൊക്കെ കണ്ടിരുന്നുവോ?


സജി

കുവൈറ്റുലുള്ള എന്റെ സ്നേഹിതന്‍ ജോണിയുടെ മെയില്‍ കോപ്പി ചെയ്യുന്നു.ഞങ്ങളുടെ മറ്റൊരു സുഹ്രുത്ത് ഫിരോസ് ജോനവനെ പരിചയമുള്ള ആളാണ്. ജോനവന്റെ കസിനും കുടുംബവും കുവൈറ്റില്‍ എന്ത് സഹായവും ചെയ്യാന്‍ കഴിവും, പ്രാപ്തിയും ഉള്ളവരാണ് എന്ന് ഫിറോസ് പറഞ്ഞു.

നമ്മള്‍ക്ക് ചെയ്യാനാവുനത്, പ്രാര്‍ത്ഥന അതു മാത്രം,

Good Evening Saji,
Please read current status of Jonavan

Jonavan ( Naveen)

The accident happened on 20th September 2009 while Jonvan was going to Wafra, a place in the border of Kuwait and Saudi. He was going by a taxi driven by a Bangladeshi National and there were two more passengers in the taxi. All others except Jonavan died on the spot and nobody knows more about them. Jonavan was admitted in Adan Hospital. Jonavan called his friend who was at Wafra , before he starts to Wafra. As Jonavan not reached Wafra on expected time, his friend called Jonavans other friends. All they know was Jonavan already left to Wafra. After a long time they found him in Adan Hospital.

Doctors tried their best, but finally today they confirmed there is no hope at all! He is now in ventilator and it may be for a short period.

Jonavan's company arranged the visting visa for his brother, and he is alreay here and he is taking care of everything now.

Our Firos know Jonavan. His cousin and Firoz are staying in same building, and Jonavan used to visit there. Some other relatives are also here in Kuwait. They all are taking care of him.
You can contact Jonavan’s brother 00965 – 97528538.

Jonavan was planning for his marriage. But nothing is in our hand. All are written earlier and God has his own plan about everybody.





ഒരത്ഭുതം സംഭവിക്കണേ എന്ന പ്രാര്‍ഥനയോടെ നമ്മുടെ ബൂലോകം ടീം







11 Responses to "മൊഴികളിലൂടെ ....."

  1. Pls provide the the link to Jyonavans blog. Thank you

    ReplyDelete
  2. Please Click on the Picture. It will lead to his blog.

    ReplyDelete
  3. ഞാന്‍ ഇപ്പോള്‍ ആന്റണിയെ വിളിച്ചു ഉറുമ്പ് ..
    ജ്യോനവന്‍ ഇപ്പൊഴും വെന്റിലേറ്ററില്‍ തന്നെ യാണു ഇതു വരെ ജ്യോനവന് വിത്യാസം ഒന്നും ഇല്ലാ...

    നമുക്ക് പ്രാര്‍ത്ഥനകള്‍ തുടരാം

    ReplyDelete
  4. http://3.bp.blogspot.com/_UYGeF_wPMuo/SseB6GAtnmI/AAAAAAAAAg4/NSu0v5mzll0/s1600-h/jyonavan+ktimes.jpg

    ദൈവം അല്‍‌ഭുതം പ്രവര്‍‌ത്തിക്കും എന്നു തന്നെ വിശ്വസിച്ചു കൊണ്ട് നവീന്റെ ആരോഗ്യത്തനും ജീവനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  5. ചില ദുരന്തങ്ങൾ ഇങ്ങനെയാണ്. ഒരു വശത്ത് പ്രാർത്ഥനയോടെ അനേകർ. മറുവശത്ത് വിധി തന്റെ തീരുമാനം നടത്തിക്കഴിഞ്ഞ അവസ്ഥയിലും. കാത്തിരുപ്പുകളുടെ അവസാനം ഇതുപോലെ രണ്ടു സുഹൃത്തുക്കളെ വെന്റിലേറ്ററിൽ നിന്നു മാറ്റുന്നത് വേദനയോടെ കണ്ടുകൊണ്ടിരിക്കുവാനുള്ള ദുരവസ്ഥയുടെ അനുഭവത്തിൽ നിന്ന് എനിക്ക് നല്ലവണ്ണം മനസ്സിലാവുന്നുണ്ട് ഓരോരുത്തരുടെയും മാനസികനില. എന്തുചെയ്യാം. :(

    ReplyDelete
  6. ഇതേതു പത്രത്തിലെ വാ‍ർത്തയാണ്. ??!!
    നവീനോടുള്ള എല്ലാ സ്നേഹബഹുമാനങ്ങളോടെയും ചോദിക്കട്ടെ, ആ ചെറുപ്പക്കാരന്റെ ഇപ്പോഴത്തെ നില ഒരു മൊബൈൽ ക്യാമറയിൽ (??) പകർത്തി ഒരു പത്രത്തിൽ വാർത്തയായി നൽകേണ്ട ഒന്നായിരുന്നോ? അതും, ഒരു ബ്ലോഗർക്ക് ആക്സിഡന്റായതിൽ മലയാളം ബ്ലോഗ് കമ്മ്യൂണിറ്റി വിലപിക്കുന്നു എന്നരീതിയിൽ.. സംഗതി സത്യമാണെങ്കിലും.

    ReplyDelete
  7. അങ്ങനെ, ഇന്നലെ രാത്രി നമ്മുടെ ജ്യോനവന്‍ യാത്രയായി- അപകടങ്ങളും , വേദനയും ഇല്ലാത്ത ഒരു ലോകത്തെക്ക്‌

    ReplyDelete
  8. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ നടന്നുവരുന്നു. ജോനവന്റെ ജോലി ചെയ്തിരുന്ന കമ്പനി ഇക്കാര്യങ്ങളില്‍ വളരെ സജീവം.ഇപ്പോള്‍ ഇന്ത്യന്‍ എംബസി യുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നുവരുന്നു.മൃതദേഹം ഇപ്പോള്‍ ഫര്‍വാനിയ ആശുപത്രിയില്‍.
    Mob: +965 65861606

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

പോപ്പുലർ പോസ്റ്റുകൾ