പത്തു കല്പനകള്‍ !"പത്തു കല്പനകള്‍" : ദൈവജനത്തിനു ദൈവം നേരിട്ട് പറഞ്ഞു കൊടുത്ത കല്‍പനകളാണിവ.
ദൈവത്തിനു പറ്റിയ "തെറ്റ് " തിരുത്തുന്ന സഭാധികാരികളെ എന്ത് പറയണം ?

സഭ പുറത്തിറക്കുന്ന ബൈബിള്‍ പ്രകാരമുള്ള കല്പനകള്‍ താഴെ വായിക്കാം :
പുറപ്പാട് - അദ്ധ്യായം 20 (നിയ.5,1-21; മത്താ.19,16-20; റോമ.13,8-10)

1. ദൈവം അരുളിച്ചെയ്ത വചനങ്ങളാണിവ :
അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്ന് നിന്നെ പുറത്തു കൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ് . ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത് .

2. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റേയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത് ; അവയ്ക്ക് മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത് . എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്‌, അസഹിഷ്ണുവായ ദൈവമാണ് . എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാന്‍ ശിക്ഷിക്കും. എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.


3. ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത് . തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവ് ശിക്ഷിക്കാതെ വിടുകയില്ല.

4. സാബത്തു വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മിക്കുക. ആറു ദിവസം അധ്വാനിക്കുക ,എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാം ദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ് . അന്ന് നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. എന്തെന്നാല്‍ കര്‍ത്താവ് ആറു ദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാം ദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് സാബത്ത് ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു.


5.
ദൈവമായ കര്‍ത്താവ്‌ തരുന്ന രാജ്യത്ത്‌ നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിന് നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.

6. കൊല്ലരുത് .

7. വ്യഭിചാരം ചെയ്യരുത്.

8. മോഷ്ടിക്കരുത് .

9. അയല്‍ക്കാരനെതിരായി വ്യാജ സാക്ഷ്യം നല്‍കരുത്.

10. അയല്‍ക്കാരന്റെ ഭവനം മോഹിക്കരുത് ; അയല്‍ക്കാരന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയേയോ അവന്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത് .
==============================

ഇനിയാണ് സഭ തങ്ങളുടെ ഒറിജിനല്‍ മുഖം കാണിക്കുന്നത് !
സഭ വിശ്വാസികളെ പഠിപ്പിക്കുന്ന 10 കല്പനകള്‍ ശ്രദ്ധിച്ചു നോക്കൂ ....
(ഇതൊന്നും പഠിച്ചില്ലെങ്കില്‍ വിവാഹം കഴിക്കാന്‍ ബുദ്ധിമുട്ടും !)

==============================
സഭയുടെ 10 കല്പനകള്‍ :

1. നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
2. ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
3. കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം
4. മാതാപിതാക്കന്മാരെ ബഹുമാനിക്കണം
5. കൊല്ലരുത്
6. വ്യഭിചാരം ചെയ്യരുത്.
7. മോഷ്ടിക്കരുത്.
8. കള്ളസാക്ഷി പറയരുത്
9. അന്യന്റെ ഭാര്യയെ മോഹിക്കരുത്.
10. അന്യന്റെ വസ്തുക്കള്‍ മോഹിക്കരുത്.

----------------------------------------------------------

  • ബൈബിള്‍ പറയുന്ന വിഗ്രഹാരാധന അരുത് എന്ന രണ്ടാമത്തെ കല്പന മാറ്റിയ സഭ, മോഹിക്കരുത് എന്ന പത്താം കല്പന വിഭജിച്ച്‌ ഒന്‍പതും പത്തും കല്‍പനകളാക്കി എണ്ണം തികച്ചതെന്തിനു ?
  • ഈ തിരുത്തലല്ലേ സഭയുടെ വഴിപിഴച്ച പോക്കിന്റെയെല്ലാം അടിസ്ഥാന കാരണം ?
  • ദൈവ കല്പനയെ തിരുത്തിയതിനെ ചോദ്യം ചെയ്യുന്നവര്‍ക്ക്‌ ഊര് വിലക്കും പുറത്താക്കലും നേരിടേണ്ടി വരുന്നതെതുകൊണ്ട് ?
  • ദൈവ കല്പനകളില്‍ പോലും മായം ചേര്‍ത്ത് തങ്ങളുടെ കച്ചവടത്തിനും ദുഷ്ടതക്കും കൊടിപിടിക്കാന്‍ അനുയായികളെ ഇറക്കിവിടുന്ന സഭ സത്യത്തിനു നേരെ കണ്ണടച്ചും കൊഞ്ഞനം കുത്തിയും ദൈവത്തെപ്പോലും കളിയാക്കുകയല്ലേ ?
  • സഭയുടെ ഇന്നത്തെ മുഴുവന്‍ വരുമാനവും ഇങ്ങനെയൊരു ദൈവനിഷേധത്തിലൂടെ ജനത്തെ ഭീഷണിപ്പെടുത്തിയും കച്ചവടം നടത്തിയും ഉണ്ടാക്കുന്നതല്ലേ ?
  • ദൈവം ആരുടെ പക്ഷത്താണ് ? ദൈവവചനത്തെ മുഴുവനായി അഗീകരിക്കുന്നവരുടെ കൂടെയോ അതോ സ്വാര്‍ത്ഥ ലാഭത്തിനും ദുഷ്ടതക്കും വേണ്ടി കള്ളത്തരങ്ങള്‍ കാണിക്കുന്നവരുടെ കൂടെയോ?
  • ഞാനും നിങ്ങളുമുള്‍പ്പെടുന്ന ആയിരക്കണക്കിന് ക്രിസ്തീയ വിശ്വാസികളെ ഇങ്ങനെ അന്ധകാരത്തിന്റെ വഴികളിലൂടെ നയിച്ചിട്ട്‌ ഈ "തിരുമേനി"മാര്‍ എന്ത് നേടി ?

ബൈബിള്‍ പറയുന്നതിങ്ങനെയാണ് :
" കണ്ണുള്ളവര്‍ കാണട്ടെ.... കാതുള്ളവര്‍ കേള്‍ക്കട്ടെ....."ഈ ചിന്തകള്‍ക്ക് തുടക്കം കുറിക്കുന്നത് :
നാട്ടുകാരന്‍

138 Responses to "പത്തു കല്പനകള്‍ !"

  1. ‘സഭയുടെ 10’ കല്പനകള്‍ എന്ന് പറയുമ്പോള്‍ ഏത് സഭയെ ആണ് ഉദ്ദേശിക്കുന്നത് എന്നുകൂടി പറയണമായിരുന്നു. ഞാന്‍ വിശ്വസിക്കുന്ന സഭ ഇങ്ങനെയുള്ള പത്തുകല്പനകള്‍ പഠിപ്പിക്കുന്നില്ല .................


    സഭകളുടെ വഴിപിഴച്ച പോക്കില്‍ എല്ലാവര്‍ക്കും വിഷമം ഉണ്ട്. ‘തിരുമേനി’മാരുടെ കൂട്ടത്തില്‍ പോലും സഭാനേതൃത്വത്തോട് ഭിന്നാഭിപ്രായം ഉള്ളവര്‍ ഉണ്ട്. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ (സ്വാശ്രയ) കോളേജുകളില്‍ വാങ്ങുന്ന തലവരി പണത്തിനെതിരെ പ്രതികരിച്ചത് ശ്രദ്ധിക്കുക.
    .................
    ഒന്നുകൂടി ... ബൈബിളില്‍ നിന്നല്ല സഭകള്‍ ഉണ്ടായിട്ടുള്ളത്. മറിച്ച് സഭയില്‍ നിന്നാണ് ബൈബിള്‍ ഉണ്ടായത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അദിമ സഭ ഉണ്ടായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബൈബിള്‍ ക്രോഡീകരിക്കുന്നത്. ആദ്യം ക്രോഡീകരിച്ച ബൈബിളില്‍ നിന്ന് ചില പുസ്തകങ്ങള്‍ ഒഴിവാക്കുകയും ചിലത് പിന്നീട് കൂട്ടി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
    -----------------
    ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മലയാള പരിഭാഷാ ബൈബിള്‍ മാത്രമായിരുന്നു മുമ്പ് മലയാളത്തില്‍ ലഭ്യമായിരുന്നത്. എന്നാലിന്ന് പത്തോളം ബൈബിള്‍ പരിഭാഷകള്‍ ഇന്ന് മലയാളത്തില്‍ ലഭ്യമാണ്. ഒട്ടുമിക്ക സഭകളും തങ്ങളുടെ വിശ്വാസത്തിന് അനുസരിച്ച് ബൈബിള്‍ പരിഭാഷ തയ്യാറാക്കുകയോ അതിനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്യുന്നുണ്ട്.

    ReplyDelete
  2. നാട്ടുകാരാ, താങ്കള്‍ ഈ നാട്ടുകാരന്‍ തന്നെയെന്ന് ബോധിപ്പിച്ചു.

    ചര്‍ച്ച നടക്കട്ടെ, വഴിയെ വരാം.

    ReplyDelete
  3. തെക്കേടന്‍,

    മനപ്പൂര്‍വ്വം സഭയുടെ പേര് പറയാത്തതാണ് . എല്ലാവര്‍ക്കും അറിയാം ഇതില്‍ പറയുന്നത് കത്തോലിക്ക സഭയെയാണ് എന്ന്.
    " ബൈബിളില്‍ നിന്നല്ല സഭകള്‍ ഉണ്ടായിട്ടുള്ളത്. മറിച്ച് സഭയില്‍ നിന്നാണ് ബൈബിള്‍ ഉണ്ടായത്. " ഇതല്ല നേരെ വിപരീതമാണ് ശരി. ബൈബിളിനനുസരിച്ചാണ് സഭ ഉണ്ടായത്, അതായത്‌ ബൈബിളില്‍ പറഞ്ഞതുകൊണ്ടാണ് സഭ ഉണ്ടാക്കിയത്. നാലാം നൂറ്റാണ്ട് മുതലാണ്‌ കാര്യങ്ങള്‍ തകിടം മറിഞ്ഞത്. അതുകൊണ്ട് തന്നെ പുസ്തകങ്ങളുടെ എണ്ണത്തില്‍ തര്‍ക്കമുണ്ടെങ്കിലും എല്ലാ സഭകളും ബൈബിള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത് ഏതാണ്ട് ഒരു പോലെ തന്നെയാണ്. ഞാനിവിടെ പറഞ്ഞിരിക്കുന്നത് കത്തോലിക്ക സഭയുടെ ഔദ്യോഗിക ബൈബിളിലെ വിവര്‍ത്തനത്തെക്കുറിച്ചും അതിനെ മുക്കിയ അധികാരികളെക്കുറിച്ചുമാണ് . എല്ലാ ബൈബിള്‍ വിവര്‍ത്തനങ്ങളിലും ഇതെഴുതിയിരിക്കുന്നത് ഇങ്ങനെ തന്നെയാണ് !

    ബൈബിളിനു ഒരു പുസ്തകം എന്നതിലുപരി ദൈവവചനം എന്ന സ്ഥാനവും ഉണ്ട്. അതുകൊണ്ട് അത് വാമൊഴിയായാലും കമ്പ്യൂട്ടറില്‍ ആയാലും കല്ലിലെഴുതിയാലും ബൈബിള്‍ തന്നെ.

    ReplyDelete
  4. ഞാന്‍ അഭിപ്രായം വല്ലതും പറഞ്ഞാലിപ്പോള്‍ തെറ്റിദ്ധാരണകളാകും. എന്നാലും ട്രാക്കിടട്ടെ.
    :)

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. സജി,

    "പത്തു കല്‍പ്പനകള്‍, ക്രിസ്ത്യാനിക്കു ബാധകമല്ലെന്നു പറയാം. കാരണം അതിനെ സൂപര്‍സീഡു ചെയ്യുന്ന, അതിനേക്കാള്‍ മേത്തരമായ രണ്ടു കല്‍പ്പന ഈശോ പുതിയ നിയമത്തില്‍ നല്‍കുകയുണ്ടായി." ഈ അഭിപ്രായത്തിന് ചെറിയൊരു വ്യക്തതയില്ലായ്മ ഉണ്ടെന്നു തോന്നുന്നു.

    പത്തു കല്‍പ്പനകള്‍, ക്രിസ്ത്യാനിക്കു ബാധകമല്ലെന്ന് പറയാനാവില്ല , കാരണം ദൈവ വചനങ്ങള്‍ക്ക് ഒരിക്കലും മാറ്റമില്ല . കാലത്തിനനുസരിച്ച് മാറ്റാനുള്ളതല്ല ദൈവവചനം. എന്നാല്‍ പത്തു കല്പനകളുടെയും അന്തസത്ത ഉള്‍ക്കൊള്ളിച്ചു രണ്ടു കല്പനകളായി മാറ്റി എന്ന് വേണമെങ്കില്‍ പറയാം . ഈ രണ്ടു കല്‍പ്പനകള്‍ അനുസരിച്ചാല്‍ പത്തു കല്പനകളും അനുസരിക്കപ്പെടും എന്നതാണ് ശരി.

    ഇങ്ങനയല്ലേ സജിയുടെ അഭിപ്രായത്തെ മനസിലാക്കേണ്ടത് ?

    ReplyDelete
  7. നാടുകാരന്‍ പറഞ്ഞതില്‍ കാര്യമുണ്ട് .. എന്തിനു ആ ഭാഗം ഒഴിവാക്കി ? പത്തു കല്പനകള്‍ യേശുവിന് ലഭിച്ചതല്ലല്ലോ .. മോശക്ക് ലഭിച്ചതല്ലേ ..?അതിനെ യേശു തിരുത്തിയിട്ടുമില്ല ,

    മാത്രമല്ല യേശു തന്നെ പറയുന്നത് കേള്‍ക്കൂ (മത്തായി/അദ്ധ്യായം ൫)

    "17 ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നതു.

    18 സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല."

    അപ്പൊ സഭ എന്തോ തിരിമറി ചെയതതല്ലേ ? യേശു അറിയാതെ ..?

    ReplyDelete
  8. പത്തു കല്‍പ്പനകള്‍, ക്രിസ്ത്യാനിക്കു ബാധകമല്ലെന്നു പറയാം..

    സജി എന്ത് അര്‍ത്ഥത്തില്‍ ആണ് അങ്ങിനെ പറയുന്നത് ? മുകളില്‍ ഞാന്‍ ഉദ്ധരിച്ച വാക്യങ്ങള്‍ അടക്കം പുതിയ നിയമത്തില്‍ യേശുവിന്റെ ഈ അര്‍ത്ഥത്തില്‍ ഉള്ള വചനങ്ങള്‍ കാണാം , മാത്രമല്ല ക്രിസ്ത്യാനിക്കു ബാധകം അല്ല ന്യായ പ്രമാണങ്ങള്‍ എന്ന് യേശു ഒരിടത്തും പറയുന്നുമില്ല. മറിച്ച് പറയുന്നുണ്ട് താനും ..

    അപ്പൊ യേശു പറയുന്നത് ഒഴിവാക്കി ആണോ ക്രിസ്തു മതം രൂപീകൃതമായത് ? പിന്നെ ആരാണ് ഇത് ക്രിസ്ത്യാനിക്കു ബാധകമല്ലെന്നു പറഞ്ഞത് ..സജി വ്യക്തമാക്കുമല്ലോ ..എന്താണ് ക്രിസ്ത്യാനിയുടെ ബേസ് ? പഴയ നിയമം ഒട്ടും അംഗീകരിക്കാന്‍ ആവില്ലേ ? അതോ അതില്‍ ചിലതോ ? എങ്കില്‍ എന്താണ് ഒഴിവാക്കാനും കൈകൊള്ളാനുമുള്ള മാനദണ്ഡം ? പുതിയ നിയമമോ ? അതോ യേശു വിനു ശേഷം ഉണ്ടായ അപ്പോസ്തല പ്രവൃത്തികകളോ ?

    ബൈബിള്‍ വായിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നും മനസ്സിലാകുന്നതിനപ്പുറം എന്തൊക്കെയോ ഉള്ള ക്രിസ്താനികളുടെ വിശ്വാസ അടിത്തറ മനസ്സിലാക്കാന്‍ എനിക്ക് നല്ല ആഗ്രഹം ഉണ്ട് ,ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തന്നെ സജി എന്നെ സഹായിക്കും എന്ന് കരുതുന്നു

    ReplyDelete
  9. ഒരു അര്‍ത്ഥത്തില്‍ ബൈബിളില്‍ നിന്ന് തന്നെയാണ് സഭ ഉണ്ടായത് എന്ന് നമുക്ക് പറയാം. “രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ കൂടുന്നുവോ അവരുടെ മധ്യത്തില്‍ ഞാന്‍ ഉണ്ടാവും“ എന്ന് യേശു പറഞ്ഞു. ഈ വാക്യത്തിന് പുത്തന്‍ വ്യാഖ്യാനങ്ങള്‍ ചമച്ചാണ് പുത്തന്‍ സഭകള്‍ (പ്രൊട്ടാസ്റ്റന്റ്) പിറവിയെടുക്കുന്നത്.

    യേശുവിന്റെ അനുയായികളെ ക്രിസ്ത്യാനികള്‍ എന്ന് വിളിച്ച് തുടങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയനിയമത്തിലെ പുസ്തകങ്ങള്‍ എഴുതിതുടങ്ങുന്നത്. ആദ്യം എഴുതിയ സുവിശേഷം മര്‍ക്കോസ് ആണല്ലോ? പൌലോസ് ശ്ലീഹാ എഴുതിയ ലേഖനങ്ങളില്‍ ചിലത് ഒരു പ്രദേശത്തെ സഭകള്‍ക്കും (ഉദാ : റോമാ, കോരിന്ത്യ സഭകള്‍ക്ക്) ചിലത് വ്യക്തികള്‍ക്കും (ഉദാ: തിമൊഥെയൊസ്, തീത്തോസ്) ഉള്ളതാണ്. ഈ ലേഖനങ്ങള്‍ എല്ലാം എഴുതുന്നത് മിഷ്ണറി യാത്രകള്‍ക്കിടയിലും കാരാഗൃഹങ്ങളിലും വച്ചാണ്.

    അപ്പോസ്തോല പ്രവര്‍ത്തികള്‍ എഴുതിയ ലൂക്കോസ് തന്നെയാണ് ലൂക്കോസിന്റെ സുവിശേഷവും എഴുതിയത്. സുവിശേഷത്തിന്റെ ആരംഭത്തില്‍ താന്‍ എന്തുകൊണ്ട് ആണ് സുവിശേഷം എഴുതുന്നത് എന്ന് ലൂക്കോസ് പറയുന്നുണ്ട്. പലരും എഴുതിയ ‘ചരിത്രം‘ ലൂക്കോസ് സുവിശേഷം എഴുതുന്ന സമയത്ത് ഉണ്ടായിരുന്നു എന്ന് നമുക്ക് ലൂക്കോസിന്റെ വാക്കുകളില്‍ നിന്ന് മനസിലാക്കാം.


    . നമ്മള്‍ ഇന്ന് ഉപയോഗിക്കുന്ന ബൈബിള്‍ സഭയില്‍ നിന്ന് തന്നെ രൂപ പെട്ടതാണ്.

    സജിയുടെ ചോദ്യത്തിനുള്ള (ഏതാണ്ട്, 40 ല്‍ അധികം പേര്‍, 1600 വര്‍ഷങ്ങള്‍ക്കിടയില്‍, പല സ്ഥലങ്ങളില്‍ പല സാഹചര്യങ്ങളില്‍ എഴുതിയവയാണ് ബൈബിളിലെ പുസ്തകങ്ങള്‍. അതെങ്ങിനെ സഭയില്‍ നിന്നും ആണെന്നു പറയാന്‍ കഴിയും?)ഉത്തരം.... ::: നമ്മള്‍ ഇന്ന് ഉപയോഗിക്കുന്ന ബൈബിളിലെ പഴയ നിയമം യേശുക്രിസ്തുവിന് വളരെ മുമ്പ് തന്നെ എഴുതപെട്ടതാണ്. പുതിയ നിയമ പുസ്തകങ്ങളൊന്നും ബൈബിളില്‍ ചേര്‍ക്കണം എന്നുള്ള ഉദ്ദേശത്തോടുകൂടി എഴുതിയതും അല്ല. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് യോജിക്കുന്ന ലേഖനങ്ങള്‍/ചരിത്രങ്ങള്‍ ഒന്നായി ചേര്‍ത്ത് ബൈബിളായി രൂപീകരിക്കുകയായിരുന്നു ചെയ്തത്. അതായത് സഭ നിയോഗിച്ച പണ്ഡിതര്‍ തിരഞ്ഞെടുത്ത് പുസ്ത്കങ്ങളാണ് ബൈബിളിന്റെ ആദ്യരൂപത്തില്‍ ഉണ്ടായത്. സഭ ചുമതലപെടുത്തിയ പണ്ഡിതരുടെ നേതൃത്വത്തില്‍ ആണ് ബൈബിള്‍ രൂപപെട്ടത് എന്നുള്ളതുകൊണ്ടാണ് സഭയില്‍ നിന്നാണ് ബൈബിള്‍ ഉണ്ടായത് എന്ന് പറയുന്നത്.

    നാട്ടുകാരന്‍ പറയുന്നു “ബൈബിളിനനുസരിച്ചാണ് സഭ ഉണ്ടായത്, അതായത്‌ ബൈബിളില്‍ പറഞ്ഞതുകൊണ്ടാണ് സഭ ഉണ്ടാക്കിയത്. “ :::. പൌലോസ് ശ്ലീഹ എഴുതിയ ലേഖനങ്ങള്‍ തുടങ്ങുന്നത് സഭകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് . പൌലോസ് ശ്ലീഹ മരിച്ചതിനുശേഷമാണ് ബൈബിള്‍ രൂപം കൊള്ളുന്നത്.


    ബൈബിള്‍ പഠിക്കുമ്പോള്‍ പദത്തിന് അനുസരിച്ചുള്ള അര്‍ത്ഥം അല്ല മനസിലാക്കേണ്ടത്. മറിച്ച് അന്നത്തെ ചരിത്രവും ആ പുസ്തകം എഴുതിയ പശ്ചാത്തലവും മനസിലാക്കി വേണം ബൈബിള്‍ പഠിക്കേണ്ടത്. അതായത് ഒരു ചരിത്ര ഗ്രന്ഥം പഠിക്കുന്നതുപോലെ ബൈബിള്‍ പഠിക്കാന്‍ ശ്രമിക്കരുത്. കാരണം ദൈവികമായ പ്രേരണയില്‍ എഴുതപെട്ടഗ്രന്ഥങ്ങളാണ് ബൈബിളില്‍ ഉള്ളത്.

    ReplyDelete
  10. അടികിട്ടില്ലെന്ന വിശ്വാസത്തിൽ പറയട്ടെ. ബൈബിളിന്റെ പഴയ നിയമത്തിൽ അനുഷ്ഠിക്കേണ്ടതും, വർജ്ജിക്കേണ്ടതുമായ കർമ്മങ്ങൾ ആഹാരങ്ങൾ പ്രവർത്തികൾ എന്നിവയെക്കുറിച്ച് വിശദമായി പറയുന്നുണ്ടല്ലൊ. അത് ഇന്ന് സദ്ധ്യമായതാണോ. അത്തരം ഭക്ഷണക്രമവും ജീവിതരീതിയും തന്നെ പിൻ‌തുടരണം എന്ന് ഏതെങ്കിലും സഭകൾ നിർബന്ധിക്കുന്നുണ്ടോ?

    ഇങ്ങനെ ഒരു സംശയത്തിനു കാരണം വിശുദ്ധ ഗ്രന്ഥത്തോടുള്ള അവമതിയല്ലെന്ന് ആദ്യമേ പറയട്ടെ. ഞാൻ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയതും എന്റെ അമ്മ ജോലിചെയ്തിരുന്നതും കത്തോലിക്കാസഭയുടെ കീഴിലുള്ള സർക്കാർ ഐഡഡ് വിദ്യാലയത്തിലാണ്. അമ്മ റിട്ടയർചെയ്ത സമയത്ത് സ്കൂൾ മനേജർ അമ്മയ്ക്ക് നൽകിയ ഉപഹാരം ഒരു ബൈബിൾ ആണ്. ഒരിക്കൽ ഞാൻ ഇതിലെ ആദ്യത്തെകുറെ അധ്യായങ്ങൾ വായിച്ചപ്പോൾ ഉണ്ടായ സംശയങ്ങൾ ആണിത്. സംശയം കൂടി വന്നപ്പോൾ വായൻ നിറുത്തി.

    ReplyDelete
  11. തെക്കേടന്‍,
    താങ്കള്‍ വളരെയധികം വിഷയങ്ങളെക്കുറിച്ച് പറഞ്ഞു . എല്ലാത്തിനും മരുപടിയുണ്ടെങ്കിലും ഒരുമിച്ചു മറുപടി തരാന്‍ സാധിക്കില്ല . അതിനാല്‍ ഒരു കാര്യത്തെക്കുറിച്ച് മാത്രം പറയട്ടെ.

    " “രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ കൂടുന്നുവോ അവരുടെ മധ്യത്തില്‍ ഞാന്‍ ഉണ്ടാവും“ എന്ന് യേശു പറഞ്ഞു. ഈ വാക്യത്തിന് പുത്തന്‍ വ്യാഖ്യാനങ്ങള്‍ ചമച്ചാണ് പുത്തന്‍ സഭകള്‍ (പ്രൊട്ടാസ്റ്റന്റ്) പിറവിയെടുക്കുന്നത്."

    താങ്കളുടെ അഭിപ്രായത്തില്‍ ആദിമ സഭ (അപ്പസ്തോലപ്രവര്‍ത്തികളിലെ മുവ്വായിരം പേര്‍ തുടങ്ങിവെച്ച ആ സഭ) ഏതാണ്? അതെന്തായാലും എപ്പിസ്കോപ്പല്‍ സഭകളൊന്നും ആണെന്ന് തോന്നുന്നില്ല. ആ സഭയുടെ പേരെന്താണെന്ന് വല്ല നിശ്ചയവുമുണ്ടോ? പിന്നെ എങ്ങിനെ "പുത്തന്‍ സഭകള്‍" എന്ന ആരോപണം ഉന്നയിക്കും? ആ സഭ റോമിലും അത്യോഖ്യായിലും അല്ലായിരുന്നു എന്നുള്ളത് ഉറപ്പാണ്. അത് ജെരൂസലേമില്‍ തന്നെയായിരുന്നു . ആ സഭയിലെ അംഗങ്ങള്‍ യേശുവിന്റെ അമ്മയും മറ്റു ശിഷ്യന്മാരുമോക്കെയായിരുന്നു. എപ്പിസ്കോപ്പല്‍ സഭകളുടെ ആരംഭത്തെക്കുറിചോക്കെ ചരിത്രകാരന്മാര്‍ നന്നായി എഴുതിയിട്ടുണ്ട്. ബൈബിളില്‍ എവിടെയെങ്കിലും ഒരു കേന്ദ്രീകൃത സഭയെക്കുരിച്ചു പറയുന്നുണ്ടോ? പിന്നെ എങ്ങിനെയാണ് എപ്പിസ്കോപ്പല്‍ സഭകള്‍ കേന്ദ്രീകൃത സഭകളായത്? താങ്കള്‍ പറയുന്നത് പോലെ "പൌലോസ് ശ്ലീഹാ എഴുതിയ ലേഖനങ്ങളില്‍ ചിലത് ഒരു പ്രദേശത്തെ സഭകള്‍ക്കും (ഉദാ : റോമാ, കോരിന്ത്യ സഭകള്‍ക്ക്)". ഇതെല്ലാം സഭ കേന്ദ്രീകൃതമല്ല എന്ന് തന്നെയല്ലേ കാണിക്കുന്നത് ? അതുകൊണ്ട് എപ്പിസ്കോപ്പല്‍ സഭകളാണ് യഥാര്‍ത്ഥസഭകള്‍ ബാക്കിയുള്ളതെല്ലാം വ്യാജന്മാര്‍ എന്ന മിഥ്യാധാരണ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ , "ബൈബിളിനു ഒരു പുസ്തകം എന്നതിലുപരി ദൈവവചനം എന്ന സ്ഥാനവും ഉണ്ട്. അതുകൊണ്ട് അത് വാമൊഴിയായാലും കമ്പ്യൂട്ടറില്‍ ആയാലും കല്ലിലെഴുതിയാലും ബൈബിള്‍ തന്നെ."

    ആദിയില്‍ വചനമുണ്ടായിരുന്നു എന്നും ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു! തെക്കേടന്‍ പറയുന്നതുപോലെയല്ല , ആ വചനം പോലോസിനും മുന്‍പേ ഉള്ളതാണ്.


    ചര്‍ച്ചകള്‍ വഴിമാറിപ്പോകുന്നു എന്ന ഒരു തോന്നലും എനിക്കുണ്ട് . ഞാന്‍ എഴുതിയത് ഒരേ വിഷയത്തിലുള്ള സഭയുടെ ഇരട്ടത്താപ്പിനെക്കുറിച്ചാണ്. ആ വിഷയത്തില്‍ മാത്രം ഇപ്പോള്‍ ശ്രദ്ധിക്കുന്നതാണ് നല്ലെതെന്നും എനിക്ക് തോന്നുന്നു.

    സഭ വഴിതെറ്റാന്‍ കാരണം വിഗ്രഹാരാധനയെക്കുറിച്ചുള്ള കാഴ്ചപ്പാട് തെറ്റിയത് മൂലമാണ്. അങ്ങനെയാണ് ധാരാളം വിശുദ്ധര്‍ സംഭാവനപ്പെട്ടിയുമായി റോഡിലുടനീളം ഇരിക്കാന്‍ കാരണമായത്‌ ! ഇതിന്റെ സത്യാവസ്ഥ വിശ്വാസികളില്‍ നിന്നും മറച്ചുപിടിക്കുകയും ചെയ്യുന്നു.

    ഇതാണ് അടിസ്ഥാന വിഷയം .

    ReplyDelete
  12. സജി അയച്ചു എന്ന് സുചിപ്പിച്ച മെയില്‍ കിട്ടിയിട്ടില്ല, എങ്കിലും എന്നില്‍ പ്രതിക്ഷ വച്ചതിനു നന്ദി. ബുലോകത്ത് ബൈബിള്‍ എന്നും ഒരു തര്‍ക്കവിഷയമായിരുന്നു... കുറച്ചുനാള്‍ മുന്‍പ്‌ ബൈബിളിനെചകുറിച്ചുള്ള കത്തോലിക്കാവിക്ഷണങ്ങള്‍ ഞാന്‍ എഴുതിയിരുന്നു. ആ കുറിപ്പുകള്‍ വായിച്ചാല്‍ ചര്‍ച്ച കുറച്ചുകുടി ആഴപ്പെടുത്താന്‍ കഴിഞ്ഞേക്കും, ആര്‍ക്കിവില്‍ നല്‍കിയിരിക്കുന്ന ക്രമത്തില്‍ വായിക്കാന്‍ അപേക്ഷിക്കുന്നു. Please click here
    ചര്‍ച്ച പുരോഗമിക്കുമ്പോള്‍ തിരിച്ചു വരാം...
    കത്തോലിക്കാ വിഗ്രഹാരാധനയെ കുറിച്ച് താമസിയാതെ ഒരു പോസ്റ്റ്‌ തയ്യാറാക്കാം.

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. മോഡറെട്ടര്‍ :
    ചര്‍ച്ച പുതിയ നിയമം -പഴയ നിയമം എന്ന തക്കത്തിലേക്ക് വഴി മാറി പ്പോകുന്നു. പോസ്റ്റിന്റെ അവസാന ഭാഗത്ത് നാട്ടുകാരന്‍ ഉന്നയിച്ച "സഭയും പ്രവര്‍ത്തികളും " എന്ന ഇപ്പോഴത്തെ പെരുമാറ്റ രീതിയിലുള്ള കുറച്ചു കാര്യങ്ങള്‍ കൂടി ഉണ്ട്. അവയിലേക്കു കൂടി ചര്‍ച്ച ആവാം .

    ReplyDelete
  17. ചര്‍ച്ചയില്‍ ഈയുള്ളവന് തല്‍ക്കാലം പ്രതികരണങ്ങളില്ല.

    ശ്രീ ചട്ടമ്പിസ്വാമികള്‍ എഴുതിയ ക്രിസ്തുമതച്ഛേദനം എന്ന മലയാളം ഗ്രന്ഥം ശ്രേയസില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാം, വായിക്കാം, ചിലപ്പോള്‍ ചര്‍ച്ചയില്‍ സഹായകരമായേക്കും. ഇന്ന് ശ്രീ ചട്ടമ്പിസ്വാമികളുടെ 156th ജയന്തിദിനം കൂടിയാണല്ലോ.

    ReplyDelete
  18. എല്ലാം വായിക്കുന്നതില്‍ സന്തോഷമുണ്ട്.
    വലിയ പിടിയില്ലാത്ത വിഷയമായതിനാല്‍ താത്പര്യവും.
    :)

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. സജി,
    "കത്തോലിക്ക സഭ 10 കല്‍പ്പനകളെ, 9 ആക്കിച്ചുരൂക്കി, പിന്നെ അവസാനത്തേതു രണ്ടാക്കി വിഘടിപ്പിച്ചു എണ്ണം തികച്ചു. അതു വിഗ്രഹാരാധനയെസഭയ്ക്കുള്ളില്‍ ന്യായീകരിക്കാന്‍ വേണ്ടി മാത്രമായിരുന്നു. അതു പൂര്‍ണ്ണമായൂം ശരിയാണ്, അതില്‍ ഒരു രഹസ്യവുമില്ല, വിശദീകരിക്കേണ്ടതുമില്ല. ബഹു ഭൂരിപക്ഷം കത്തോലിക്കരും ഇന്നു സത്യത്തില്‍ വിഗ്രഹാരാധനയെ അനുകൂലിക്കുന്നതും ഇല്ല."

    വെറും തെറ്റിധാരണയാണത് ! ശരിയാണെങ്കില്‍ തന്നെ ഇന്നത്തെ ഭൂരിഭാഗം കത്തോലിക്കരും അതിനു മൌനാനുവാദം കൊടുത്ത് ഈ മഹാവിപത്തിനെ സഭയില്‍ വളര്‍ത്തുകയാണ്. ഇന്നത്തെ പെരുന്നാളുകളുടെ ആള്‍പ്പെരുപ്പം ഈ കച്ചവടത്തിന് ശക്തിയേറി വരുന്നു എന്നാണ് കാണിക്കുന്നത്.


    മണികണ്ഠന്‍‌ ,
    കാര്യം പറയുന്നതിന് ഒരിക്കലും അടികിട്ടില്ല. ബാക്കി ഉത്തരങ്ങള്‍ കിട്ടിക്കാണും എന്ന് പ്രതീക്ഷിക്കുന്നു. "ഒരിക്കൽ ഞാൻ ഇതിലെ ആദ്യത്തെകുറെ അധ്യായങ്ങൾ വായിച്ചപ്പോൾ ഉണ്ടായ സംശയങ്ങൾ ആണിത്. സംശയം കൂടി വന്നപ്പോൾ വായൻ നിറുത്തി."

    ഇവിടെയാണ്‌ കുഴപ്പം. സംശയങ്ങള്‍ അറിവുള്ളവരോട് ചോദിച്ചു നിവൃത്തി വരുത്തിയതിനു ശേഷം വായന തുടരുക. കുറഞ്ഞ പക്ഷം ലോകത്തിലെ നമ്പര്‍ വണ്‍ പുസ്തകമായിട്ടെങ്കിലും വായിച്ചിരിക്കണം . ലോകത്തിലെ ഏറ്റവും പ്രചാരമുള്ളതും, വിവര്‍ത്തനമുള്ളതും,കോപ്പികള്‍ അധികമുള്ളതും അങ്ങനെ ഏത് വിഭാഗത്തിലും നമ്പര്‍ വണ്‍ എന്ന സ്ഥാനമുള്ള ഈ പുസ്തകം വായിച്ചിട്ടില്ല എന്ന് പറയുന്നത് തന്നെ ഒരു കുറച്ചിലല്ലേ?

    സഞ്ചാരി @ സഞ്ചാരി ,
    "കുറച്ചുനാള്‍ മുന്‍പ്‌ ബൈബിളിനെചകുറിച്ചുള്ള കത്തോലിക്കാവിക്ഷണങ്ങള്‍ ഞാന്‍ എഴുതിയിരുന്നു. "
    ഇത് തന്നെയാണ് ഞാന്‍ പറഞ്ഞത് , ബൈബിളിലെ വീക്ഷണവും കത്തോലിക്കാവിക്ഷണവും തമ്മില്‍ അജഗജാന്തരം വിത്യാസമുണ്ടെന്നു. രണ്ടും തമ്മില്‍ യോജിച്ചുപോകുന്ന മേഖലകള്‍ വളരെ കുറച്ചു മാത്രമേയുള്ളൂ. ആനക്കും ആടിനും നാല് കാലുണ്ട്, അവ പുല്ലു തിന്നും എന്നതുപോലെയുള്ള സാമ്യങ്ങള്‍ . ! എന്നാല്‍ രണ്ടും രണ്ടാണ്. അഭിപ്രായത്തോട് യോജിച്ചു പ്രതികരിച്ചതിന് നന്ദി.

    ഫൈസല്‍ കൊണ്ടോട്ടി,
    "പത്തു കല്പനകള്‍ യേശുവിന് ലഭിച്ചതല്ലല്ലോ .. മോശക്ക് ലഭിച്ചതല്ലേ ..?അതിനെ യേശു തിരുത്തിയിട്ടുമില്ല ," ഇതില്‍ പലതും താങ്കളുടെ തെറ്റിധാരണയാണ്. മിക്ക ചോദ്യങ്ങള്‍ക്കും മുകളില്‍ ഉത്തരം ലഭിച്ചു എന്ന് വിശ്വസിക്കട്ടെ.

    "അപ്പൊ സഭ എന്തോ തിരിമറി ചെയതതല്ലേ ? യേശു അറിയാതെ ..?" തീര്‍ച്ചയായും . .......
    യേശു അറിയാതെ തിരിമറി നടത്തുക എന്നതാണല്ലോ സഭയുടെ സ്പെഷിയാലിറ്റി ! ഇതുള്‍പ്പെടെ.

    ഇങ്ങനെ തിരിമറി നടത്തിയെങ്കില്‍ മാത്രമേ വന്‍ വരുമാനം ലഭിക്കുകയുള്ളൂ.... ഇടപ്പള്ളി, മലയാറ്റൂര്‍, മണര്‍കാട്, വേളാങ്കണ്ണി ഇങ്ങനെയുള്ള എല്ലാ ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രങ്ങളിലും കിട്ടുന്ന വന്‍തുക രണ്ടാം കല്പന ലംഖിച്ചു കിട്ടുന്ന പണമല്ലേ പിന്നെ എങ്ങിനെ തിരിമറി നടത്താതിരിക്കും ?

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. " ഇതിനര്‍ത്ഥം, യേശു ധരിച്ചതു പോലുള്ള വസ്ത്രവും, കഴിച്ചതു പോലുള്ള അഹാരവും കഴിച്ചു ജീവിക്കണമെന്നല്ല. ജീവിത ഉദ്ദേശ്യവും, കാഴ്ച്ചപ്പാടുകളും നിലപാടുകളും യേശു പുലര്‍ത്തിയതു തന്നെയാവണം! അല്ലത്തവരെയൊക്കെ നമ്മള്‍ ക്രിസ്ത്യാനികള്‍ എന്നു വിളിച്ചേക്കാം....
    ബട്ട്.. "

    സജി ,
    താങ്കള്‍ പറഞ്ഞത് തന്നെയാണ് ശരി, "ബട്ട്.. "

    ഈ പറയുന്ന ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെ "വെള്ളാപ്പള്ളി നടേശനെ "കാണുന്നതുപോലെ കാണുന്നവരാണ്. ഒരു പക്കാ സമുദായനെതാവ് മാത്രം! പണമുണ്ടാക്കാനും രാഷ്ട്രീയം കളിക്കാന് വേണ്ടി മാത്രമുള്ള ഒരു ഉപകരണം !

    ഇങ്ങനെ ഒരു പോസ്റ്റ്‌ വന്നിട്ടും ഈ പണികള്‍ക്കെല്ലാം ഒത്താശ ചെയ്യുന്ന ഒരാള്‍ പോലും ക്രിയാത്മകമായി വിമര്‍ശിക്കാനോ നിഷേധിക്കാനോ അനുകൂലിക്കാനോ ഇവിടെ വന്നിട്ടില്ല എന്നത് തന്നെ തിന്മയോടുള്ള നമ്മുടെ അടിമത്ത മനോഭാവത്തെ കാണിക്കുന്നു. മതത്തിന്റെ പേരില്‍ അറിഞ്ഞുകൊണ്ട് ചെയ്യുന്ന തിന്മകള്‍ക്കെതിരെ പ്രതികരിക്കാത്തവരെ "ആത്മീയ നപുംസകങ്ങള്‍" എന്നാണു ഒരു ചിന്തകന്‍ വിളിച്ചത് ! അത് ശരിയാണെന്ന് ഇപ്പോള്‍ എനിക്കും തോന്നുന്നു.

    ഇങ്ങനെ ഈ ചര്‍ച്ച അവസാനിപ്പികേണ്ടിവരുന്നതില്‍ പ്രതികരിക്കനാഗ്രഹിക്കുന്ന ഒരു ക്രിസ്ത്യാനി എന്നനിലയില്‍ എനിക്ക് അതിയായ ദുഖമുണ്ട്.

    ReplyDelete
  25. വായിക്കുന്നു, വിവരങ്ങള്‍ അറിയുന്നു...... അഭിപ്രയതിനില്ല.. :)

    ReplyDelete
  26. http://www.vatican.va/archive/catechism/p3s2c1a1.htm
    ഇത് കത്തോലിക്കാ സഭ സ്വന്തം പ്രബോധനം സ്വന്തം വിശ്വാസികള്‍ക്കായി വിശദീകരിക്കുന്നപുസ്തകമാണ്. ഒഫിഷ്യല്‍ കാറ്റക്കിസം. ഇവിടെ ഒന്നാം കല്പന വിവരിച്ചിരിക്കുന്നത് I. "YOU SHALL WORSHIP THE LORD YOUR GOD AND HIM ONLY SHALL YOU SERVE"II. "HIM ONLY SHALL YOU SERVE" III. "YOU SHALL HAVE NO OTHER GODS BEFORE ME" IV. "YOU SHALL NOT MAKE FOR YOURSELF A GRAVEN IMAGE . . ." എന്നിങ്ങനെ നാലു ഭാഗങ്ങളായിട്ടാണ്. അതായത് വിഗ്രഹാരാധനാ നിരോധനം അവിടെത്തന്നെയുണ്ട്.

    അതെങ്ങനെ ഒന്നും രണ്ടും കല്പനകളായി എന്നു ചോദിച്ചാല്‍ അതിനുത്തരം ബൈബിള്‍ അധ്യായങ്ങളും വാക്യങ്ങളുമായിത്തിരിച്ചത് പതിമൂന്നാം നൂറ്റാണ്ടില്‍ മാത്രമാണെന്നാണ്. ബൈബിളില്‍ ഇന്നുകാണുന്ന വാക്യ വിഭജനം ആദ്യകാലമുതലേ ഉണ്ടായിരുന്നതല്ല. ഇവിടെ നോക്കുക http://www.gotquestions.org/divided-Bible-chapters-verses.html

    ഇനി രൂപങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച്. അതിനു മുകളില്‍ പറഞ്ഞ നാലാം ഖണ്ഡത്തില്‍ വിശദീകരണമുണ്ട്.

    2129 The divine injunction included the prohibition of every representation of God by the hand of man. Deuteronomy explains: "Since you saw no form on the day that the Lord spoke to you at Horeb out of the midst of the fire, beware lest you act corruptly by making a graven image for yourselves, in the form of any figure. . . . "66 It is the absolutely transcendent God who revealed himself to Israel. "He is the all," but at the same time "he is greater than all his works."67 He is "the author of beauty."68

    2130 Nevertheless, already in the Old Testament, God ordained or permitted the making of images that pointed symbolically toward salvation by the incarnate Word: so it was with the bronze serpent, the ark of the covenant, and the cherubim.69

    2131 Basing itself on the mystery of the incarnate Word, the seventh ecumenical council at Nicaea (787) justified against the iconoclasts the veneration of icons - of Christ, but also of the Mother of God, the angels, and all the saints. By becoming incarnate, the Son of God introduced a new "economy" of images.

    2132 The Christian veneration of images is not contrary to the first commandment which proscribes idols. Indeed, "the honor rendered to an image passes to its prototype," and "whoever venerates an image venerates the person portrayed in it."70 The honor paid to sacred images is a "respectful veneration," not the adoration due to God alone:

    ഇത് പോസ്റ്റ്കാരന്‍ നന്നാക്കാന്‍ ശ്രമിക്കുന്ന സഭയുടെ ഔദ്യോഗിക മതബോധന ഗ്രന്ഥം. എന്തിനെക്കുറീച്ചാണ് ചര്‍ച്ചിക്കുന്നതെന്ന് ബോധമുണ്ടാവാന്‍ ഇവിടെ ഇട്ടു എന്ന് മാത്രം.

    ReplyDelete
  27. എന്റെ ആശയക്കുഴപ്പം വീണ്ടും കൂടി. ഒരേ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ചിലത് അനുസരിക്കേണ്ടതും മറ്റു ചിലത് അനുസരിക്കേണ്ട ആവശ്യം ഇല്ലാത്തതും ആണെന്നോ? എങ്കിൽ പിന്നെ അനുസരിക്കേണ്ട കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തുന്നതല്ലേ നല്ലത്?

    യേശുദേവൻ പഠിപ്പിച്ച ആശയങ്ങളും, ജീവിത ദർശനങ്ങളും വളരെ ഉദാത്തമാണെന്നതിൽ യാതൊരു സംശയവും ഇല്ല. നിന്നെപ്പോലെ നിന്നെ അയക്കാരനെ സ്‌നേഹിക്കാനും ആ യഥാർത്ഥ അയൽക്കാരൻ നിന്റെ കൂട്ടക്കാരനോ ചാർച്ചക്കാരനോ അല്ല ആപത്തിൽ നിന്നെ സഹായിക്കുന്നവനാണെന്ന് നല്ല സമരിയാക്കരന്റെ കഥയിലൂടെ പറഞ്ഞ യേശുനാഥൻ, നിങ്ങളിൽ തെറ്റു ചെയ്യാത്തവർ കല്ലെറിയിൻ എന്നു പറഞ്ഞ യേശുനാഥൻ, നിങ്ങൾ ശിക്ഷ വിധിക്കാതിരിക്കുവിൻ എന്തെന്നാൽ ശിക്ഷാവിധിയിൽ നിന്നും നിങ്ങൾ ഒഴിവാക്കപ്പെടും എന്നരുളിച്ചെയ്ത ദൈവപുത്രൻ, കൂട്ടം വിട്ടുപോവുന്ന ആടുകളിൽ ഒന്നിനെ കണ്ടെത്തുന്നതിനായി മറ്റു തൊണ്ണൂറ്റി ഒൻപതിനേയും ഉപേക്ഷിച്ചു കാണാതാ‍യ ഒന്നിനെ അന്വോഷിക്കുകയും അതിനെ കിട്ടുമ്പോൾ സന്തോഷിക്കുകയും ചെയ്യുന്ന ഇടയനെപ്പോലെയാണ് താൻ എന്നു പറഞ്ഞ യേശുനാഥൻ, പിതാവെ ഇവർചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല ഇവരോടു പൊറുക്കേണമേ എന്ന അന്ത്യസമയത്തും പ്രാർത്ഥിച്ച ദേവൻ, ലോകം കണ്ടിട്ടുള്ള മഹദ്‌വ്യക്തികളിൽ ഒരാൾ തന്നെ എന്നാണ് എന്റേയും വിശ്വാസം. എന്നാൽ വിവിധ സഭകളുടെ ഇന്നത്തെ പ്രവൃത്തികൾ കാണുമ്പോൾ ഈ മഹാത്മാവിന്റെ പേരിലാണല്ലൊ ഈ സഭകൾ അറിയപ്പെടുന്നത് എന്നതിൽ വിഷമം ഉണ്ട്.

    ReplyDelete
  28. This comment has been removed by the author.

    ReplyDelete
  29. പ്രിയപ്പെട്ടവരെ,
    എന്റെ പ്രതികരണം വിശദമായി ഏഴുതേണ്ടിവന്നതിനാലും സമയപരിമിതി ചര്‍ച്ചയില്‍ സജീവമാകാന്‍ എന്നെ അനുവദിക്കാത്തതുകൊണ്ടും ഞാനിവിടെ പോസ്റ്റിയിരിക്കുന്നു. ചില ആശയങ്ങള്‍ നിങ്ങള്‍ ചര്‍ച്ചചെയ്തുകഴിഞ്ഞതാണ്‌... ഏങ്കിലും വായിക്കുക. ഒരു തര്‍ക്കത്തിന്‌ ഞാനില്ല, വേറൊന്നും കൊണ്ടല്ല ഈ വിഷയത്തെക്കുറിച്ച്‌ എനിക്ക്‌ ഇതില്‍ കൂടുതല്‍ വിവരമില്ലാഞ്ഞിട്ടാ... എഴുതിയവയെക്കുറിച്ച്‌ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടാല്‍ പരിശ്രമിക്കാം. സ്നേഹപൂര്‍വ്വം, സഞ്ചാരി

    ReplyDelete
  30. This comment has been removed by a blog administrator.

    ReplyDelete
  31. ഭോഷന്റെ മുതുകിനു വടി എന്നും ബൈബിളില്‍ പറഞ്ഞിട്ടുണ്ട്‌..

    പത്തു കല്‍പനകള്‍ തങ്ങളുടെ ഇഷ്ടാനുസരണം വളച്ചൊടിച്ച്‌ ധനാഗമന മാര്‍ഗ്ഗ ഉപാധികളാക്കിയവര്‍ എങ്ങനെയാണു..അന്യന്റെ യാതൊന്നും മോഹിക്കരുത്‌ എന്ന കല്‍പന പാലിക്കുന്നത്‌ എന്ന് കൂടി നമ്മളെ ഒന്ന് പഠിപ്പിച്ചു തന്നാല്‍ നന്നായിരുന്നു.

    ഇത്തരം നല്ല ചിന്തകളുമായി ഇനിയും വരിക. കണ്ണുള്ളവര്‍ കാണട്ടെ. കാതുള്ളവര്‍ കേള്‍ക്കട്ടെ. രണ്ടും ഇല്ലാത്തവര്‍ ഭാഗ്യവാന്മാര്‍. ഇത്‌ ഒന്നും കാണുകയും, കേള്‍ക്കുകയും വേണ്ടല്ലോ.

    സസ്നേഹം,
    സെനു, പഴമ്പുരാണംസ്‌.

    ReplyDelete
  32. This comment has been removed by the author.

    ReplyDelete
  33. This comment has been removed by the author.

    ReplyDelete
  34. This comment has been removed by the author.

    ReplyDelete
  35. ഈ പോസ്റ്റിലെ വിഷയം കത്തോലിക്കാ സഭ പത്തുകല്പനകള്‍ തിരുത്തി എന്നാണോ അതോ മറ്റുവല്ലതും ആണോ മനസ്സിലായില്ല .. പത്തുകല്പന തിരുത്തി (അതുകൊണ്ട് വേറേ പലതും ചെയ്യുന്നതില്‍ അത്ഭുതമില്ല) എന്നാണെങ്കില്‍ അതിനുള്ള മറുപടി എന്റെ കമന്റിലുണ്ട്. ബാക്കി ഒന്നിനും മറുപടി പറയാന്‍ താല്പര്യമില്ല.

    ReplyDelete
  36. This comment has been removed by the author.

    ReplyDelete
  37. ഞാന്‍ ഇട്ട ലിങ്ക് കത്തോലിക്കാ സഭയുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റ് ആയ ആണ്. അതില്‍ ലിങ്ക് ചെയ്ത പബ്ലിക്കേഷന്‍ ലോകം മുഴുവന്‍ ഉള്ള കാതലിക് ഡ്അയോസിസുകളിലെ മതപഠനത്തിനുപയോഗിക്കുന്നതും. കത്തോലിക്കര്‍ വിക്കിപ്പീഡിയ നോക്കി ആണ് വിശ്വാസം പഠിക്കുന്നതെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടങ്കില്‍ അത് അവരുടെ മാത്രം പ്രശ്നമാണ്.

    ബൈബിളിലെ മുഴുവന്‍ ഭാഗങ്ങളും ഒരുമിച്ചുവായിച്ചാല്‍ വിഗ്രഹാരാധന വിലക്കിയിരിക്കുന്ന ഭാഗത്തിനു യുക്തിസഹജമായി കൊടുക്കാവുന്ന വ്യാഖ്യാനമാണ് കത്തോലിക്കാസഭ നല്‍കുന്നതെന്ന് സൂചിപ്പിക്കാന്‍ ആ ടെക്സ്റ്റ് ഇവിടെ ഇട്ടു എന്നേയുള്ളൂ. ഇത് സൗകര്യപൂര്‍ വമായ വ്യാഖ്യാനമാണെങ്കില്‍ അത് ഡോ സി കെ ബാബു ഒക്കെ പറയുന്നതുപോലെ സൗകര്യപൂര്‍ വം കാര്യങ്ങള്‍ മാറ്റിപ്പറയുന്ന ദൈവം പറഞ്ഞതുകൊണ്ടാവും. അല്ലെങ്കില്‍ പിത്തള സര്‍പ്പത്തെ ഉണ്ടാക്കാനും മറ്റും ആവശ്യപ്പെടില്ലായിരുന്നല്ലോ. ബൈബിളിന്റെ നിലവിലുള്ള ടെക്സ്റ്റ് ആരാധനാലയങ്ങളില്‍ രൂപങ്ങള്‍ ഉപയോഗിക്കുന്നതു വിലക്കിയിട്ടില്ല എന്നതിനു തെളിവുകളാണ് ആ കാറ്റക്കിസം ഉദ്ധരിക്കുന്നത്. (പറഞ്ഞല്ലോ ഞാനല്ല) അതിനു മറുപടി ഉണ്ടെങ്കില്‍ പറയൂ. സൗകര്യപൂര്‍‌വം വ്യാഖ്യാനിക്കുന്നത് ആര്‍ക്കും ആകാവുന്ന കലാവിദ്യയാണ്.

    ReplyDelete
  38. Gonzales, You said it man!!!well done!

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. This comment has been removed by the author.

    ReplyDelete
  42. "ദൈവം വിഗ്രങ്ങളെ ഉണ്ടാക്കുവാന്‍ മൂന്നു പ്രത്യേക സന്ദര്‍ഭത്തില്‍ പറഞ്ഞിട്ടുണ്ടെന്നും, അതിനാല്‍, വിഗ്രഹങ്ങള്‍ ഉണ്ടാക്കുവാനുള്ള പൊതുവായ അനുവാദമായി ഇതിനെ കത്തോലിക്ക സഭ കരുതുന്നതായും സഞ്ചാരിയില്‍ നിന്നും, ഗൊണ്‍സാലസില്‍ നിന്നും മനസിലായി."

    ഇതാണ് മനസ്സിലായതെങ്കില്‍ ഇതു തന്നെയാണ് സജിയുടെയും കൂട്ടരുടെയും പ്രശ്നവും. അതിനുള്ള പരിഹാരം എന്റെ കയ്യിലുണ്ടെന്ന് തോന്നുന്നില്ല. :)

    ബൈബിള്‍ വിഗ്രഹമുണ്ടാക്കാന്‍ മൂന്നുതവണ പറഞ്ഞു എന്ന് സഞ്ചാരി പറഞ്ഞോ എന്ന് ഞാന്‍ നോക്കിയില്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഞാനിവിടെ ഉദ്ധരിച്ച വേദോപദേശം അങ്ങനെ പഠിപ്പിക്കുന്നുമില്ല. സാമാന്യമായി മലയാളം മനസ്സിലാവുന്ന ആര്‍ക്കും ഗ്രഹിക്കാവുന്ന വിധത്തില്‍

    ൧) വിഗ്രഹാരാധന വിലക്കുന്ന ബൈബിള്‍ ആരാധനാലയങ്ങളില്‍ രൂപങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിയിട്ടില്ല (ഉദാഹരണത്തിനു വി.കുറാന്‍ / ഇസ്ലാമിക പാരമ്പര്യം രൂപങ്ങള്‍ വിലക്കുന്നതുപോലെ)

    ൨) ചില സന്ദര്‍ഭങ്ങളില്‍ ആരാധനാലയത്തിലും ഹോളിഓഫ് ഹോളീസില്‍ തന്നെയും ദൈവത്തിന്റെ ഇടപെടലോ (ഉദാ. അഗ്നി സര്‍പ്പം) ദൈവദൂതന്മാരെയോ (ഉദാ.കെരൂബുകള്‍) സൂചിപ്പിക്കുന്ന രൂപങ്ങള്‍ സ്ഥാപിക്കാന്‍ ദൈവം തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും

    ബൈബിളിലെ തന്നെ വചനങ്ങള്‍ വേദോപദേശം ഉദ്ധരിക്കുന്നുണ്ട് എന്നു ചൂണ്ടിക്കാണിക്കുകയേ ചെയ്തിട്ടുള്ളൂ.

    കത്തോലിക്കര്‍ അവര്‍ ഉപയോഗിക്കുന്ന രൂപങ്ങളെ വിഗ്രഹങ്ങളായി കരുതുന്നില്ലെന്നും ആ രൂപങ്ങളെ ആരാധിക്കുന്നില്ലെന്നും ആ പുസ്തകം തന്നെ പറയുന്നുണ്ട്.

    രൂപം വിഗ്രഹം എന്നിവ തമ്മിലുള്ള വ്യത്യാസം മനസ്സിലായില്ലെങ്കില്‍ ഒന്നുകില്‍ ഒരു നല്ല ഡിക്ഷനറി നോക്കുക. അല്ലെങ്കില്‍ വലിയ വിജ്ഞാനം ഒന്നും അന്വേഷിക്കണ്ട. നാട്ടിലെ സാധാരണ ഹിന്ദുക്കളോട് വെറുതെ ചോദിച്ചാല്‍ അവരു പറഞ്ഞുതരും നാരായണഗുരുവിന്റെയോ മഹാത്മജിയുടെയോ രൂപങ്ങളെ ബഹുമാനത്തോടെ കൈകാര്യം ചെയ്യുന്നതും ശിവലിംഗത്തിലോ ദേവീരൂപത്തിലോ പൂജനടത്തുന്നതും തമ്ിലുള്ള വ്യത്യാസം.

    കണ്ണടച്ചിരുട്ടാക്കിയിട്ട് കത്തോലിക്കര്‍ ഫ്യൂസ് ഊരിയേ എന്ന് വെറുതേ നിലവിളിക്കണ്ട. കത്തോലിക്കരെ വിമര്‍ശിക്കാന്‍ നൂറുനൂറുകൊള്ളാവുന്ന വിഷയങ്ങള്‍ വേറേ കാണും . നോക്ക്.

    അവസാനത്തെ കമന്റ് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ഞാന്‍ തെളിവുതന്നാല്‍ മതം മാറാം എന്ന് . ഞാന്‍ അതിനു ശ്രമിച്ചില്ലല്ലോ സജീ. ഞാന്‍ ഒരു മതത്തിനുവേണ്ടിയും വാദിച്ചില്ല. എന്റേതായിട്ട് ഒരു വാദവും ഞാന്‍ അവതരിപ്പിച്ചൂമില്ല. കത്തോലിക്കര്‍ പത്തുകല്പന തിരുത്തി എന്ന വാദം വെറും വിഡ്ഡിത്തമാണെന്ന് അറിയാവുന്നതുകൊണ്ട് ഔദ്യോഗികമായി കത്തോലിക്കാസഭ പഠിപ്പിക്കുന്നത് എന്താണെന്ന് അവരുടെ പുസ്തകത്തില്‍ നിന്നു തന്നെ മനസ്സിലാക്കാന്‍ ശ്രമിച്ചതേയുള്ളൂ. അത് കത്തോലിക്കരെ വിമര്‍ശിക്കുന്നതാണ് ആത്മസായൂജ്യം എന്നു കരുതാത്ത ആര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ എഴുതിയിട്ടുണ്ട്. നിര്‍ത്തി. ഇനി ഈ വഴിക്കില്ല.

    ReplyDelete
  43. ഓ മറന്നു. കത്തോലിക്കര്‍ ബൈബിള്‍ നോക്കിയല്ല വിശ്വാസം പഠിക്കുന്നത് എന്ന പുതിയ തിരിച്ചറിവ്..

    പത്താം ക്ലാസിലെ കുട്ടി പരീക്ഷക്ക് ഗൈഡ് ഉപയോഗിക്കുന്നു എന്നു പറഞ്ഞാല്‍ അവന്‍ ടെക്സ്റ്റ്ബുക്ക് പഠിക്കുന്നില്ല എന്നും പിന്നെ വേണമെങ്കില്‍ അവന്‍ സിലബസിനെ ബഹുമാനിക്കുന്നില്ലെന്നും ക്ലാസില്‍ പോകുന്നില്ല എന്നും ഒക്കെ വ്യാഖ്യാനിക്കാം. അവനവന്റെ ഇഷ്ടം!

    ReplyDelete
  44. This comment has been removed by the author.

    ReplyDelete
  45. This comment has been removed by the author.

    ReplyDelete
  46. ക്രിസ്ടാനിറ്റിയെ ക്കുറിച്ച് ശരിക്കും അറിയണം എങ്കില്‍ ക്രിസ്താനികളില്‍ നിന്ന് തന്നെ അറിയണം .. വെറും ബൈബിള്‍ വായിച്ചാല്‍ പോര എന്ന് മനസ്സിലാക്കാന്‍ ആയി ... ഈ ചര്‍ച്ച എനിക്ക് ആ രീതിയില്‍ കുറച്ചൊക്കെ ഉപകാരപ്പെട്ടു ..വിശദീകരിച്ച നാട്ടുകാരനും , സജിക്കും , മറ്റുള്ളവര്‍ക്കും നന്ദി ,
    പിന്നീടെപ്പെഴെങ്കിലും കൂടുതല്‍ അറിയണം എന്നുണ്ട് ...
    നന്ദി

    ReplyDelete
  47. വളരെ നല്ല ഒരു ചര്‍ച്ച. ബൈബിള്‍ എന്താണെന്നു അടുത്തിടെ മനസിലാക്കിയ, പേരില്‍ മാത്രം ക്രിസ്ത്യാനിയായ എനിക്ക് ഈ ചര്‍ച്ച വളരെ ഉപകാരപ്രദമായി. ഇത്തരം ഒരു ചര്‍ച്ചയ്ക്ക് വഴിവച്ച നാട്ടുകാരനും , ബൂലോകം പ്രവര്‍ത്തകര്‍ക്കും, ക്രിയാത്മകമായി ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ ബ്ലോഗര്‍മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍

    ReplyDelete
  48. ചര്‍ച്ചയില്‍ അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും പോസ്റ്റും കമന്റുകളും എല്ലാം വായിക്കുന്നുണ്ടായിരുന്നു. ഒരു നല്ല ചര്‍ച്ചക്ക് തുടക്കമിട്ട നാട്ടുകാരന് അഭിനന്ദനങ്ങള്‍.

    വിഗ്രഹാരാധനയും ബൈബിളുമായി ബന്ധപ്പെട്ട ഈ ചര്‍ച്ചയില്‍ പ്രധാനമായും രണ്ട് വശങ്ങളില്‍ നിന്നായി ഈ ചര്‍ച്ചയില്‍ പങ്കെടുത്തത് സജി യും ഗോണ്‍സാലസുമാണെന്ന് തോന്നുന്നു.

    രണ്ട് പേരും വിഗ്രഹാരാധനയെ അനുകൂലിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്.

    എന്റെ ഒരു നിരീക്ഷണത്തില്‍ സജി കൂടുതല്‍ പ്രാമാണികതയോടെ കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
    കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച ഗോണ്‍സാലിസിന്, ബൈബിളില്‍ വിഗ്രഹങ്ങള്‍/പ്രതിമകള്‍/രൂപങ്ങള്‍ ഉണ്ടാക്കാമെന്നതിന് തെളിവാക്കാന്‍ പറ്റുന്ന സൂക്തങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റിയിട്ടുണ്ടെന്ന് തോന്നുന്നില്ല.അതിനു പകരം അദ്ദേഹം കത്തോലിക്കാ പ്രമാണങ്ങളാണ് അവതരിപ്പിച്ചത്.

    ഇനിയും ചര്‍ച്ചകള്‍ നടക്കട്ടെ. ആശയങ്ങള്‍ അതിന്റെ യഥാര്‍ഥ ഉറവിടങ്ങളില്‍ നിന്ന് മനസിലാക്കുന്നതാ‍ണ് ഏറ്റവും ഉത്തമമായിട്ടുള്ളത്.

    ReplyDelete
  49. വായിച്ചുവന്നപ്പോള്‍ കാര്യം രസകരമാണ്. സഭയെന്തോ തിരിമറി കാണിച്ചു എന്ന രീതിയില്‍ ചിത്രീകരിയ്ക്കാനുള്ള ശ്രമം. ചിലര്‍ അതിന്റെ ഇടയില്‍ ന്യൂനപക്ഷാവകാശവും സ്വാശ്രയപ്രശ്നവും എല്ലാം കൂടി തിരുകാന്‍ ശ്രമയിയ്ക്കുനുണ്ട്. നടക്കട്ടെ.

    സംശയം ന്യായമാണെങ്കില്‍ ജയ്മോനച്ചന്റെ വിശദീകരണം കൊണ്ട് തൃപ്തിവരാവുന്നതേയുള്ളൂ. കുറഞ്ഞപക്ഷം എന്റെ വിശ്വാസം ഇങ്ങനെയാണ്, കത്തോലിയ്ക്കാ‍സഭയുടെ വിശദീകരണം അങ്ങനെയാണ് എന്ന അണ്ടര്‍‌സ്റ്റാന്റിഗില്‍ എത്തിച്ചേരാമായിരുന്നു.

    ഒരു പ്രത്യേകദേശത്ത് ഒരു പ്രത്യേകകാലത്ത് ഒരു പ്രത്യേക സമൂഹത്തില്‍ ഉണ്ടായിരുന്ന വിശ്വാസപ്രമാണങ്ങളെ മനസിലാകുമ്പോള്‍ കാലം ദേശം സാഹചര്യം ഉദ്ദ്യേശം ഇവയൊന്നും മനസിലാകാതെ വിലയിരുത്തുന്നതു ശരിയല്ല.

    ReplyDelete
  50. ആരൊക്കെയോ 2000-3000 കൊല്ലം മുന്‍പ് എഴുതിയ പുസ്തകങ്ങള്‍ ദൈവ കല്പനകള്‍ എന്ന് പറയുന്നത് തന്നെ ശരിയാണോ മാഷെ?

    ആ അടി നടക്കട്ടേന്ന്!

    ReplyDelete
  51. പ്രിയ സഹോദരാ ഗൊണ്‍സാലസ്,
    അനോണി ആയി ആര്‍ക്കും എന്തും പറയാം . എന്നാല്‍ ഇവിടെ പ്രതികരിക്കുന്നവര്‍ എല്ലാം തന്നെ വ്യക്തമായ മേല്‍വിലാസം ഉള്ളവരാണെന്ന് ശ്രദ്ധിച്ചു നോക്കൂ... താങ്കള്‍ അനോണി ആയി തുടരുന്നതില്‍ നിന്ന് തന്നെ താങ്കള്‍ പറയുന്നതിനോട് താങ്കള്‍ക്ക് തന്നെ വിശ്വാസം ഇല്ല എന്നല്ലേ അര്‍ത്ഥമാക്കുന്നത് ! പറയുന്ന കാര്യങ്ങളോട് അല്പമെങ്കിലും ആത്മാര്‍ഥതയും സത്യസന്ധതയും വിശ്വാസവും ഉണ്ടെങ്കില്‍ സ്വന്തം മേല്‍വിലാസത്തില്‍ സംസാരിക്കുന്നതല്ലേ നല്ലത്. ഇനിയും താങ്കള്‍ക്ക് ഒളിച്ചിരിക്കാനാണ് താല്പര്യമെങ്കില്‍ ആ അവസരം ധാരാളമായി ഉപയോഗിച്ച് കൊള്ളൂ ..........

    "K.C.B.C ജാഗ്രത" ഈ വിഷയങ്ങളില്‍ വ്യക്തമ്മയി അഭിപ്രായം പാരാന്‍ ഉത്തരവാദപ്പെട്ടവരാണ്. കാരണം അവരാണ് കേരളത്തില്‍ കത്തോലിക്കരെ പ്രതിനിധാനം ചെയ്യുന്ന മെത്രാന്‍ സമിതി. അതിനാല്‍ ഞാന്‍ അവരുടെ ബ്ലോഗില്‍ ഇതില്‍ പ്രതികരണം അഭ്യര്‍ത്തിച്ചുകൊണ്ട്‌ ഒരു കമെന്റ് നല്‍കിയിരുന്നു . പക്ഷെ അവര്‍ എല്ലാവര്‍ക്കും ജാഗ്രതാ നിര്‍ദേശം മാത്രമേ നല്‍കൂ .... ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കില്ല എന്ന് ഇത് വരെയുള്ള അവരുടെ പ്രതികരണങ്ങളില്‍ നിന്നും മനസിലാക്കുന്നു. ഇനി അവര്‍ക്ക് വേണ്ടിയാണോ അനോണി ഗൊണ്‍സാലസ് സംസാരിക്കുന്നത് എന്നും അറിയില്ല.

    "വിഗ്രഹം ഉണ്ടാക്കരുതെന്നു explicitly പഴയ നിയമത്തില്‍ യഹോവ പറഞ്ഞിട്ടുണ്ട്. “ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു പുറപ്പാട് 20:5, 6)"

    ഇതാണ് കല്‍പ്പന.

    പിച്ചള സര്‍പ്പത്തെ ഉണ്ടാക്കുവാന്‍ ദൈവം പറഞ്ഞു എന്നു പറഞ്ഞല്ലോ.
    (ഇതാണ് കത്തോലിക്കര്‍ ഈ മുപ്പത്തി മുക്കോടി പുണ്യാളന്മാരുടെയും രൂപങ്ങളുണ്ടാക്കി കാശ്‌ പിരിക്കാനിറങ്ങിയിരിക്കുന്നതിനു പറയുന്ന ഏക ന്യായീകരണം !ഭയങ്കര അനുസരണയാണ് . പറഞ്ഞത് പോലെ ചെയ്യും !)
    ബാക്കി കൂടെ അറിയേണ്ടേ?കാലങ്ങള്‍ക്കു ശേഷം ഈ പിച്ചള സര്‍പ്പത്തെ എന്തു ചെയ്തു എന്നു അറിയാമോ?

    2 രാജാക്കന്മാര്‍ 18: 4 വായിക്കൂ

    "ഹിസ്ക്കിയാവു പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസർപ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേൽമക്കൾ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാൻ എന്നു പേരായിരുന്നു. "

    അവന്‍ യാഹോവക്ക് പ്രസാദകരമായതു ചെയ്തു എന്നാണു ഈ ഭാഗത്ത് പറയുന്നത്. പുതിയ നിയമത്തില്‍ ആ പിച്ചള സര്‍പ്പത്തെ ഉണ്ടാക്കാന്‍ യഹോവയായ ദൈവം എന്തുകൊണ്ട് പറയുന്നു എന്ന് വ്യക്തമായി പറയുന്നുണ്ട്.
    കൂടാതെ ദൈവം അതിനെ നോക്കാന്‍ മാത്രമല്ലേ പറഞ്ഞിട്ടുള്ളൂ ....അതിന്റെ മുന്‍പില്‍ ധൂപം കത്തിക്കാനും തിരി കത്തിക്കാനും മുട്ടുകുത്താനും പറഞ്ഞിട്ടില്ലല്ലോ! എന്നാല്‍ വിവരമില്ലാത്തവര്‍ അങ്ങിനെ ചെയ്തു. അത് യാഹോവക്കിഷ്ടമായില്ല എന്ന് തന്നെയല്ലേ മുകളില്‍ പറയുന്നത്. രാജാവിനെക്കാളും വലിയ രാജഭക്തി ആവശ്യമില്ല. മോശ എന്ത് കൊണ്ടാണ് കാണാന്‍ ദേശത്തു കടക്കതിരുന്നത് എന്നറിയാമോ? പറഞ്ഞതില്‍ കൂടുതല്‍ ചെയ്തു എന്ന തെറ്റ് ചെയ്തതിനാണതു !

    ഒരു സംശയം ചോദിക്കട്ടെ ,

    വിഗ്രാഹാരാധനയില്‍ വിശ്വസിക്കുകയും അതിനെ അംഗീകരിക്കുകയും ചെയ്യുന്ന ഹൈന്ദവ സഹോദരങ്ങള്‍ ചെയ്യുന്ന പൂജകളിലും കര്‍മ്മങ്ങളിലും നിന്ന് എന്ത് വിത്യാസ്തമായ ആചാരമാണ് നമ്മുടെ പള്ളികളില്‍ ചെയ്യുന്നത്? വെറുതെ പേര് മാറ്റി എന്നല്ലാതെ!

    ഹൈന്ദവ പൂജകളില്‍ അവര്‍ കര്‍പ്പൂരം കത്തിക്കും, നിലവിളക്ക് കത്തിക്കും (ക്രിസ്ത്യാനി എന്ന് പറയപ്പെടുന്നവന്‍ അത് കുന്തിരിക്കവും മെഴുകുതിരിയുമാക്കും)
    ഹൈന്ദവ പൂജകളില്‍ അവര്‍ വിഗ്രാഹത്തെ അഭിഷേകം ചെയ്യും (ക്രിസ്ത്യാനി എന്ന് പറയപ്പെടുന്നവന്‍ വെഞ്ചിരിക്കും)
    ഹൈന്ദവ പൂജകളില്‍ അവര്‍ വിഗ്രാഹത്തിനു മുന്‍പില്‍ നമസ്ക്കരിക്കും (ക്രിസ്ത്യാനിയുടെ ലദീഞ്ഞ്, നൊവേന എന്നിവയെല്ലാം മറ്റെന്താണ്)
    ഹൈന്ദവ ആരാധനകളിലുള്ള നേര്‍ച്ചകള്‍ , മുട്ടിന്മേല്‍ കയറ്റം, ഉരുളല്‍ , അടിമ , തുലാഭാരം, നടതുറപ്പ്, കൊടിയേറ്റ്, അന്നദാനം, നേര്‍ച്ച സദ്യ എന്നിവയെല്ലാം ക്രിസ്ത്യാനി എന്ന് പറയപ്പെടുന്നവനും ചെയ്യും . പേരിലല്ലാതെ എന്ത് വിത്യാസം ?

    പ്രിയ സഹോദരാ ഗൊണ്‍സാലസ്, വെറുതെ സത്യത്തിനു നേരെ കണ്ണടച്ച് ഇരുട്ടാക്കരുത് ! ഗീബല്‍സിയന്‍ തന്ത്രം ഈ കാര്യത്തില്‍ വിലപ്പോവില്ല . എത്ര പറഞ്ഞാലും ആടിനെ പട്ടിയാക്കാന്‍ പറ്റുമോ? ചില പാവങ്ങളെ അങ്ങനെ വിശ്വസിപ്പിക്കാന്‍ പറ്റും എന്നല്ലാതെ? എത്ര പറഞ്ഞാലും നുണ സത്യമാവില്ല. അതിനാല്‍ താങ്കള്‍ സത്യത്തെ അംഗീകരിക്കാന്‍ ശ്രമിക്കൂ..

    ReplyDelete
  52. @സഞ്ചാരി
    'നമ്മുടെ ബൂലോകത്തിന്റെ' അണിയറപ്രവര്‍ത്തകരോട്‌ ഒരു വാക്ക്‌,
    സെന്‍സേഷനു വേണ്ടി നമ്മുടെ നാട്ടിലെ പത്രങ്ങള്‍ എന്തെല്ലാമാണ്‌ കാട്ടികൂട്ടുന്നതെന്ന് നമുക്കറിയാമല്ലൊ. നാനാജാതിമതസ്ഥരും, അവിശ്വാസികളുമൊക്കെ സ്നേഹപ്പൂര്‍വ്വം മനസ്സുതുറക്കുന്ന നമ്മുടെ ഈ 'കൊച്ചുലോകത്തില്‍' പരസ്പരശത്രുതകള്‍ വളര്‍ത്തതക്ക രീതിയിലുള്ള വൈകാരിക 'പ്രകടനങ്ങള്‍' ഒഴിവാക്കുന്നതല്ലെ നല്ലത്‌?

    നമ്മുടെ ബൂലോകം - ഈ പോസ്റ്റുകളിലും കമന്റുകളിലും പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അതതു എഴുത്തുകാരുടെ അഭിപ്രായങ്ങള്‍ ആണ്. "നമ്മുടെ ബൂലോകം" ഈ വാദഗതികള്‍ പ്രസിദ്ധീകരിക്കാന്‍ ഒരു 'മീഡിയ' ആയി മാത്രമേ നില കൊള്ളുന്നുള്ളൂ.

    ചീഫ് എഡിറ്റര്‍ : പ്രിയ ഫാദര്‍, --- പരസ്പര ശത്രുത തുറക്കുന്ന വൈകാരിക പ്രകടനങ്ങള്‍ ആണ് ഇതെന്ന് അങ്ങേയ്ക്ക് തോന്നിയോ ? ഒരു പത്രം ആവുമ്പോള്‍ "വിശ്വാസികള്‍ - അവിശ്വാസികള്‍ " എന്ന പോലെ
    രണ്ടു കാര്യങ്ങളും പരാമര്‍ശിക്കേണ്ടി വരുന്നു. ഒപ്പം ഇത് നമ്മുടെ ബൂലോകം പത്രത്തിന്റെ അഭിപ്രായമല്ല , എഴുതുന്ന ലേഖകരുടെ മാത്രം അഭിപ്രായമാണ് എന്ന് പലയിടത്തും പറഞ്ഞിട്ടുമുണ്ട്. ... മനസ്സില്‍ എന്തോ തെറ്റിദ്ധാരണ വച്ചാണ് അങ്ങ് സംസാരിച്ചതെന്ന് മനസ്സിലായി.....ഞാന്‍, ജോ,...എറണാകുളത്തെ കറ തീര്‍ന്ന ഒരു കത്തോലിക്കാ വിശ്വാസി . പള്ളിയില്‍ പോകാറുണ്ട്, പ്രാര്തിക്കാറുണ്ട്...... ബൂലോകത്തെ പേര് കേട്ട ഒരു ബ്ലോഗര്‍ ഞങ്ങള്‍ക്ക് അയച്ചു തന്ന ചില ചിന്തകള്‍ പ്രസിദ്ധീകരിക്കുക വഴി ശത്രുതയ്ക്ക് ഞാന്‍ വഴി മരുന്ന് ഇട്ടു എന്നാണല്ലോ താങ്കള്‍ ഉന്നയിച്ച ആരോപണം....ശത്രുത എന്നത് മനസ്സില്‍ തോന്നുന്ന ഒരു വികാരമാണ്. നാം ചുറ്റും കാണുന്നതും കേള്‍ക്കുന്നതും വഴി ശത്രുത ഉണ്ടാവുമെങ്കില്‍ അത് നമ്മുടെ മനസ്സിന്റെ ഭോഷത്തം എന്ന് മാത്രമേ ഈ അവസരത്തില്‍ എനിക്ക് പറയാനുള്ളൂ. . ഇനി താങ്കള്‍ ഏന്തെങ്കിലും ചിന്തകള്‍ അയച്ചു തന്നാലും നാട്ടുകാരന് കൊടുത്ത പ്രാധാന്യത്തില്‍ ഞങ്ങള്‍ അതും നല്‍കുന്നതാണ്.

    ReplyDelete
  53. പ്രിയ സഹോദരാ ഗൊണ്‍സാലസ്,
    "കണ്ണടച്ചിരുട്ടാക്കിയിട്ട് കത്തോലിക്കര്‍ ഫ്യൂസ് ഊരിയേ എന്ന് വെറുതേ നിലവിളിക്കണ്ട. കത്തോലിക്കരെ വിമര്‍ശിക്കാന്‍ നൂറുനൂറുകൊള്ളാവുന്ന വിഷയങ്ങള്‍ വേറേ കാണും . നോക്ക്."

    ഈ കമെന്റ് എനിക്കിഷ്ടപ്പെട്ടു.
    തലമുറകളായി ഒരു കത്തോലിക്ക വിശ്വാസം പിന്തുടരുന്ന ഒരു കത്തോലിക്കാ കുടുംബാംഗം എന്ന നിലയിലും ഇപ്പോഴും കത്തോലിക്കന്‍ എന്ന പേരില്‍ അറിയപ്പെടുന്നവനും വര്‍ഷങ്ങളായി (ചെറുപ്പം മുതല്‍ കുര്‍ബ്ബാനക്ക് സഹായിക്കുന്നതുല്‍പ്പെടെ) പള്ളിയോടു വളരെ അടുത്ത്‌ നിന്നിട്ടുള്ളവനും കുറേക്കാലം അച്ചനാകാന്‍ ആഗ്രഹിച്ചു സെമിനാരിയില്‍ പോയിട്ടുള്ളവനും സഭയുടെ ബൈബിള്‍ വിരുദ്ധമായ ഇന്നത്തെ പൊക്കിള്‍ വളരെയേറെ വേദനിക്കുന്നവനുമായ ഞാന്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തന്നെ തീരുമാനിച്ചു!

    എനിക്കതിനു ഉത്തരവാദിത്തം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം അടിസ്ഥാനപരമായി കത്തോലിക്കരുടെ വിശ്വാസങ്ങളും ആചാരങ്ങളും തെറ്റുതന്നെയാണ്! അത് ബൈബിളിനോട് അനുകൂലമല്ല എന്ന് മാത്രമല്ല തികച്ചും വിരുദ്ധവുമാണ്. എന്നാല്‍ ദൌര്‍ഭാഗ്യവശാല്‍ ക്രിസ്ത്യാനി എന്ന് പറഞ്ഞാല്‍ ഇവരായിപ്പോയി. അങ്ങനെ ക്രിസ്തു അപമാനിക്കപെടുന്നു.
    ഞാന്‍ എഴിതിത്തുടങ്ങിയാല്‍ കുറച്ചു നാളുകള്‍ എടുക്കും തീരാന്‍. താങ്കള്‍ അതിലെല്ലാം വിശദീകരണം നല്‍കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. കാരണം ഇങ്ങനെയുള്ള ക്രിയാത്മകമായ കമെന്റുകള്‍ വന്നെങ്കില്‍ മാത്രമേ വായിക്കുന്നവര്‍ക്ക് "നെല്ലും പതിരും" വേര്‍തിരിച്ചെടുക്കാന്‍ കഴിയൂ.... അതിനുള്ള സഹായം താങ്കള്‍ തീര്‍ച്ചയായും നല്‍കണം.

    ReplyDelete
  54. നമ്മുടെ ബൂലോഗം ,

    ഞാന്‍ ശത്രുത വളര്‍ത്താന്‍ ഒന്നും എഴുതുന്നില്ല. എന്റെ ആശയങ്ങളും വിശ്വാസങ്ങളും ബ്ലോഗില്‍ എഴുതി എന്ന് മാത്രം! ജോ അത് പോസ്റ്റ്‌ ചെയ്തു എന്ന് മാത്രമേ ഉള്ളൂ... (നമ്മുടെ ബൂലോഗത്തിനു ഇത് ബുധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഞാന്‍ വളരെ ഖേദിക്കുന്നു.)

    ഇതില്‍ പ്രതികരിച്ച എല്ലാവരോടും എനിക്ക് സന്തോഷം മാത്രമേയുള്ളൂ .... ചിലര്‍ അടി നടക്കട്ടെ എന്ന് എഴുതി..... ഒരിക്കലും ഇല്ല. കൃഷ്ത്യാനിക്ക് ഒരിക്കലും ക്രിസ്തീയ വിഷയങ്ങളില്‍ അടി കൂടാന്‍ സാധിക്കില്ല. അടിയാണെന്ന് എപ്പോഴെങ്കിലും തോന്നിയാല്‍ ആ നിമിഷം ഇതിന്റെ കമ്മെന്റ് ഓപ്ഷന്‍ നിറുത്താന്‍ ഞാന്‍ ആവശ്യപ്പെടും. ഇതുവരെയും ആരും അടികൂടി എന്നും ഞാന്‍ കരുതുന്നില്ല! എല്ലാവരും അവരവരുടെ വാദങ്ങള്‍ പറയുകയും അതിനു മറുപടി നല്‍കുകയും മാത്രമല്ലേ ചെയ്തുള്ളൂ .... അപമര്യാദയായിട്ടു ഒന്നും ഉണ്ടായില്ല.
    ഇനി അങ്ങനെ അടികൂടിയാല്‍ അവന്‍ കൃഷ്തുവിന്റെ അനുയായി അല്ല. കലാപം ഉണ്ടാക്കി രാഷ്ട്രീയക്കാര്‍ പ്രശ്നങ്ങള്‍ തീര്‍ക്കുന്നത് പോലെ ഇവിടെ ആവശ്യമില്ല. ഞാന്‍ എഴുതിയത് പൊതു സമൂഹത്തിന്റെ സ്നേത്തിനോ സമാധാനത്തിനോ എന്തെങ്കിലും ഭംഗം വരുത്തി എന്ന് ഈ ബ്ലോഗ്‌ വായിക്കുന്നവരില്‍ കുറെ ആളുകളെങ്കിലും അഭിപ്രായപ്പെട്ടാല്‍ ഞാന്‍ ഇതിവിടെ നിര്‍ത്താം. അല്ലാതെ സമൂഹത്തോട് സത്യം പറഞ്ഞു അത് ചിലര്‍ക്കെങ്കിലും ആലോസോരമുണ്ടാക്കി എന്നതിനാല്‍ സത്യം പറയാതിരിക്കാനാവില്ലല്ലോ! സത്യം മിക്കപ്പോഴും കയ്പുള്ളതായിരുക്കും അത് എല്ലാക്കാലവും മൂടി വെക്കാനുമാവില്ല.

    ഒരിക്കല്‍ കൂടി പറയട്ടെ......"ഞാന്‍ എഴുതിയത് പൊതു സമൂഹത്തിന്റെ സ്നേത്തിനോ സമാധാനത്തിനോ എന്തെങ്കിലും ഭംഗം വരുത്തി എന്ന് ഈ ബ്ലോഗ്‌ വായിക്കുന്നവരില്‍ കുറെ ആളുകളെങ്കിലും അഭിപ്രായപ്പെട്ടാല്‍ ഞാന്‍ ഇതിവിടെ നിര്‍ത്താം. "

    അഭിപ്രായം അറിയിക്കുമല്ലോ !

    ReplyDelete
  55. ദൈവം കോപിച്ച ആദ്യത്തെ വിഗ്രഹമായ കാളക്കുട്ടിയുടെ രൂപത്തിലും അന്നത്തെ ഇസ്രായേല്‍ ജനം കണ്ടത് തങ്ങളെ ഈജിപ്തില്‍ നിന്നും വിടുവിച്ചു കൊണ്ടുവന്ന ദൈവത്തെയാണ്.! അല്ലാതെ കാളയെ അവര്‍ ദൈവമാക്കിയില്ല. അറിയാവുന്ന ദൈവത്തിനു ഒരു രൂപം നല്‍കി എന്ന് മാത്രം.അത് കാളയായിപ്പോയി! അതായത് യഹോവയായ ദൈവത്തെ അവര്‍ കണ്ടിട്ടില്ല. അതുകൊണ്ട് അവര്‍ക്ക് കാണാന്‍ അഹരോന്‍ യഹോവയുടെ രൂപം സ്വര്‍ണ്ണം കൊണ്ടുണ്ടാക്കി . എന്നാല്‍ അത് കാളക്കുട്ടി പോലിരുന്നു. ആരും കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ രൂപം അങ്ങിനീല്ല എന്ന് പറയാന്‍ ആര്‍ക്കും പറ്റില്ല. പക്ഷെ അതില്‍ ദൈവം വളരെ കോപിച്ചു.

    ഇന്നും ചെയ്യുന്നത് അത് തന്നെ. നാം കേട്ടിട്ടുള്ള ദൈവത്തിനു പല രൂപങ്ങള്‍ നല്‍കുന്നു. ഓരോ ദൈവത്തിന്റെയും രൂപം സ്ഥലകാലത്തിനനുസരിച്ചു മാറുന്നുണ്ട്. അതുകൊണ്ടാണ് ദൈവം ഒരു രൂപവും ഉണ്ടാക്കരുത് എന്ന് പറയുന്നത്.

    (പുറപ്പാടു 32: 4-8)
    "അവന്‍ അതു അവരുടെ കയ്യില്‍നിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളകൂട്ടിയെ വാര്‍ത്തുണ്ടാക്കി. അപ്പോള്‍ അവര്‍: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവംആകുന്നു എന്നു പറഞ്ഞു. അഹരോന്‍ അതു കണ്ടാറെ അതിന്നു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവേക്കു ഒരു ഉത്സവം എന്നു വിളിച്ചു പറഞ്ഞു. പിറ്റെന്നാള്‍ അവര്‍ അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങള്‍ കഴിച്ചു സമാധാനയാഗങ്ങളും അര്‍പ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാന്‍ എഴുന്നേറ്റു. അപ്പോള്‍ യഹോവ മോശെയോടു: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു. ഞാന്‍ അവരോടു കല്പിച്ച വഴി അവര്‍ വേഗത്തില്‍ വിട്ടുമാറി ഒരു കാളകൂട്ടിയെ വാര്‍ത്തുണ്ടാക്കി നമസ്കരിച്ചു അതിന്നു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്നു അരുളിച്ചെയ്തു."

    ReplyDelete
  56. ഇതെപ്പറ്റി രന്ടൊ മൂന്നോ പോസ്റ്റായി. എവിടെ കമന്റിടണം എന്ന് കണ്‍ഫ്യൂഷന്‍.

    രന്ടാം കല്പനപ്രകാരം "മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റേയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത് "

    അതായത് ഒരു ക്രിസ്ത്യാനി/യഹൂദന്‍/മുശ്ലീം നു ഒരു ശില്പിയാവന്‍ പറ്റില്ല. കുട്ടികള്‍ക്ക് മണ്ണുകൊന്ട് രൂപങ്ങള്‍ മെനയാന്‍ പാടില്ല, ഫോട്ടൊ എടുക്കാന്‍ പാടില്ല, ചിത്രം വരയ്ക്കാന്‍ പാടില്ല. ഇതാണോ മോശയ്ക്ക് ദൈവം കൊടുത്ത രന്ടാമത്തെ കല്പനയുടെ അര്‍ത്ഥം?
    ഏകദൈവവിശ്വാസം എന്ന ഈ മതങ്ങളൂടെ അടിസ്ഥാനതത്വമാണ്‌ ഈ കല്പനയിലൂടെ വെളിപ്പെടുന്നത്. അഥവാ ഏകദൈവവിശ്വാസത്തിനു വിഘാതമാവാത്ത എന്തു രൂപവും എവിടെയും പ്രതിഷ്ടിയ്ക്കാം ,ഉണ്ടാക്കാം.

    ഒന്നിനെ ചൂണ്ടിയ്ക്കാണിയ്ക്കുമ്പോള്‍ വിരലിലേയ്ക്ക് നോക്കുന്നത് ചിലരുടെ രീതിയാണ്‌.

    സജി അച്ചായന്‍ തന്നെ പറയുന്നു
    "നാട്ടുകാരന്റെ ലിസ്റ്റില്‍ കാണുന്ന പത്തു കല്‍പ്പനകളില്‍ ആദ്യത്തെ നാലെണ്ണം ശ്രദ്ധിക്കൂ. അതു മനുഷ്യനും ദൈവവുമായി പുലര്‍ത്തേണ്ട ബന്ധത്തിന്റെ മാനദണ്ഡങ്ങള്‍ ആണ്.
    ആ നാലും കല്‍പ്പനകളേയും ചുരുക്കി ഒരെ‍ണ്ണമാക്കി യേശു പഴയതിനെ റീപ്ലെയ്സ് ചെയ്തു

    നീ നിന്റെ പൂര്‍ണ്ണ ഹ്രുദയത്തോടും പൂര്‍ണ്ണ ആത്മാവോടുപൂര്‍ണ്ണ മനസ്സോടും നിന്റെ ദൈവത്തെ സ്നേഹിക്കുക”

    ആദ്യത്തെ നാലു കല്പനകളുടെ അര്‍ത്ഥവും ഉദ്ദ്യേശവും അതുതന്നെയാഅണ്‌. ദൈവത്തിനുള്ള സ്ഥാനം ആരാധന മറ്റാര്‍ക്കും കൊടുക്കാതിരിയ്ക്കുക. കത്തോലിയ്ക്കാ സഭയുടെ പ്രബോധനങ്ങളില്‍ അക്കാര്യങ്ങള്‍ വ്യക്തമാണ്‌.കത്തോലിയ്ക്കാസഭയിലെ പ്രാര്‍ത്ഥനകള്‍ എല്ലാം ഈ ദൈവശാസ്ത്രത്തില്‍ അധിഷ്ടിതവുമാണ്‌.

    പിന്നെ സ്വന്തം സ്ഥാപിതതാല്പര്യങ്ങള്‍ നിമിത്തം ഒന്നു മറ്റൊന്നാണ്‌ എന്ന് സ്ഥാപിയ്ക്കാന്‍ ചിലര്‍ക്ക് താത്പര്യമുണ്ടാവും. ആവാം. മതപരമായ താത്പര്യമാവാം , രാഷ്ട്രീയമായ താത്പര്യമാവാം. ആവാം.

    ReplyDelete
  57. N.J ജോജൂ,
    " ആദ്യത്തെ നാലു കല്പനകളുടെ അര്‍ത്ഥവും ഉദ്ദ്യേശവും അതുതന്നെയാഅണ്‌. ദൈവത്തിനുള്ള സ്ഥാനം ആരാധന മറ്റാര്‍ക്കും കൊടുക്കാതിരിയ്ക്കുക. കത്തോലിയ്ക്കാ സഭയുടെ പ്രബോധനങ്ങളില്‍ അക്കാര്യങ്ങള്‍ വ്യക്തമാണ്‌.കത്തോലിയ്ക്കാസഭയിലെ പ്രാര്‍ത്ഥനകള്‍ എല്ലാം ഈ ദൈവശാസ്ത്രത്തില്‍ അധിഷ്ടിതവുമാണ്‌."

    ശരിക്കും ഒന്ന് ആലോചിച്ചു നോക്കൂ....എനിക്ക് മനസിലാകുന്നത് കത്തോലിക്കാ സഭയില്‍ ഏറ്റവും ബഹുമാനം ലഭിക്കുന്നത്‌ ദൈവത്തിനോ അതോ ദൈവസൃഷ്ടികള്‍ക്കോ? ഇനിയും സംശയമുണ്ടെങ്കില്‍ ഓരോ കത്തോലിക്കാ ഇടവകകളിലെയും ഏറ്റവും പ്രധാനപ്പെട്ട പരിപാടി ഏതെന്ന് കണ്ടുപിടിക്കുക. അത് ദൈവത്തിന്റെ തിരുനാളോ അതോ മനുഷ്യന്റെ തിരുനാളോ ? ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നമ്മുടെ തൊട്ടടുത്ത് തന്നെ കിട്ടും! എല്ലാവര്‍ഷവും നിശ്ചിത ദിവസങ്ങളില്‍ നാം ഓരോ രൂപങ്ങള്‍ ചുമന്നുകൊണ്ട് നാട്ടിലൂടെ നടക്കുന്നതു എന്താണരഥമാക്കുന്നത് ? അവിടെ ദൈവ നാമത്തെ മഹത്ത്വപ്പെടുത്തുകയാണെന്നു വിചാരിക്കാന്‍ മാത്രം കുഴപ്പമുണ്ടോ നമ്മുടെ ബുദ്ധിക്ക്?

    "ദൈവത്തിനുള്ള സ്ഥാനം ആരാധന മറ്റാര്‍ക്കും കൊടുക്കാതിരിയ്ക്കുക." എന്നാല്‍ ദൈവത്തിനേക്കാള്‍ ആരാധന മറ്റുള്ളവര്‍ക്ക് കൊടുക്കുക എന്നതാണ് ഇന്ന് കത്തോലിക്കാ സഭയില്‍ സംഭവിക്കുന്നത്‌.

    ഒന്ന് എണ്ണി നോക്കൂ ..... യേശുവിന്റെ നാമത്തില്‍ ഏത്ര പള്ളികള്‍ ഉണ്ട്? പത്തു ശതമാനമെങ്കിലും ഉണ്ടോ? എങ്ങിനെയാണ് ആരാധനയുടെ ഗ്രേഡ് നിശ്ചയിക്കുന്നത്‌ ?

    ഈ ചര്‍ച്ചകളുടെ ലക്‌ഷ്യം തന്നെ ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താം എന്നല്ല, ഉറങ്ങുന്നവരെ നേരം പുലര്‍ന്നു എന്നറിയിക്കലാണ്. ആ അര്‍ത്ഥത്തില്‍ എന്താണ് ക്രിസ്ത്യന്‍ വിഗ്രഹാരാധന എന്നും അതിന്റെ വിവിധ വ്യാഖ്യാനങളെയുംകുറിച്ച് കുറച്ചുപേരെയെങ്കിലും അറിയിക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതില്‍ കമ്മെന്റ് ഇടുന്നവര്‍ വളരെകുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ധാരാളം വായനക്കാര്‍ ഉണ്ടായിരുന്നു. കമെന്റ് ഇടുകയും, ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുകയും, വായിച്ചു കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി.

    " പിന്നെ സ്വന്തം സ്ഥാപിതതാല്പര്യങ്ങള്‍ നിമിത്തം ഒന്നു മറ്റൊന്നാണ്‌ എന്ന് സ്ഥാപിയ്ക്കാന്‍ ചിലര്‍ക്ക് താത്പര്യമുണ്ടാവും. ആവാം. മതപരമായ താത്പര്യമാവാം , രാഷ്ട്രീയമായ താത്പര്യമാവാം. ആവാം."

    ആര്‍ക്കും അങ്ങനെ പ്രതെയക താല്പര്യം ഒന്നുമില്ല. സത്യം വെളിച്ചത്തു വരണം എന്നാ ഒറ്റ താല്പര്യം മാത്രം!

    ReplyDelete
  58. നാട്ടുകാരന്‍ ക്രീസ്ത്യാനിയാണെന്നും കത്തോലിയ്ക്കനല്ലെന്നും മനസിലാക്കട്ടെ.

    തീര്‍ച്ചയായും വിശുദ്ധരുടെ തിരുന്നാളുകള്‍ ആഘോഷപൂര്‍വ്വം കത്തോലിയ്ക്കാസഭയില്‍ കൊണ്ടാടാറൂണ്ട്. അവിടെ ഉപയോഗിയ്ക്കുന്ന പ്രാര്‍ത്ഥനകള്‍ എന്താണെന്നു താങ്കള്‍ക്കറിയുമോ? ദിവ്യബലിയോടെയല്ലാതെ ഒരു വിശുദ്ധന്റെയും തിരുന്നാളുകള്‍ കൊണ്ടാടാറില്ല, എന്നു തന്നെയല്ല ദിവ്യബലിതന്നെയാണ്‌ അന്നത്തെ ശുശ്രൂഷകളുടെ കേന്ദ്രബിന്ദുവും.

    കത്തോലിയ്ക്കാ സഭയില്‍ ഉപയോഗിയ്ക്കുന്ന ലുത്തിനിയ ശ്രദ്ധിച്ചാലും മനസിലാക്കാവുന്നതേയുള്ളൂ.ത്രീയേകദൈവത്തോട് അനുഗ്രഹവും വിശുദ്ധരോട് പ്രാര്‍ത്ഥനാ സഹായവുമാണ്‌ യാചിക്കുന്നത്.

    കണക്കുപറയുന്നതു ശരിയല്ല. എന്നാലും നാട്ടൂകാരനു മനസിലാവാന്‍  വേണ്ടീ മാത്രം ...കമന്റു വായിക്കുന്നവര്ക്കു തെറ്റിദ്ധ്ഹാരണ ഉണ്ടാവരുതല്ലോ. എല്ലാ ഞായറാഴ്ചയും ദൈവത്തിന്റെ തിരുനാളായാണ്‌ കത്തോലിയ്ക്കാ സഭ ആചരിയ്ക്കുന്നത്. ഒരു പള്ളിയില്‍ സാധാരണ മൂന്നോ നാലോ വിശൂദ്ധന്മാരുടെ തിരുനാളേ ആഘോഷിയ്ക്കാറുള്ളൂ.

    *********************************

    "യേശുവിന്റെ നാമത്തില്‍ ഏത്ര പള്ളികള്‍ ഉണ്ട്? പത്തു ശതമാനമെങ്കിലും ഉണ്ടോ? എങ്ങിനെയാണ് ആരാധനയുടെ ഗ്രേഡ് നിശ്ചയിക്കുന്നത്‌ ?"

    എത്ര വിചിത്രമായ ആരോപണമാണിത്. എല്ലാം കര്‍ത്താവിന്റെ പള്ളിയാണ്‌. വിശുദ്ധര്‍ മാതൃകകളാണ്‌. വിശുദ്ധമായ ജീവിതത്തിന്റെ മാതൃകകള്‍. അവരെപ്പറ്റി അറിയുവാനും അവരെ പ്രത്യേകമായി ഓര്‍ക്കുവാനുമാണ്‌ തിരുനാളുകള്‍. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ജന്മദിനങ്ങള്‍ പോലെ.

    എല്ലാ ആരാധനയും ദൈവത്തിനാണ്‌. വിശുദ്ധരോട് പ്രാര്‍ത്ഥനാ സഹായം മാത്രമേ യാചിക്കുക്കുന്നുള്ളൂ.

    ********************************

    കത്തോലിയ്ക്കാസഭയ്ക്കും പ്രൊട്ടസ്റ്റന്റു സഭകള്‍ക്കും തമ്മില്‍ കാഴ്ചപ്പാടില്‍ വൈരുദ്ധ്യങ്ങളുണ്ട്. അതിലെ സത്യം എന്നു പറയുന്നത് ആപേക്ഷികവും വ്യക്തിപരവുമാണ്‌. പ്രോട്ടസ്റ്റന്റ് സഭകള്‍ ബൈബിള്‍ മാത്രം ആധാരമാക്കിയാണ്‌ സംസാരിയ്ക്കുന്നത്. (അതു ശരിയാണോ തെറ്റാണോ എന്ന തര്‍ക്കത്തിനു ഞാനില്ല) അതേ സമയം ബൈബിളിനൊപ്പം തന്നെ പാരമ്പര്യങ്ങളെയും കത്തോലിയ്ക്കാസഭ മുറുകെപ്പിടിയ്ക്കുന്നു. അഥവാ ബൈബിളിന്റെ വ്യാഖ്യാനം പാരമ്പര്യത്തിലൂടെയാണ്‌ കത്തോലിയ്ക്കാസഭയ്ക്കു കിട്ടുന്നത്. പാരമ്പര്യത്തെ ചേര്‍ത്തുവെച്ചുകൊണ്ടാണ്‌ കത്തോലിയ്ക്കാസഭ ബൈബിള്‍ വായിക്കുന്നത്. പാരമ്പര്യത്തിന്റെ വെളിച്ചത്തിലാണ്‌ കത്തോലിയ്ക്കാസഭ ബൈബിള്‍ മനസിലാക്കുന്നത്. സഭാപിതാക്കന്മാരുടെ കാഴ്ചപ്പാടുകളും, തലമുറകളായി കൈമാറിവന്ന ദൈവശാസ്ത്രവും ഒക്കെ അതിനെ സ്വാധീനിയ്ക്കും.

    ReplyDelete
  59. നാട്ടുകാരന്‍ ഇന്നും കത്തോലിയ്ക്ക സഭാഗവും അതിലുമുപരി ക്രിസ്ത്യാനിയുമാണ് .

    താങ്കള്‍ ഈ വാദമുഖങ്ങള്‍ ഉന്നയിക്കും എന്നറിഞ്ഞുകൊണ്ടു തന്നെയാണ് അങ്ങനെയൊരു കമെന്റ് നല്‍കിയത്.

    "കത്തോലിയ്ക്കാ സഭയില്‍ ഉപയോഗിയ്ക്കുന്ന ലുത്തിനിയ ശ്രദ്ധിച്ചാലും മനസിലാക്കാവുന്നതേയുള്ളൂ.ത്രീയേകദൈവത്തോട് അനുഗ്രഹവും വിശുദ്ധരോട് പ്രാര്‍ത്ഥനാ സഹായവുമാണ്‌ യാചിക്കുന്നത്."

    ഒരു സംശയം ത്രീയേകദൈവം അനുഗ്രഹിച്ചാല്‍ പിന്നെ വിശുദ്ധരുടെ സഹായവും വേണമോ? അപ്പോള്‍ ത്രീയേകദൈവം പൂര്‍ണ്ണ ശക്തനല്ലേ നമ്മെ സഹായിക്കാന്‍ ? നമ്മോടു സ്നേഹമില്ലേ ‍? ദൈവം നമ്മളെ സഹായിക്കുന്നത് വിശുദ്ധരുടെ മധ്യസ്ഥം മൂലമാണോ, അതോ നമുക്കായി ജീവന്‍ പോലും നല്‍കാന്‍ തയ്യാറായ തന്റെ സ്നേഹം മൂലമോ? ഏത് വിശുദ്ധന്റെ മധ്യസ്ഥതലാണ് ദൈവം പാപികളും നിക്രുഷ്ടരും ദൈവവിരോധികളുമായ (എല്ലാം ബൈബിള്‍ മനുഷ്യകുലത്തെ വിശേഷിപ്പിക്കുന്ന വാക്കുകള്‍) നമ്മുക്ക് വേണ്ടി തന്റെ സ്വന്തം ജീവന്‍ ബലികഴിക്കാന്‍ തയ്യാറായത്? ഇങ്ങനെ സ്വന്തം ജീവന്‍ പോലും ദാനമായി ശത്രുക്കളായ നമുക്ക് നല്‍കുവാന്‍ തയ്യാറായ ദൈവം ഒരു നിസ്സാര കാര്യം മറ്റുള്ളവരുടെ ശുപാര്‍ശയില്‍ മാത്രമേ നല്‍കൂ എന്ന് പറയുന്നത് എത്ര വലിയ അപമാനമാണ് ! (അതിനു കൈക്കൂലി പോലും വേണം, കൊടുത്തില്ലെങ്കില്‍ ഉപദ്രവിക്കുകയും ചെയ്യും!)(ഒത്തിരി പറയുവാനുള്ള വിഷയമാണിത്) ഇതാണ് പറയുന്നത് നമ്മുടെ അറിവില്ലായ്മ ദൈവത്തെ നാം മനപൂര്‍വ്വമല്ലാതെ അപമാനിക്കാന്‍ ഇടവരുത്തുന്നു. ആ അനന്യമായ സ്നേഹത്തെ ഇത്രത്തോളം തൃണവല്ക്കരിക്കരുത് !

    "എല്ലാ ഞായറാഴ്ചയും ദൈവത്തിന്റെ തിരുനാളായാണ്‌ കത്തോലിയ്ക്കാ സഭ ആചരിയ്ക്കുന്നത്. ഒരു പള്ളിയില്‍ സാധാരണ മൂന്നോ നാലോ വിശൂദ്ധന്മാരുടെ തിരുനാളേ ആഘോഷിയ്ക്കാറുള്ളൂ."

    തികച്ചും ശരിയാണ് ..... മറ്റെല്ലാ പെരുന്നലുകലെക്കാളും ആഘോഷിക്കുന്നത് ഞായറാഴ്ച തിരുനാളാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. എന്നെപ്പോലെ പറയുന്നവരെ ഒതുക്കാനുള്ള വാചകക്കസര്‍ത്ത്‌ മാത്രമല്ലേ ഈ ഞായറാഴ്ച വാദം!

    "എത്ര വിചിത്രമായ ആരോപണമാണിത്. എല്ലാം കര്‍ത്താവിന്റെ പള്ളിയാണ്‌. വിശുദ്ധര്‍ മാതൃകകളാണ്‌. വിശുദ്ധമായ ജീവിതത്തിന്റെ മാതൃകകള്‍."
    ഉദാഹരണങ്ങള്‍ ധാരാളം : ഇടപ്പളി പള്ളി , വേളാങ്കണ്ണി, എടത്വാ, കലൂര്‍..... അങ്ങനെ അങ്ങനെ ധാരാളം. കര്‍ത്താവിനു പള്ളി വേണം എന്നെനിക്കു തോന്നിയിട്ടില്ല. (ദയവു ചെയ്തു പഴയനിയമത്തില്‍ പോകരുത്, അത് വേറെ വിഷയം.) യേശു ഒരു പള്ളിയും സ്ഥാപിക്കാന്‍ ഒരിക്കലും പറഞ്ഞില്ല. ശിഷ്യന്മാര്‍ ആരും പള്ളികള്‍ സ്ഥാപിചിട്ടുമില്ല !(വിരുദ്ധമായ കേട്ട് കഥകള്‍ ധാരാളം). യേശു പറഞ്ഞത് പോലെ അവര്‍ ലോകമെമ്പാടും പോയി സുവിശേഷം പ്രസംഗിച്ചു !

    "പ്രോട്ടസ്റ്റന്റ് സഭകള്‍ ബൈബിള്‍ മാത്രം ആധാരമാക്കിയാണ്‌ സംസാരിയ്ക്കുന്നത്. (അതു ശരിയാണോ തെറ്റാണോ എന്ന തര്‍ക്കത്തിനു ഞാനില്ല) അതേ സമയം ബൈബിളിനൊപ്പം തന്നെ പാരമ്പര്യങ്ങളെയും കത്തോലിയ്ക്കാസഭ മുറുകെപ്പിടിയ്ക്കുന്നു. അഥവാ ബൈബിളിന്റെ വ്യാഖ്യാനം പാരമ്പര്യത്തിലൂടെയാണ്‌ കത്തോലിയ്ക്കാസഭയ്ക്കു കിട്ടുന്നത്. പാരമ്പര്യത്തെ ചേര്‍ത്തുവെച്ചുകൊണ്ടാണ്‌ കത്തോലിയ്ക്കാസഭ ബൈബിള്‍ വായിക്കുന്നത്."

    ദൈവത്തെക്കുറിച്ചു അറിയാന്‍ ദൈവം പറയുന്നതല്ലാതെ എന്റെ വല്യപ്പന്‍ പറയുന്നതാണ് കൂടുതല്‍ ശരി എന്ന് പറയുന്നവരോട് എന്ത് പറയാന്‍. ഞാന്‍ വിശ്വസിക്കുന്നത് എന്റെ വല്യപ്പന്‍ മാത്രമല്ല അതിന്റെ വല്യപ്പന്‍ പറഞ്ഞാലും ദൈവം പറയുന്നത് (മാറ്റമില്ലാത്ത ബൈബിളില്‍ പറയുന്നത് ) മാത്രംമാണ് ശരി എന്നാണു . പറയുന്ന കാര്യം ശരിയാണോ എന്ന് നോക്കാന്‍ ഞാന്‍ ആശ്രയിക്കുന്ന ഏക അളവുകോല്‍ (മാനദണ്ഡം) ബൈബിള്‍ മാത്രമാണ്, എന്റെ പിതാക്കന്മാര്‍ എന്ത് ചെയ്തു (പാരമ്പര്യം) എന്നതല്ല. കാരണം അവരും മനുഷ്യരാണ്. എനിക്ക് പറ്റുന്നതുപോലെ അവര്‍ക്കും തെറ്റ് പറ്റാം. എന്നാല്‍ ദൈവത്തിനങ്ങനെയല്ല ....... ഒരിക്കലും തെറ്റ് പറ്റില്ല ! ഒരു സഭാപിതാക്കന്മാരുടെ കാഴ്ചപ്പാടുകളും, തലമുറകളായി കൈമാറിവന്ന ദൈവശാസ്ത്രവും അതിനെ സ്വാധീനിക്കില്ല !

    ReplyDelete
  60. “ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല“ ഈ വരികൾ വായിക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുള്ള സംശയമാണ് ഇവിടെ എഴുതിക്കണ്ടത്. യേശു വ്യക്തമായി ഇങ്ങനെ പറഞ്ഞിരിക്കുമ്പോൾ എന്തുകൊണ്ടാണ് മദ്ധ്യസ്ഥ പ്രാർത്ഥനകൾ കൂടിവരുന്നത്?

    ReplyDelete
  61. നല്ല ചര്‍ച്ചയാണല്ലോ ഇവിടെ നടക്കുന്നത്. പക്ഷെ എല്ലാവരും വിഗ്രഹ ആരാധന പാടില്ല എന്നുള്ള ഒറ്റ കല്‍പനയില്‍ കിടന്നു കളിക്കുക ആണെന്നു മാത്രം.
    ഈ വിഷയത്തി‌ല്‍ എനിക്കുള്ള ഒരു സംശയം താഴെ പറയുന്നതാണ്‌. 1Samuael 15:3 ല്‍ ഇപ്രകാരം എഴുതിയിരിക്കുന്നു " ആകയാല്‍ നീ ചെന്നു അമാലെക്കിയരെ തോല്പിച്ചു അവര്‍ക്കുള്ളതോക്കെയും നിര്‍മ്മുലമാക്കി കളയുക.; അവരോടു കനിവു തൊന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കന്നവരയൂം കാള, ആട് , ഒട്ടകം, കഴുത എന്നിവരെഉം സംഹരിച്ചു കളക."
    " കൊല്ലരുത്' എന്നുള്ള അഞ്ചാം കല്പനയുടെ അടിസ്ഥാനത്തില്‍ ഈ പറഞ്ഞതിനെ നിങ്ങള്‍ (സജി/നാട്ടുകാരന്‍)എങ്ങനെ കാണുന്നു?

    ReplyDelete
  62. ഇനി ക്രിസ്ത്യാനികളെല്ലാം (ബൈബിള്‍ അനുസരിച്ചു ജീവിക്കുന്നവര്‍) ക്യാമറ, പെയിന്റ് ബ്രഷ് തുടങ്ങിയവയുടെ ഉപയോഗം പൂര്‍ണ്ണമായും നിറുത്തേണ്ടതാകുന്നു. രണ്ടാം പ്രമാണത്തിനെതിരാണതെല്ലാം!! ഫോട്ടോ എടുക്കുന്നത് സ്വരൂപം ഉണ്ടാക്കുകയാണല്ലൊ. നാട്ടുകാരന്റെ നാട്ടുകാഴ്ചകള്‍ എല്ലാം നില്‍ക്കുമല്ലോ!!!
    :):)

    ReplyDelete
  63. വെരി ഇന്‍‌ടെറസ്റ്റിങ്ങ്!
    താമസിച്ചതിനു ക്ഷമാപണം... എന്നാലും ബാക്കിയുള്ള കമന്റ് വായിക്കാന്‍ താല്പര്യമുണ്ടായത്കൊണ്ട് ഒരു കൊളുത്ത് തൂക്കിയേമിച്ചും പോകുന്നു:)

    ReplyDelete
  64. This comment has been removed by the author.

    ReplyDelete
  65. MODERATOR :

    binu said....1Samuael 15:3 ല്‍ ഇപ്രകാരം എഴുതിയിരിക്കുന്നു " ആകയാല്‍ നീ ചെന്നു അമാലെക്കിയരെ തോല്പിച്ചു അവര്‍ക്കുള്ളതോക്കെയും നിര്‍മ്മുലമാക്കി കളയുക.; അവരോടു കനിവു തൊന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കന്നവരയൂം കാള, ആട് , ഒട്ടകം, കഴുത എന്നിവരെഉം സംഹരിച്ചു കളക."
    " കൊല്ലരുത്' എന്നുള്ള അഞ്ചാം കല്പനയുടെ അടിസ്ഥാനത്തില്‍ ഈ പറഞ്ഞതിനെ നിങ്ങള്‍ (സജി/നാട്ടുകാരന്‍)എങ്ങനെ കാണുന്നു?


    SAJI/NATTUKARAN, Please answer to Binu.....

    ReplyDelete
  66. മണികണ്ഠന്റെ ചോദ്യം ഇതായിരുന്നു “ “ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല“ ഈ വരികൾ വായിക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുള്ള സംശയമാണ് ഇവിടെ എഴുതിക്കണ്ടത്. യേശു വ്യക്തമായി ഇങ്ങനെ പറഞ്ഞിരിക്കുമ്പോൾ എന്തുകൊണ്ടാണ് മദ്ധ്യസ്ഥ പ്രാർത്ഥനകൾ കൂടിവരുന്നത്? “


    പുതിയ നിയമത്തില്‍ 1തിമോത്തി 2: 5 ഇങ്ങനെയാണ്
    “ ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ
    എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ“


    ബൈബിളിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്റേയും ദൈവത്തിന്റേയും ഇടയില്‍ ഒരൊറ്റ മീഡിയേറ്ററ് മാത്രമേയുള്ളൂ. അതു ഈശോയാകുന്നു. മറ്റൊരു പുണ്യവാളനെയോ, പുണ്യവാളത്തിയേയോ, ആ പോസ്റ്റിലേക്കു നിയമിച്ചിട്ടില്ല എന്നു ബൈബിള്‍ ഉറപ്പിച്ചു പറയുന്നു.

    ഇതും ഒരു ആംബിഗ്യിറ്റിയും ഉണ്ടാകുവാനിടയില്ലാത്ത വിധം കൃത്യമായാണ് മുകളിലത്തെ വാക്യത്തില്‍ പറഞ്ഞിരിക്കുന്നതു.

    ഇതു വ്യക്തമാക്കുന്ന ഒരു ഭാഗം പഴയ നിയമത്തില്‍ ഉണ്ട്. എസക്കിയേല്‍ 14 :20
    ““നോഹയും ദാനീയേലും ഇയ്യോബും , എന്നാണ, അവർ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാൽ സ്വന്ത ജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു“

    പഴയ നിയമത്തിലെ ഏറ്റവും ശക്തന്മാരായ മൂന്നു പേരുടെ പേരു ഉദ്ധരിച്ചിട്ടു ദൈവം പറയുകയാണ്, “ ഇവര്‍ പുണ്യവാളന്മാരാണെങ്കിലും, ഇവരുടെ പുണ്യ പ്രവര്‍ത്തികൊണ്ട്, ഇവരുടെ മക്കളെപ്പോലും രക്ഷിക്കുവാന്‍ കഴിയുക ഇല്ല“

    ഒരാളുടെ പുണ്യ പ്രവര്‍ത്തി അയാളുടെ മക്കളെപ്പോലും രക്ഷിക്കാന്‍ കഴിയില്ല എന്നു പറഞ്ഞ സ്ഥാനത്തു, വീണ്ടും പുണ്യവാളന്മാരെ മധ്യസ്ഥയ്ക്കു വയ്ക്കുന്നതു കൊണ്ടു എന്തു പ്രയോചനം?


    കാനാവിലെ കല്യാണ സമയത്തു യേശുവിന്റെ അമ്മ യേശുവിനോടു

    ആ വീട്ടുകാരന്റെ നിസ്സഹായാവസ്ഥ പറഞ്ഞു. അതുകൊണ്ടു മാതാവു സഭയ്ക്കു മധ്യസ്ഥയായി ക്കാണാം എന്നാണു ഒരു കത്തോലിക്ക പുരോഹിതനില്‍ നിന്നുമറിയാന്‍ കഴിഞ്ഞ വിശദീകരണം!

    ലോകത്തിലുള്ള കൃസ്ത്യന്‍ കള്‍ട്ടുകളാണ്, ഇങ്ങനെ മറുപടി പറയുന്നതു, അവര്‍ക്ക് ദൈവ ശാസ്ത്രത്തിനു പിന്‍ബലമായി, ഒരൊറ്റവാക്യമേ കാണൂ. ഒരു വിഷയത്തേ സംബന്ധിച്ചു മൊത്തത്തില്‍ ബൈബിള്‍ മുന്‍പോട്ടു വയ്ക്കുന്ന ആശയ എന്താണ് എന്നതു അവര്‍ക്കു പ്രശ്നം അല്ല. ഒരു പ്രത്യേക അവസരത്തില്‍ പറഞ്ഞ തോ, ചെയ്തതോ ആയകാര്യം, ഉപദേശമായി എടുക്കുന്നതിനും മുന്‍പ് ബാക്കി ബൈബിള്‍ എന്തു പറയുന്നു എന്നു നിശ്ചയമായും നോക്കണം.

    മറ്റോരാള്‍ പറഞ്ഞ വിശദീകരണം, ഇവര്‍ ദൈവത്തിന്റേയും മനുഷ്യരുടെയും ഇടയിലെ മധ്യസ്ഥര്‍ അല്ല, യേശുവിന്റേയും മനുഷ്യരുടെയും നടുവിലെ മധ്യസ്ഥന്മാരാണ് എന്നു.

    അങ്ങിനെ നോക്കിയാല്‍,

    മനുഷ്യര്‍- മനുഷ്യര്‍ ഏര്‍പ്പെടുത്തിയ മീഡിയേറ്റര്‍( പുണ്യവാളന്‍)- യേശു- യഹോവ

    ഇതായിരിക്കുമല്ലോ ക്രമം! അപ്പോള്‍ ആ മധ്യസ്ഥന്റേയും സ്ഥാനം മനുഷ്യന്റേയും ദൈവത്തിന്റേയും ഇടയില്‍ തന്നെ


    ബൈബിള്‍ പറയുന്നു, മനുഷ്യര്‍ക്കും യഹോവയ്ക്കും ഇടയില്‍ ഒരൊറ്റ മധ്യസ്ഥന്‍! യേശു മാത്രം. എന്തിനാണ് പിന്നെ കൂടുതല്‍ വിശദീകരിക്കേണ്ടതു?

    ചുരുക്കത്തില്‍, മണികണ്ഠന്റെ ചോദ്യത്തിന്റെ ഉത്തരം, ഇക്കണ്ട മധ്യസ്ഥന്മാരൊന്നും, ദൈവം ഏര്‍പ്പെടുത്തിയതോ, ബൈബിള്‍ അംഗീകരീക്കുന്നതോ അല്ല! ജീവിച്ചിരുന്ന കാലത്തു അവര്‍, പുണ്യവാളന്മാര്‍ ആയിരുന്നിരിക്കാം, മരി‍ച്ചു പോയ അവര്‍ക്കു ഇങ്ങനെയൊരു ഡ്യൂട്ടി, മാതാവു മറിയയ്ക്കുള്‍പ്പടെ, ദൈവം കൊടുത്തിട്ടില്ല, മാത്രമല്ല, അവരാരും മധ്യസ്ഥരല്ല എന്നും ബൈബിള്‍ പഠിപ്പിക്കുന്നു!

    ReplyDelete
  67. This comment has been removed by the author.

    ReplyDelete
  68. ബിനു,

    "പക്ഷെ എല്ലാവരും വിഗ്രഹ ആരാധന പാടില്ല എന്നുള്ള ഒറ്റ കല്‍പനയില്‍ കിടന്നു കളിക്കുക ആണെന്നു മാത്രം. "

    കാരണം ബൈബിളിലെ എല്ലാ വിഷയവും എടുത്താല്‍ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വിഷയത്തില്‍ നിന്നും മാറി പ്പോകും , ചര്‍ച്ച ഫലപ്രദമല്ലാതെ വരും ! താങ്കള്‍ പറഞ്ഞിരിക്കുന്ന വിഷയം പ്രസക്തമാണ്. പക്ഷേ ഇപ്പോള്‍ അതിനു മറുപടി പറയാന്‍ പോയാല്‍ പിന്നെ ചര്‍ച്ച അതിനെക്കുറിച്ചാകും. അതിനാല്‍ മറ്റൊരിക്കല്‍ നമുക്കീ വിഷയം ചര്‍ച്ച ചെയ്യാം. തല്‍ക്കാലം മുകളി പറഞ്ഞിരിക്കുന്ന കമെന്റുകളിലെ പുതിയനിയമം പഴയനിയമം വിത്യാസങ്ങലെക്കുറിച്ചു ഒന്ന് വായിച്ചാല്‍ കുറച്ചൊക്കെ മനസിലാകും.

    തീര്‍ച്ചയായും ഈ വിഷയങ്ങളിലേക്ക് വിഷടാമായി നമുക്ക് പിന്നീട് പോകാം!

    ReplyDelete
  69. ജോസഫ്‌ തോമസ്‌,

    "ഇനി ക്രിസ്ത്യാനികളെല്ലാം (ബൈബിള്‍ അനുസരിച്ചു ജീവിക്കുന്നവര്‍) ക്യാമറ, പെയിന്റ് ബ്രഷ് തുടങ്ങിയവയുടെ ഉപയോഗം പൂര്‍ണ്ണമായും നിറുത്തേണ്ടതാകുന്നു. രണ്ടാം പ്രമാണത്തിനെതിരാണതെല്ലാം!! ഫോട്ടോ എടുക്കുന്നത് സ്വരൂപം ഉണ്ടാക്കുകയാണല്ലൊ. നാട്ടുകാരന്റെ നാട്ടുകാഴ്ചകള്‍ എല്ലാം നില്‍ക്കുമല്ലോ!!!"

    തമാശയാണോ കാര്യമാണോ?

    ഒന്നാം കല്പനയോട് ബന്ധപ്പെടുത്തി വേണ്ടേ രണ്ടാം കല്പനയെ കാണുവാന്‍ ! അതിനാല്‍ ദൈവത്തിന്റെ രൂപം നാട്ടുകാരന്‍ എടുത്താലും അത് തെറ്റ് തന്നെയാണ്. മനുഷ്യന്റെ കലയെ ദൈവം നിരുല്‍സ്സാഹപ്പെടുത്തുന്നില്ല ! മറിച്ച് ദൈവത്തെ ഉണ്ടാക്കണ്ട എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ .....

    കലാപരമായ്‌ കഴിവും ദൈവം മനുഷ്യന് കൊടുത്തിട്ടുള്ളതാണ്.... അതിനെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ മനുഷ്യന്‍ പഠിക്കേണ്ടതല്ലേ?

    ReplyDelete
    Replies
    1. യേശു ദൈവപുത്രനാണ്... യേശു അങ്ങനെയാണ് പറയുന്നത്.. ദൈവത്തെ ആരും ഒരു നാളും ആരും കണ്ടിട്ടില്ല... മർത്യ മനുഷ്യൻ... ഒരു പക്ഷെ നക്ഷത്ര സമൂഹങ്ങളെ എല്ലാം സൃഷ്ടിച്ച ദൈവത്തിന്റെ ശോഭ കാരണമായിരിക്കാം...
      പിന്നെ യേശുവിന്റെ ഫോട്ടോ ആരും എടുത്തിട്ടില്ല.. തൂവാലയിൽ മുഖം പതിഞ്ഞു എന്നുള്ളത് ചരിത്രത്തിലും ബൈബിളിലും ഇല്ല... നുണ മാത്രം പഠിപ്പിക്കുന്നത് സാത്താന്യമല്ലേ..?? കത്തോലിക്കർ ബൈബിൾ വിശ്വസിക്കുന്നില്ല... അവർ പാരമ്പര്യത്തിൽ വിശ്വസിക്കുന്നു,,, പാരമ്പര്യം നോക്കുകയാണെങ്കിൽ ബൈബിൾ തന്നെയാണ് മുമ്പൻ... മോശയാണു് എഴുതി തുടങ്ങിയത് എന്ന് തോന്നുന്നു.. എല്ലാ മതങ്ങളെയും ഉൾപ്പെടുത്തിയുള്ള ആരാധന രീതിയാണ് കത്തോലിക്കരുടെത്.. എല്ലാം സത്യവേദപുസ്തകത്തിന് എതിരാണ്... പാതിരിമാരെ പിതാവ് എന്ന് വിളിക്കുന്നത് തുടങ്ങി എല്ലാം...സാത്താനെ ആരാധിക്കുകയാണ്..കാരണം പഠിപ്പിക്കലുകൾ ദൈവികമല്ല... തിരുത്തലുകൾ വരുത്താൻ തയ്യാറാണോ??? അവർ
      പത്രോസിന്റെ പിൻഗാമിയാണെന്നാണ് വയ്പ്പ്.. പക്ഷെ ഐഹികമായ രാജ്യത്തിന്റെ ഭരണാധികാരി.. രാഷ്ട്രീയ വ്യഭിചാരം..

      Delete
  70. മണികണ്ഠന്‍ ,

    നല്ല സംശയങ്ങള്‍ ! സംശയമുള്ളവനെ അറിവുണ്ടാകൂ ....... സംശയമില്ലാത്തയാല്‍ അറിവിനോടാഗ്രഹമില്ലാതെ ഉള്ളതും കെട്ടിപ്പിടിച്ചിരിക്കുന്ന (ജീര്‍ണിച്ച പാരമ്പര്യം )ആളാവും ! സത്യം എപ്പോഴും അറിവിലാനുള്ളത്! അറിവന്വോഷിക്കുന്നവന്‍ സത്യം കണ്ടെത്തുകതന്നെ ചെയ്യും !

    സജിയുടെ മറുപടി തൃപ്തികരമെന്ന് കരുതുന്നു.....

    ReplyDelete
  71. സജി,

    ഈ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയെ (ഹെലെന്‍ ) പോലും വിശുദ്ധയാക്കിയ ചരിത്രവും ഇതിനോട് കൂട്ടി വായിക്കണം ഇവിടെയും .
    എന്റെ അറിവനുസരിച്ച് കുരിശു ദര്‍ശനം കണ്ടത് ഈ ഹെലെന്‍ ആണെന്ന് തോന്നുന്നു . കത്തോലിക് സഭയുടെ അധപതനം തുടങ്ങിയതും എല്ലാ മ്ലെച്ചതകളും സഭയില്‍ കടന്നു വന്നതും ഈ കാലം തുടങ്ങിയാണ്. ദൈവം ചെയ്യരുത് എന്ന് പറഞ്ഞ എല്ലാ വിജാതീയ ആരാധനകളും (കോണ്‍സ്റ്റന്റൈന്‍ അനുവര്‍ത്തിച്ച എല്ലാ ആരാധനകളും രാജാധികാരമുപയോഗിച്ചു) ക്രിസ്തീയമാക്കി. ഇന്നും അതാണ്‌ പാരമ്പര്യം എന്ന് പറഞ്ഞു കത്തോലിക്കര്‍ തുടരുന്നു. ശരിയാണ് കത്തോലിക്കാ പാരമ്പര്യം ദൈവീക പാരമ്പര്യമല്ല മറിച്ച് കോണ്‍സ്റ്റന്റൈന്‍ പാരമ്പര്യമാണ്, സൂര്യദേവന്റെ പാരമ്പര്യമാണ് (അങ്ങനെയാണ് "സണ്‍"‌ഡേ ഉണ്ടായതുപോലും !)

    ReplyDelete
  72. ഈ ‘വിക്കിപീടിക’ ഇല്ലായിരുന്നെങ്കില്‍ തെണ്ടി പോയേനെ!!!!
    :):)

    ReplyDelete
  73. തന്നെ....തന്നെ..... ഹി....ഹി.....ഹി.....
    ദൈവത്തിന്റെ ഓരോ കളികളേ.........
    പാരയായിട്ടു ഒരു ‘വിക്കിപീടിക’ :):)

    ReplyDelete
  74. ഇത്രത്തോളമായപ്പോള്‍ ആദ്യ കമെന്റില്‍ തെക്കേടന്‍ ചൂണ്ടിക്കാണിച്ച ഒരു കാര്യമുണ്ട് !

    " സഭകളുടെ വഴിപിഴച്ച പോക്കില്‍ എല്ലാവര്‍ക്കും വിഷമം ഉണ്ട്. ‘തിരുമേനി’മാരുടെ കൂട്ടത്തില്‍ പോലും സഭാനേതൃത്വത്തോട് ഭിന്നാഭിപ്രായം ഉള്ളവര്‍ ഉണ്ട്. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ (സ്വാശ്രയ) കോളേജുകളില്‍ വാങ്ങുന്ന തലവരി പണത്തിനെതിരെ പ്രതികരിച്ചത് ശ്രദ്ധിക്കുക."

    (സ്വാശ്രയ പ്രശ്നം തല്‍ക്കാലം വിട്ടേക്കുക.)

    രണ്ടു വര്‍ഷം മുന്‍പ് കേരള കത്തോലിക്ക സഭയുടെ തലവനായ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവ് സഭയിലെ അനാചാരങ്ങള്‍ക്കെതിരെ ഒരു ഇടയലേഖനമിറക്കി . ഈ ഇടയലേഖനം എറണാകുളം രൂപതയിലെ എല്ലാ പള്ളികളിലും വായിച്ചിരുന്നു.

    അതില്‍ പറഞ്ഞിരുന്ന ഒരു പ്രധാന കാര്യം "ഇടപ്പള്ളി പള്ളിയിലെ നേര്‍ച്ചയായ "കോഴിക്കുരുതി അഥവാ കോഴിവെട്ട് " ക്രിസ്തീയമല്ല, ദുരാചാരമാണ് അതിനാല്‍ അത് നിര്‍ത്തണം " എന്നായിരുന്നു.

    പിന്നീട് എന്ത് സംഭവിച്ചു എന്ന് ഇടപ്പള്ളിക്കാര്‍ക്കെല്ലാം അറിയാം ! ഇന്നും പൂര്‍വ്വാധികം ശക്തമായി അത് തുടരുകയും ചെയ്യുന്നു. വിതയത്തില്‍ പിതാവ് അതോടുകൂടി അനാചാരങ്ങള്‍ക്കെതിരെയുള്ള പ്രസ്താവനയും നിര്‍ത്തി! എന്തുകൊണ്ടെന്നും പലര്‍ക്കും അറിയാം . ഇതും ഒരു പാരമ്പര്യം !

    ഇതിനര്‍ത്ഥം , സഭയില്‍ ശരിതെറ്റുകളെക്കുറിച്ചു ആളുകള്‍ക്കറിയില്ല എന്നതല്ല , പണം കിട്ടുന്ന എന്തും അതെത്ര മോശം കാര്യമായാലും സഭ തുടര്‍ന്നുകൊണ്ടു പോകും എന്ന് തന്നെയാണ്! അങ്ങനെയല്ലെങ്കില്‍ പിതാവ്‌ ഇത് പറയരുതായിരുന്നു. പിതാവിനേക്കളും ശക്തരായ ലോബി സഭയിലുണ്ടെന്നു ഈ സംഭവം (പിന്നീട് പലതുമുണ്ടായി) തെളിയിച്ചു. ഇത്രയെങ്കിലും പറയാന്‍ ശ്രമിച്ച മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവിനെ ആ ഒറ്റക്കാരണം കൊണ്ടുതന്നെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു.

    ഇനി ഒരിക്കല്‍ കൂടി എന്റെ പോസ്റ്റിന്റെ അവസാനഭാഗത്തെ വിലയിരുത്തലുകള്‍ ഒന്ന് ശ്രദ്ധിച്ചു വായിക്കുന്നത് നന്നായിരിക്കും .

    ക്രിസ്തീയ വിശ്വാസം ഒരു അന്ധവിശ്വാസമല്ല..... ഒരിക്കലും ആവുകയുമില്ല..... പക്ഷെ അങ്ങനെ ആണെന്ന് ക്രിസ്ത്യാനികള്‍ തന്നെ വരുത്തിതീര്‍ക്കരുത് !

    ReplyDelete
  75. "കത്തോലിക്കാ സഭയില്‍ ഏറ്റവും ബഹുമാനം ലഭിക്കുന്നത്‌ ദൈവത്തിനോ അതോ ദൈവസൃഷ്ടികള്‍ക്കോ? ഇനിയും സംശയമുണ്ടെങ്കില്‍ ഓരോ കത്തോലിക്കാ ഇടവകകളിലെയും ഏറ്റവും പ്രധാനപ്പെട്ട പരിപാടി ഏതെന്ന് കണ്ടുപിടിക്കുക. അത് ദൈവത്തിന്റെ തിരുനാളോ അതോ മനുഷ്യന്റെ തിരുനാളോ ? ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നമ്മുടെ തൊട്ടടുത്ത് തന്നെ കിട്ടും! എല്ലാവര്‍ഷവും നിശ്ചിത ദിവസങ്ങളില്‍ നാം ഓരോ രൂപങ്ങള്‍ ചുമന്നുകൊണ്ട് നാട്ടിലൂടെ നടക്കുന്നതു എന്താണരഥമാക്കുന്നത് ? അവിടെ ദൈവ നാമത്തെ മഹത്ത്വപ്പെടുത്തുകയാണെന്നു വിചാരിക്കാന്‍ മാത്രം കുഴപ്പമുണ്ടോ നമ്മുടെ ബുദ്ധിക്ക്?"
    ഇതിലേ വരാന്‍ വൈകി. ഈ പോസ്റ്റും അനുബന്ധ കമന്‍റുകളും വായിച്ചപ്പോള്‍ എനിക്കു തോന്നിയ സംശയംതന്നെയാണ് ജോജു ഉന്നയിച്ചത്-നാട്ടുകാരന്‍ ഒരു കത്തോലിക്കനാകാന്‍ വഴിയില്ല. അഥവാ കത്തോലിക്കനാണെങ്കില്‍ സഭയുടെ പ്രബോധനങ്ങളും സഭാ തിരുക്കര്‍മങ്ങളുടെയും ആചാരങ്ങളുടെയും പാരന്പര്യങ്ങളുടെയും അന്തസന്ത വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടാവില്ല. ഫാ. ജെയ്മോന്‍(സഞ്ചാരി)ഇട്ട പോസ്റ്റില്‍ നാട്ടുകാരന്‍റെ വാദമുഖങ്ങള്‍ക്ക് വ്യക്തമായ മറുപടി ഉണ്ട്. നാട്ടുകാരന്‍ ഒരു ആക്ഷേപത്തില്‍നിന്ന് മറ്റൊന്നിലേക്ക് ചാടിക്കളിക്കുന്നതുകൊണ്ടുതന്നെ ഇവിടുത്തെ ചര്‍ച്ച എവിടെയും എത്തിക്കാന്‍ അദ്ദേഹത്തിന് ഉദ്ദേശ്യമില്ലെന്ന് വ്യക്തം.
    അതിനിടയില്‍ സ്വാശ്രയവും മറ്റും കുത്തിത്തിരുകാനും തമ്മിലടി കണ്ട് രസിക്കാനും കുറെപ്പേര്‍. സഞ്ചാരി ഉന്നയിച്ച ആശങ്ക എനിക്കും ഇല്ലാതില്ല. ബൂലോകത്തും വര്‍ഗീയ വൈരം വിതക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായേ ഇതിനെ കാണാന്‍ പറ്റൂ. ചങ്ങനാശേരിയിലുള്ള ഒരു ഡീക്കന്‍ സഭയുടെ പ്രതിനിധി എന്ന് സ്വയം പ്രഖ്യാപിച്ച് നടത്തുന്ന പേക്കുത്തുകളുടെ മറുപുറം. കത്തോലിക്കാ സഭയെ വിമര്‍ശിക്കുന്ന രീതിയില്‍ എല്ലാ മതങ്ങളെയും വിമര്‍ശിക്കാനുള്ള ധൈര്യം ഇത്തരക്കാര്‍ കാണിക്കണമെന്നുമാത്രം.
    കത്തോലിക്കാസഭയില്‍ ആരാണ് വിഗ്രഹങ്ങളെ ആരാധിക്കുന്നത്? ആധ്യാത്മികതയില്‍ അധിഷ്ഠിതമായ ദൈവോന്മുഖമായ ജീവിതത്തിന്‍റെ ജീവിക്കുന്ന പ്രതീകങ്ങളാണ് വിശുദ്ധന്മാരും വിശുദ്ധകളും. അവരുടെ ജീവിതം മറ്റുള്ളവര്‍ക്ക് വിശുദ്ധിയില്‍ വളരുന്നതിനുള്ള മാതൃകയും ആഹ്വാനവുമാണ്. പിന്നെ സഞ്ചാരി പറഞ്‍തുപോലെ ഇത്തരം രൂപങ്ങളിലൂടെ ചിത്രങ്ങളിലൂടെ ഗാനങ്ങളിലൂടെ സഹസ്രാബ്ദങ്ങള്‍ക്കു മുന്പ് നടന്ന സംഭവങ്ങളെ വിശ്വാസികളുടെ മനസ്സില്‍ പുനര്‍നിര്‍മിക്കുകയാണ്.
    വിഗ്രഹങ്ങളെ ദൈവമായി കാണാത്തതുകൊണ്ടുതന്നെയാണ് സഞ്ചാരിയുടെ പോസ്റ്റില്‍ മനോജ് പറഞ്ഞിട്ടുള്ളതുപോലെ വിശുദ്ധരുടെയും വിശുദ്ധകളുടെയും വിഗ്രഹങ്ങള്‍ ഉടക്കപ്പെട്ടാല്‍ അതിന്‍റെ പേരില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകാത്തത്.

    ReplyDelete
  76. ഏതു മതത്തെക്കുറിച്ചും വിശ്വാസവിഭാഗത്തെക്കുറിച്ചും സംശയം ഉണ്ടാകുക സ്വാഭാവികം. അത് ഉന്നയിക്കുന്നത് നല്ലകാര്യം. പക്ഷെ, അതിനു പിന്നില്‍ ഗൂഢോദ്ദേശ്യങ്ങള്‍ ഉണ്ടാവരുത് എന്നു മാത്രം.

    ReplyDelete
  77. പതാലി,
    " നാട്ടുകാരന്‍ ഒരു കത്തോലിക്കനാകാന്‍ വഴിയില്ല. അഥവാ കത്തോലിക്കനാണെങ്കില്‍ സഭയുടെ പ്രബോധനങ്ങളും സഭാ തിരുക്കര്‍മങ്ങളുടെയും ആചാരങ്ങളുടെയും പാരന്പര്യങ്ങളുടെയും അന്തസന്ത വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടാവില്ല."

    ഞാന്‍ കത്തോലിക്കന്‍ ആണെന്നുള്ളതിന്‌ പ്രത്യേക തെളിവൊന്നും തരാന്‍ തല്‍ക്കാലം താല്പര്യപ്പെടുന്നില്ല! കത്തോലിക്കന്‍ ആകണമെങ്കില്‍ അവര്‍ ചെയ്യുന്ന എല്ലാ തെറ്റുകളും അതുപോലെ മിണ്ടാതെ അനുവര്‍ത്തിക്കണമെങ്കില്‍ ഞാന്‍ ഒരു കത്തോലിക്കനല്ല ! കാരണം ഞാന്‍ വിഗ്രഹാരാധനയും അതുപോലെ കത്തോലിക്കാ സഭയില്‍ തുടരുന്ന മറ്റുപല അനാചാരങ്ങളും അനുവര്‍ത്തിക്കുന്ന ആളുമല്ല. പിന്നെ ഈ "അന്തസത്ത " എന്ന് പറയുന്നത് സ്വന്തം തല ബാങ്കില്‍ വെച്ചിട്ട് നിക്ഷിപ്തതാല്പര്യക്കാര്‍ പറയുന്നത് മുഴുവന്‍ വിഴുങ്ങുന്നതാണെങ്കില്‍, ക്ഷമിക്കണം ഞാന്‍ ആ ഗണത്തില്‍പെട്ട ആളുമല്ല.

    "ഫാ. ജെയ്മോന്‍(സഞ്ചാരി)ഇട്ട പോസ്റ്റില്‍ നാട്ടുകാരന്‍റെ വാദമുഖങ്ങള്‍ക്ക് വ്യക്തമായ മറുപടി ഉണ്ട്. നാട്ടുകാരന്‍ ഒരു ആക്ഷേപത്തില്‍നിന്ന് മറ്റൊന്നിലേക്ക് ചാടിക്കളിക്കുന്നതുകൊണ്ടുതന്നെ ഇവിടുത്തെ ചര്‍ച്ച എവിടെയും എത്തിക്കാന്‍ അദ്ദേഹത്തിന് ഉദ്ദേശ്യമില്ലെന്ന് വ്യക്തം. "

    ശരിയാണ്. ഫാ. ജെയ്മോന്‍(സഞ്ചാരി) അദ്ധേഹത്തിന്റെ പോസ്റ്റില്‍ തന്റെ വിശ്വാസത്തെക്കുറിച്ച് വളരെ നല്ല ഒരു പോസ്ടിടുകയും ചെയ്തു. എന്നാല്‍ അത് പതാലി ചെയ്യുന്നത്പോലെ വെറുതെയുള്ള വാച്ചകക്കസര്‍ത്തല്ല അറിവിനുതകുന്ന പോസ്റ്റാണ്. ശരിയാണോ എന്നത് വേറെ കാര്യം . അതുകൊണ്ട് നിങ്ങളെ രണ്ടുപേരെയും ഒരുപോലെ കാണാന്‍ ബുദ്ധിമുട്ടുണ്ട് !

    നാട്ടുകാരന്‍ ചാടിക്കളിക്കുന്ന ആക്ഷേപങ്ങള്‍ ഏതെല്ലാമാണാവോ? ഈ പോസ്റ്റ്‌ , "വിഗ്രഹാരാധന" എന്ന ഒറ്റ വിഷയത്തില്‍ മാത്രമേ ഇതുവരെ ശ്രദ്ധ കൊടുത്തിട്ടുള്ളൂ.... അത് മാറ്റാനുള്ള ശ്രമം പതാലി നടത്തിയാല്‍ വിലപ്പോകുമെന്നു തോന്നുന്നുമില്ല .

    "ബൂലോകത്തും വര്‍ഗീയ വൈരം വിതക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായേ ഇതിനെ കാണാന്‍ പറ്റൂ. "

    ഒരു തെറ്റും ചെയ്യാത്ത യേശുക്രിസ്തുവിനെ കുരിശില്‍തറച്ചു കൊന്നപ്പോള്‍ ഒരു വര്‍ഗീയ വൈരവും ഉണ്ടായില്ല ...... എന്നാല്‍ ക്രിസ്തുവിന്റെ പേരില്‍ കാണിക്കുന്ന പെക്കൂത്തുകളെ തെറ്റെന്നു പറഞ്ഞാല്‍ അത് വര്‍ഗീയ വൈരം ഉണ്ടാക്കും ! നല്ല ഗവേഷണം ! ഇതിനൊന്നും മറുപടി പോലും അര്‍ഹിക്കുന്നില്ല. അതിനാല്‍ ഇത് അര്‍ഹിക്കുന്ന അവഞ്ഞയോടെ തള്ളിക്കളയുന്നു. ഈ ഉമ്മാക്കി കൊണ്ടൊന്നും ആരും മിണ്ടാതിരിക്കാന്‍ പോകുന്നില്ല !

    " കത്തോലിക്കാ സഭയെ വിമര്‍ശിക്കുന്ന രീതിയില്‍ എല്ലാ മതങ്ങളെയും വിമര്‍ശിക്കാനുള്ള ധൈര്യം ഇത്തരക്കാര്‍ കാണിക്കണമെന്നുമാത്രം. "
    ആദ്യം സ്വന്തം കണ്ണിലെ കരടു നീക്കാം അതിനുശേഷം മറ്റുള്ളവന്റെ കണ്ണിലെ തടി നീക്കാം എന്ന് വിചാരിച്ചത് ഇത്ര വലിയ തെറ്റായിപ്പോയോ ?

    ഒരിക്കല്‍ കൂടി പറയട്ടെ...... വെറുതെ വിവാദമുണ്ടാക്കാന്‍ വരണ്ട..... പ്രസക്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ താങ്കള്‍ക്ക് സ്വാഗതം .

    ReplyDelete
  78. This comment has been removed by the author.

    ReplyDelete
  79. നല്ല ചര്‍ച്ച. സഞ്ചാരിയുടെ വിശദീകരണം നല്ല മറുപടി ഞാന്‍ കരുതുന്നു.

    "വിഗ്രഹങ്ങള്‍ പാടില്ലെന്നു ബൈബിള്‍ പറയുന്നു". സഭയും അതു തന്നെയാണ് പറയുന്നത്. വിശുദ്ധന്മാരുടെ രൂപങ്ങള്‍ ആരും ആരാധിക്കുന്നില്ലല്ലോ? പിന്നെ ക്രിസ്തുവിന്റെ ക്രൂശിതരൂപങ്ങള്‍. അതും ഒരു വിഷ്വല്‍ പ്രതീതി കിട്ടാന്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഒരാള്‍ അതു തല്ലി തകര്‍ത്താല്‍ അതൊപോലെന്നു സ്ഥാപിക്കും എന്നു മാത്രം.

    ഇതു ട്രാക്കിനുവേണ്ടിയാണ്.

    ReplyDelete
  80. ഇതില്‍ എഴുതികണ്ടു യേശു സുവിശേഷം പ്രഘോഷിക്കാനേ പറഞ്ഞിട്ടുള്ളൂ, പള്ളി പണിയാന്‍ പറഞ്ഞിട്ടില്ലെന്നു.

    പത്രോസേ, നീ പാറയാകുന്നു, ആ പാറപ്പുറത്ത് ഞാന്‍ എന്റെ പള്ളി പണിയും എന്നു പറഞ്ഞത് യേശു തന്നെയല്ലേ?

    അന്ത്യ അത്താഴസമയത്ത് ‘ഇത് എന്റെ ഓര്‍മ്മക്കായ് ചെയ്യുവിന്‍ ‘ എന്നു പറഞ്ഞത് എവിടെ അനുഷ്ഠിക്കും ?

    ReplyDelete
  81. കത്തോലിക്ക പാരമ്പര്യം അനുസരിച്ച് ആത്മീയ പിതാക്കന്മാര്‍ പറയുന്നത് അനുസരിക്കുന്നതില്‍ ഒരു കുറവും ഞാന്‍ കാണുന്നില്ല. ചാക്രികലേഖനങ്ങളും പ്രബോധനങ്ങളും ആഴത്തിലുള്ള പഠനത്തിനു ശേഷമാണ് പഠിപ്പിക്കുന്നത്. വര്‍‌ഷങ്ങളുടെ അധ്വാനം കൊണ്ടാണ് ഇവ ക്രോഡീകരിക്കുനതും.

    അവര്‍‌ ബൈബിളിനെ തിരുത്താനല്ല; കൂടുതല്‍ വ്യക്തമാക്കാനാണ് ശ്രമിക്കുന്നത്‌.

    ഈ പത്തു കല്പനകളും അവയുടെ അന്തസത്ത ചോരാതെ തന്നെ ലളിതമായ വാചകത്തില്‍ പഠിപ്പിക്കുന്നു എന്നാണ് എനിക്കു മനസ്സിലായത്.

    വിഗ്രഹം ഉണ്ടാക്കരുത്‌ എന്നു തന്നെയാണ് സഭയും പഠിപ്പിക്കുന്നത്‌. ഒരു രൂപത്തെ അല്ലെങ്കില്‍ ഒരു വസ്തുവിനെ ഇതാണ് ദൈവം എന്ന രീതിയില്‍ ആരാധിക്കുമ്പോഴാണ് ആ വസ്തു ഒരു വിഗ്രഹം ആകുന്നത്‌.

    ReplyDelete
  82. സാജന്‍,
    ചര്‍ച്ചയില്‍ താല്പര്യം കാണിക്കുന്നതിന് നന്ദി.

    "സഭയും അതു തന്നെയാണ് പറയുന്നത്. വിശുദ്ധന്മാരുടെ രൂപങ്ങള്‍ ആരും ആരാധിക്കുന്നില്ലല്ലോ?"
    രൂപങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ, വണങ്ങുന്നുണ്ടോ ?

    നിങ്ങള്‍ പറയുന്ന രൂപവും രണ്ടാം കല്പനയില്‍ പറയുന്ന അനുവദനീയമല്ലാത്ത വിഗ്രഹവും തമ്മിലുള്ള വിത്യാസം എങ്ങിനെയാണ് കണ്ടുപിടിക്കുന്നത്‌ ?
    അത് വേര്‍തിരിക്കാനുള്ള മാനദണ്ഡം എന്താണ് ?
    ആ മാനദണ്ഡം ആരാണ് കണ്ടുപിടിച്ചത്?

    ബൈബിള്‍ വിഗ്രഹത്തിനു നല്‍കുന്ന നിര്‍വചനം താഴെപ്പറയുന്നത് തന്നയല്ലേ? ഈ നിര്‍വച്ചനത്തില്‍പ്പെടാത്തതാണോ നിങ്ങള്‍ പറയുന്ന രൂപങ്ങള്‍ ?

    " അവരുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ. അവയ്ക്ക് വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല. അവയ്ക്ക് ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല; മൂകൂണ്ടെങ്കിലും മണക്കുന്നില്ല. അവയ്ക്ക് കയ്യുണ്ടെങ്കിലും സ്പര്‍ശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല. അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെ ആകുന്നു; അവയില്‍ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ. " (സങ്കീര്‍ത്തനങ്ങള്‍ 115: 3-8 )

    മറ്റൊരിടത്ത് പറയുന്നതിങ്ങനെയാണ് :

    " ജാതികളുടെ ചട്ടങ്ങള്‍ മിത്ഥ്യാമൂര്‍ത്തിയെ സംബന്ധിക്കുന്നു; അതു ഒരുവന്‍ കാട്ടില്‍നിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ. അവര്‍ അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവര്‍ അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു. അവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവയ്ക്ക് നടപ്പാന്‍ വഹിയായ്കകൊണ്ടു അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുതു; ഒരു ദോഷവും ചെയ്‍വാന്‍ അവയ്ക്ക് കഴികയില്ല; ഗുണം ചെയ്‍വാനും അവയ്ക്ക് പ്രാപ്തിയില്ല." (ജെറമിയ 10:3-5)

    വിഗ്രഹം എന്നത് തിരിച്ചറിയാന്‍ ഇനിയും തെളിവ് വേണോ? രൂപങ്ങള്‍ ഈ പറഞ്ഞ ലക്ഷണങള്‍ ഇല്ലാത്തതാണോ?

    അങ്ങിനെയെങ്കില്‍,
    രൂപങ്ങളുടെ മുന്‍പില്‍ ധൂപം പുകക്കുന്നതെന്തിനാണ്?
    രൂപങ്ങളുടെ മുന്‍പില്‍ തിരി കത്തിക്കുന്നതെന്തിനാണ്?
    രൂപങ്ങളുടെ മുന്‍പില്‍ മുട്ടുകുത്തുന്നതെന്തിനാണ്?
    രൂപങ്ങളെ തൊട്ടു മുത്തുന്നതെന്തിനാണ്?
    രൂപങ്ങളുടെ മുന്‍പില്‍ പണം ഇടുന്നതെന്തിനാണ്?
    രൂപങ്ങളുടെ മുന്‍പില്‍ നേര്‍ച്ചകള്‍ നടത്തുന്നതെന്തിനാണ്?
    രൂപങ്ങളുടെ മുന്‍പില്‍ നിന്നും എണ്ണ എടുത്ത്‌ നെറ്റിയില്‍ തൊടുന്നതെന്തിനാണ്?
    ഇതെല്ലാം ആരാധനയുടെയോ വണങ്ങലിന്റെയോ പരിധിയില്‍പ്പെടുമോ?
    അതില്‍ ഉള്‍പ്പെടുമെങ്കില്‍ ചെയ്യുന്നത് തെറ്റ് തന്നെയല്ലേ ?

    രൂപങ്ങള്‍ക്ക്‌ വേണ്ടി വാദിക്കുന്നവരില്‍ നിന്നും ഈ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  83. സാജന്‍,
    "ഇതില്‍ എഴുതികണ്ടു യേശു സുവിശേഷം പ്രഘോഷിക്കാനേ പറഞ്ഞിട്ടുള്ളൂ, പള്ളി പണിയാന്‍ പറഞ്ഞിട്ടില്ലെന്നു.
    പത്രോസേ, നീ പാറയാകുന്നു, ആ പാറപ്പുറത്ത് ഞാന്‍ എന്റെ പള്ളി പണിയും എന്നു പറഞ്ഞത് യേശു തന്നെയല്ലേ?"

    താങ്കള്‍ ഉദേശിച്ചത്‌ മത്തായിയുടെ സുവിശേഷം 16:18 ആണെങ്കില്‍ അതിങ്ങനെയാണ് ......
    "നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു." സഭയും പള്ളി എന്ന കെട്ടിടവും തമ്മിലുള്ള വിത്യാസം ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ?

    ReplyDelete
  84. രൂപങ്ങള്‍ എന്തിനേയോ ഒന്നിന്നെ ഓര്‍മ്മിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.
    വിഗ്രഹങ്ങള്‍ എന്നാല്‍ ..ഇതാണ് എല്ലാം ഇതിനു മാത്രമേ എന്നെ രക്ഷിക്കാന്‍ കഴിയൂ എന്ന തരത്തില്‍ ആരാധന നടത്തുന്ന വസ്തു. ഇതു ഒരുപക്ഷേ ധനമാകാം, സ്ഥാനമാനങ്ങളാകാം എന്തുമാകാം‌. സൃഷ്ടാവില്‍ കവിഞ്ഞ് എന്തിനാണോ ഒരുവന്‍ പ്രാധാന്യം നല്‍കുന്നത് അതാണ് വിഗ്രഹം.

    കൂടുതല്‍ ദൈവശാസ്ത്രപ്രകാരമുള്ള തിരുത്തികള്‍ സഞ്ചാരിയില്‍ നിന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  85. പിന്നെ സഭയും പള്ളിയും. ശരിയായ സുവിശേഷവാക്യങ്ങള്‍ ഉദ്ധരിച്ചതിനു നന്ദി. എന്താണ് സഭ? യേശുവില്‍ വിശ്വസിക്കുന്നവരുടെ കൂട്ടയ്മയാണ് സഭ. യേശുവിനെ ആരാധിക്കാനുള്ള ആലയമാണ് പള്ളി എന്ന കെട്ടിടം.

    “ഇതു എന്റെ ഓര്‍മ്മയ്ക്കായ് ചെയ്യുവില്‍“ എന്നു ശിഷ്യരോട് യേശു പറയുന്നുണ്ട്. ഈ ഓര്‍മ്മ എവിടെ പുതുക്കും പള്ളിയിലോ സഭയിലോ?

    ReplyDelete
  86. സഭയും പള്ളിയും രണ്ടാണ് . പള്ളിക്കകത്ത്‌ സഭകൂടാം, എവിടെവച്ചും കൂടാം. ഒരു പ്രത്യേകഉദ്ദേശത്തോടെ സമ്മേളിക്കുന്ന ഒരു കൂട്ടം ആളുകള്‍ എന്നര്‍ത്ഥം വരുന്ന എക്ലീ‍ഷ്യ എന്ന വാക്കില്‍നിന്നും ആണ് ചര്‍ച്ച് എന്ന വാക്കു ഉണ്ടായത്.

    ആദ്യനൂറ്റാണ്ടില്‍ സഭകള്‍ എല്ലാം തന്നെ ഒളിവു സഭകള്‍ ആയിരുന്നു, വീടുകളില്‍ ആയിരുന്നു സമ്മേളിച്ചിരുന്നത്.

    “രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ കൂടിവരുന്നവരുടെ മധ്യത്തില്‍ ഞാന്‍ ഉണ്ട്,“ എന്ന യേശുവിന്റെ വചനമാണ് പുതിയാ നിയമ സഭ സമ്മേളിക്കുന്നതിന്റെ അധാര വാക്യം.

    അതു മരച്ചുവട്ടില്‍കൂടിയാലും, മാളീക മുറിയില്‍ കൂടിയാലും, യേശുവിന്റെ നാമത്തില്‍ ആണോ, അവിടെ യേശു വരും.


    ഒരു സഭയുടെ മിനിമം റിക്വര്‍മെന്റ്, യേശുവിന്റെ നാമത്തില്‍ കുറഞ്ഞത് രണ്ടുപേര്‍ എങ്കിലും ഒരുമിച്ചു കൂടുക എന്നതാണ്.
    യേശുവിന്റെ നാമത്തില്‍ കൂടി വരുന്ന രണ്ടു പേരെങ്കിലും ഇല്ലാത്ത ഏതു കെട്ടിടത്തിനും ഒരു പ്രത്യേകതയും ഇല്ല.


    പള്ളിയും പള്ളിക്കൂടവും ഒരുപോലെ തന്നെയെന്നര്‍ത്ഥം!

    മുന്‍പു പറഞ്ഞ മത്തായി 16 : 18 ന്റെ ഏതാണ്ട് 16 ഓളം വിവര്‍ത്തനങ്ങള്‍ ഇവിടെ കിട്ടും. ( ബൈബിള്‍ ഗൌരവമായി പഠിക്കുന്നവര്‍ക്ക് വളരെ സഹായകമാണ് ഈ സൈറ്റ്)


    അതില്‍ ചര്‍ച്ച് എന്ന വാക്കിനു 4 വിവര്‍ത്തനങ്ങളില്‍ അസംബ്ലി എന്നാണ് പറഞ്ഞിരീക്കുന്നത്. എന്നാല്‍ ഏറ്റവും കൃത്യമായ അര്‍ത്ഥം കിട്ടുന്ന വാക്കു കോണ്‍ഗ്രിഗേഷന്‍ എന്ന വാക്കാണെന്നു പറയാം.

    പള്ളി എന്ന വാക്ക് പഴയ നിയമത്തില്‍ പ്രസക്തമാണ്. അന്നു ആരാധനയ്ക്കു, ദൈവം പറഞ്ഞ പ്ലാനില്‍, പറഞ്ഞ മെറ്റീരയല്‍ മാത്രം ഉപ്യോഗിച്ചു ഒരു കെട്ടിടം പണിതിരുന്നു.


    പുതിയ നിയമത്തില്‍ അങ്ങിനെ ഒരു കെട്ടിടം പണിയുവാന്‍ ഉപദേശിക്കുകയോ, പണിയുകയോ ചെയ്തതായി സഭയുടെ65 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിടത്തുപോലും പറയുന്നില്ല.
    പ്രത്യുതാ, അപ്പോസ്തോളോന്മാര്‍ ചെന്ന സ്ഥാലങ്ങളിലെല്ലാം “സഭക“ള്‍ സ്ഥാപിച്ചു, മിക്കതും വീടുകളില്‍ ആയിരുന്നു

    ReplyDelete
  87. സജി,

    65 കൊല്ലത്തെ കാലഘട്ടം എങ്ങനത്തേതായിരുന്നു എന്നു കൂടി ചിന്തിക്കുന്നത് നല്ലതാണ്. ക്രിസ്ത്യാനിയാണെന്നു പറഞ്ഞാല്‍ തല കാണില്ലാത്തകാലം. അന്നു യേശുവില്‍ വിശ്വസ്സിക്കുന്നവരുടെ എണ്ണം പരിമിതവും .. ഒരു വീട്ടില്‍ സമ്മേളിക്കാനുള്ള ആളേ കാണൂ. ഇന്ന് ആളുകളുടെ എണ്ണം വര്‍ദ്ധിച്ചു എന്നു മാത്രമല്ല; വീട്ടില്‍ തിരുകര്‍മ്മങ്ങള്‍ നടത്തുന്നതിനുള്ള ബുദ്ധിമുട്ടും ഉണ്ട്. അന്നു പള്ളിയുണ്ടായിരുന്നില്ല; അന്നതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്നും പള്ളി വേണ്ട എന്നു പറയുന്നത്... അന്ന് സുവിശേഷ പ്രഘോഷണത്തിനു മൈക്കുണ്ടായിരുന്നില്ല അതു കൊണ്ടു ഇന്നതു വേണ്ടാ എന്നു പറയുന്നതു പോലെയാകും.

    ReplyDelete
  88. പഴയനിയമത്തില്‍ പള്ളി പണിയുന്ന മെറ്റീരിയലിനു പ്രാധാന്യം ഉണ്ടായിരിക്കാം. പുതിയ നിയമത്തില്‍ അത്‌ ആരെ ആരാധിക്കുന്നു എന്നതിലേക്കു മാറി എന്നും പറഞ്ഞുകൂടേ? ചുരുക്കം പറഞ്ഞാല്‍ പള്ളിയെന്നാല്‍ സഭയ്ക്ക് സമ്മേളിക്കാനും പൊതുവായി ആരാധന നടത്താനുമുള്ള സ്ഥലം.

    ReplyDelete
  89. @സാജന്‍,
    അന്നു യേശുവില്‍ വിശ്വസ്സിക്കുന്നവരുടെ എണ്ണം പരിമിതവും .. ഒരു വീട്ടില്‍ സമ്മേളിക്കാനുള്ള ആളേ കാണൂ. ഇന്ന് ആളുകളുടെ എണ്ണം വര്‍ദ്ധിച്ചു “-- എന്നു പറഞ്ഞുവല്ലോ

    വളരെ നല്ല നിരീക്ഷണം. ആ അര്‍ത്ഥത്തില്‍ വിശാലമായ കെട്ടിടം പ്പണിയുന്നതും ആരാധന നടത്തുന്നതും തികച്ചും ഉചിതം തന്നെ!
    പക്ഷേ, അതിന് ഒരു കെട്ടിടം എന്നതിലുപരിയായി മറ്റെന്തെങ്കിലും, പ്രതേകതയോ, വിശുദ്ധിയോ കല്‍പ്പിക്കുമ്പോഴാണ് പ്രശ്നം. പള്ളിയെന്ന അരാധനയ്ക്കു വേണ്ടി പ്പാണിയപ്പെടുന്ന കെട്ടിടത്തില്‍ വച്ചു നടത്തപ്പെടുന്ന ആരാധനയും, വീട്ടില്‍ വച്ചു നടത്ത്പ്പെടുന്നാ‍രാധനയും ഒരുപോലെ ആണെങ്കില്‍, എത്ര വിശാലമായ കെട്ടിടവും നല്ല ആശയം തന്നെ.അല്ല്ലെങ്കില്‍, ആദ്യ നൂറ്റാണ്ടിലെ ഭക്തന്മാര്‍ വീടുകളില്‍ നടത്തിയ ആ‍രാധന വ്യവസ്ഥപ്രകാരം അല്ലെന്നു വരും

    ചുരുക്കത്തില്‍, വിശാലതയ്ക്കുവേണ്ടി കെട്ടിടം പണിയാം, അവിടെ ആരാധിക്കാം, പക്ഷേ, ആ കെട്ടിടത്തില്‍ പഴയ നിയമത്തിലെ ദേവാലയത്തിന്റെ കണ്‍സെപ്റ്റ്കടന്നു വരു‍മ്പോള്‍, മുന്‍പു പറഞ്ഞ, “ പുതിയ പാത്രത്തില്‍ പഴയ വീഞ്ഞു “ എന്ന യേശു സൂചിപ്പിച്ച അപകടം വന്നു ചേരും, എല്ലാ എപ്പിസ്കോപ്പല്‍ സഭകളിലും അതു വന്നു കഴിഞ്ഞു. കത്തോലിക്ക സഭയടക്കം!

    കുഴപ്പം അവിടം കൊണ്ടു തീര്‍ന്നില്ല, പഴയ നിയമ ദേവാലയത്തിലെ ആരാധനാ രീതികള്‍ പുരോഹിത സങ്കല്‍പ്പങ്ങള്‍ , ആരാധ്ഹനാ ഉപകരണങ്ങള്‍, എല്ലാം പതിയെ പതിയെ സഭയില്‍ എത്തുകയും, ആത്മാവിലുള്ള ആരാധനയുടെ സ്ഥാനം ചടങ്ങുകളും കൂ‍ദാശകളും ഏറ്റെടുക്കുകയും ചയ്തു.(അതേസമയം സമീപകാലത്തായി കത്തോലിക്ക സാഭയിലെ സത്യാരാധനിയിലേക്കുള്ള തിരിച്ചുപോക്കിനെ ചെറുതായിക്കാണുന്നുമില്ല.)

    ReplyDelete
  90. @“ഇതു എന്റെ ഓര്‍മ്മയ്ക്കായ് ചെയ്യുവില്‍“ എന്നു ശിഷ്യരോട് യേശു പറയുന്നുണ്ട്. ഈ ഓര്‍മ്മ എവിടെ പുതുക്കും പള്ളിയിലോ സഭയിലോ?


    സാജന്‍,
    ഒരു സംശയവും വേണ്ട, സഭയില്‍, സഭയില്‍ മാത്രം ചേയ്യേണ്ട ശുശ്രൂഷയാണത്!

    ആ വാക്യം മുഴുവന്‍ ഉദ്ധരിച്ചിരുന്നെങ്കില്‍ ആസംശയത്തിന്റെ മറുപടി അവിടെ നിന്നും ത്തന്നെ കിട്ടുമായിരുന്നു

    “നിങ്ങള്‍ എന്റെ നാമാത്തില്‍ കൂടി വരുമ്പോഴൊക്കെയും (എപ്പോള്‍ വേണാമെന്ന്നു നിഷ്കര്‍ഷിച്ചിട്ടുണ്ട്) എന്റെ ഓര്ര്മ്മക്കായി ഇപ്രകാരം ചെയ്യുവിന്‍.(എവിടെ വേണമെന്ന്നു ഒരു നിഷ്കര്‍ഷയും ഇല്ല്ല! ഭക്തന്മാര്‍ കൂടി വരുന്ന്നാ എവിടെയും ആവാം.


    ഈ അപ്പം മുറിക്കല്‍ ആദ്യം നടത്തിയതും ഒരു വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ ആയിന്നു എന്നതു മറന്ന്നു പോകരുതു.. അതു യേശു തന്നെ ആയിരുന്നു എന്ന്തും അതി പ്രാധാന്യത്തോടെ കാണണം!

    ReplyDelete
  91. @സാജന്‍,
    തര്‍ക്കിക്കാന്‍ വേണ്ടി തര്‍ക്കിക്കുന്നതുപോലെയുണ്ട് താങ്കളുടെ കമെന്റുകള്‍ വായിക്കുമ്പോള്‍ ! അത്ര ബാലിശവും അടിസ്ഥാനമായ പിന്ബലമില്ലാത്തതുമാണ് താങ്കളുടെ തര്‍ക്കങ്ങള്‍. ഞാനെന്തായാലും അതിനില്ല. കൂടാതെ ഇവിടുത്തെ പ്രതിപാദ്യ വിഷയം പള്ളിയല്ല , വിഗ്രഹാരാധനയാണ്!

    ReplyDelete
  92. സുഹൃത്തുക്കളേ,

    ‘എന്റെ നമത്തില്‍ ആള്‍ക്കാര്‍‘ കൂടാനുള്ള സൌകര്യത്തിനു വേണ്ടിയാണ് പള്ളി എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

    പിന്നെ വിശുദ്ധ കുര്‍‌ബ്ബാനയെ വരെ ആവേശത്താല്‍ വിഗ്രഹമാക്കി കളഞ്ഞല്ലോ? അത്രയും പ്രതിഭാധനരുടെ മുമ്പില്‍ എന്റെ ബാലിശമായ ചെറിയ ചെറിയ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ മെനക്കെടുന്നില്ല.

    പിന്നെ അത്ര തന്നേ യഹൂദരും ചെയ്തുള്ളൂ... എന്തിന്റേയും വാചകാര്‍‌ത്ഥമെടുത്തു ഒരുവനെ വധശിക്ഷ വിധിച്ചു. ദൈവദൂഷണം അവര്‍ക്ക് പൊറുക്കാനാവാത്ത തെറ്റാണ്. പക്ഷേ അതു പറയുന്നത് ദൈവമാണെന്ന്‌ അവര്‍ സൌകര്യപ്പൂര്‍വ്വം വിസ്മരിച്ചു. താന്‍ തെന്നെയാണ് മനുഷ്യപുത്രന്‍ എന്നു പറഞ്ഞതാണ് യേശു ചെയ്ത തെറ്റ്; യഹൂദന്മാരുടെ ദൃഷ്ടിയില്‍.

    ചര്‍‌ച്ച നടക്കട്ടെ, ഞാന്‍ പിന്‍‌വാങ്ങുന്നു.

    ReplyDelete
  93. ഓഹോ!! ആ കമന്റ് ഡിലീറ്റ് ചെയ്തത് കണ്ടില്ല. മെയിലില്‍ വന്നതാണ് വായിച്ചത്‌. ആവേശം തന്നെ അല്ലേ? തര്‍ക്കത്തില്‍ ജയിക്കാനുള്ള ആവേശം!

    ReplyDelete
  94. ഒരു തരത്തില്‍ പറഞ്ഞാല്‍ യഹൂദമതത്തില്‍ നിന്നുമാണ്‌ കൃസ്തുമതം ആരംഭിച്ചത്. യഹൂദര്‍ക്ക് ആരാധനായലങ്ങളുണ്ടായിരുന്നു, ജറൂസലേം ദേവാലയമല്ലാതെ. മട്ടാന്ചേരിയില്‍ തന്നെ ഒരു സിനഗോഗു ഉണ്ട്. അത് 1568 ല്‍ പണീകഴിപ്പിച്ചതാണത്രെ. അതിനും മുന്പ് നാലാം നൂറ്റാണ്ടില്‍ കൊടുങ്ങലൂരില്‍ മറ്റൊരു സിനഗോഗ് ഉണ്ടായിരുന്നു എന്നാണ്‌ ചരിത്രം. അതുകൊണ്ട് ക്രിസ്റ്റുമതത്തിനു ആരാധനാലങ്ങള്‍ ഉണ്ടായിരുന്നില്ല എന്നു കരുതാനാവില്ല.

    അന്ചാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതെന്നു കരുതപ്പെടുന്നതാണ്‌ ചമ്പക്കുളം പള്ളി. റോമുമായി നേരിട്ടു ബന്ധമില്ലാതിരുന്ന ഇക്കാലത്ത് അങ്ങനെയൊരു പള്ളി പണീയണമെങ്കില്‍ അതിനു കാരണമെന്താണ്‌? തീര്‍ച്ചയായും അപ്പസ്തോലികപാരമ്പര്യം തന്നെ. സെന്റ് തോമസ് സ്ഥാപിച്ചു എന്നു വിശ്വസിയ്ക്കപ്പെടുന്ന ഏഴരപ്പള്ളികളെക്കുറിച്ച് വ്യക്തമായ തെളിവില്ലാത്തതുകൊന്ട് കൂടുതലായി പറയുന്നില്ല.

    മതപീഠനമുണ്ടായിരുന്ന ആദ്യ നൂറ്റാണ്ടുകളില്‍ പരസ്യമായ ആരാധന സാധ്യമാകാതിരുന്നതുകൊന്ട് ഇന്നത്തെ രീതിയിലുള്ള പള്ളികള്‍ പണിയുന്നത് അപ്രായോഗികമായിരുന്നു.

    അതുകൊന്ട് "പുതിയ നിയമത്തില്‍ അങ്ങിനെ ഒരു കെട്ടിടം പണിയുവാന്‍ ഉപദേശിക്കുകയോ, പണിയുകയോ ചെയ്തതായി സഭയുടെ65 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിടത്തുപോലും പറയുന്നില്ല." എന്ന വാദത്തിനു പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല, പിന്നെ വാദത്തിനു വേണ്ടിയാണെങ്കില്‍ അന്നു പള്ളിയില്ലായിരുന്നു, അന്നു മൈക്കില്ലായിരുന്നു എന്നൊക്കെ വാദിയ്ക്കാം.

    ReplyDelete
  95. കത്തോലിയ്ക്കാ സഭയുടെ കുര്‍ബ്ബാന ഒരു ഓര്‍മ്മയാചരണം മാത്രമല്ല, വിരുന്നുമാത്രമല്ല. അതിനു പാരമ്പര്യമായി കൈമാറിവന്നതും ലോകം മുഴുവനുമുള്ള വിവിധ കത്തോലിയ്ക്കാസഭകളില്‍ തുടര്‍ന്നുപോരുന്നതുമായ ഒരു ഘടനയുണ്ട്.

    ReplyDelete
  96. ഒരു ക്രിസ്ത്യനിയെന്ന നിലയില്‍ ഞങ്ങള്‍ എത്രയൊ നേരത്തെ പള്ളികളില്‍ സ്ഥാപിച്ചുട്ടുള്ള വിഗ്രഹങളില്‍/രൂപങളില്‍ നിന്നും മോചിതരായി. അല്ലെങ്കിലും ആതൊക്കെ നോക്കാന്‍ ഇപ്പൊള്‍ ആര്‍ക്കു നേരം. അതിലും വലിയ വിഗ്രഹങള്‍ - ധനഗ്രഹം, അധികാരം, അഹങ്കാരം,ലൈഗികത - ഞങള്‍ മനസ്സില്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇപ്പൊള്‍ ദൈവത്തീനെക്കള്‍ തത്പര്യം ഇത്തരം വിഗ്രഹങളോടാണു.

    പ്രൊട്ടസ്റ്റന്റുകാര്‍ ഇപ്പൊഴും പത്തു കല്‍പ്പനകള്‍ അനുസരിച്ചു ജീവിക്കുന്നു എന്നറിഞതില്‍ സന്തൊഷം.

    മതാരാധനയേക്കാള്‍ പ്രാധാനം ക്രിസ്തീയ ജീവിതമെന്നിരിക്കെ, അതിനായി നിങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ കൂടി എഴുതുമെന്നു കരുതുന്നു. ഈ ചര്‍ച്ചയ്ക്കു എന്തെങ്കിലും ലക്ഷ്യമുണ്ടെങ്കില്‍.......

    ReplyDelete
  97. This comment has been removed by the author.

    ReplyDelete
  98. ക്രിസ്തുമതത്തെ പറ്റി ഒരുപാട് അറിയാന്‍ മറ്റൊരു മതസ്ഥനായ എനിക്ക് ഈ പോസ്റ്റും ഇതിലെ ചര്‍ച്ചകളും കൊണ്ട് സാധിച്ചു. (എല്ലാ വായിക്കാനായില്ല...എങ്കിലും ഇനി സമയം കിട്ടുമ്പോള്‍ ഇവിടെ തന്നെ ഞാനുണ്ടാകും.)


    “ഞാന്‍ പിടിച്ച മുയലിന് മാത്രമാണ് കൊമ്പ്” എന്ന മുന്‍ വിചാരം കൂടാതെ ഈ സുഹ്യത്തുക്കള്‍ ഇനിയും ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് പോകട്ടെ എന്ന് ആഗ്രഹിക്കുന്നു.

    ReplyDelete
  99. വിഷയത്തെക്കുറിച്ച് ഏകദേശം ചര്‍ച്ച പൂര്‍ത്തിയായതായി തോന്നുന്നു....

    ReplyDelete
  100. ഇനി ഇതേ വിഷയം തുടര്‍ന്നാല്‍ അതു വെറും ആവര്‍ത്തനമാവുകയേ ഉള്ളൂ.

    മറ്റു ധാരാളം വിഷയങ്ങള്‍ ഉണ്ടല്ലോ!
    ആരെങ്കിലും ഒരു പോസ്റ്റിടൂ‍.
    ചര്‍ച്ചചെയ്യാമല്ലോ!

    ReplyDelete
  101. യഹൂദരുടെ ആയാലും കൃസ്ത്യാനികളുടെ ആയാലും എല്ലാ കല്പനകളും വളരെ ശരിയാണ് , കൃത്യമാണ്. അതുപയോഗിച്ച് നമുക്ക് ഭൂഗോളത്തിലുള്ള മുഴുവന്‍ ആദിമവാസികളേയും അവരുടെ ആവാസകേന്ദ്രങ്ങളില്‍ നിന്നും ആട്ടിയോടിക്കാനും വംശനാശം വരുത്താനും കഴിഞ്ഞു. അങ്ങനെ കൃസ്ത്യാനി ബൈബിളുമായി ഭൂമി മുഴുവന്‍ ചുറ്റി, സര്‍വ്വ ഭൂ‍മിയും അവരുടെ കൈലായി . എന്തായാലും കല്പനകളെല്ലാം അടിപൊളി സാധനങ്ങള്‍ തന്നെ . എന്നെ ഒന്ന് കൃസ്ത്യാനിയാക്കുമോ ?

    ReplyDelete
  102. കമന്റ് മോഡറേറ്റിംഗ് വച്ചിരിക്കുകയാണെല്ലേ ? നല്ല ധൈര്യമുള്ള പുള്ളി തന്നെ !!

    ReplyDelete
  103. കമന്റ് മോഡാറെഷന്‍ ഇന്നലെ മുതല്‍ വന്നിരിക്കുന്നത് ഞങ്ങളുടെ ഏറ്റവും പുതിയ പോസ്റ്റിലെ വെളിപ്പെടുത്തെണ്ടാത്ത ചില കാര്യങ്ങള്‍ വരാതിരിക്കാന്‍ വേണ്ടിയാണ്. മറ്റൊന്നും തെറ്റിദ്ധരിക്കേണ്ട സുഹൃത്തെ........മേല്‍ കമന്റ് ചെയ്തിരിക്കുന്ന പലര്‍ക്കും ഇക്കാര്യം വ്യക്തമായി അറിയാം.

    ReplyDelete
  104. ഇതിന്റെ കൂടെ അവസാന നിയമത്തില്‍ ഈ പത്ത് കല്പനകളെ പറ്റി എന്ത് പറയുന്നു എന്ന് നോക്കുന്നത് നല്ലതായിരിക്കും http://www.submission.org/God/ten.html

    അത് പോലെ യേശു വിനെ പറ്റി പ്രതിപാതികുന്ന ഈ വ്യത്യസ്ത ഡോക്യുമെന്റ് വായിക്കുമ്പോള്‍ മതങ്ങള്‍ തമ്മിലുള്ള വ്യത്യസ്തത ഇല്ലാതായി ചിന്തകള്‍ ദൈവതിലെതും, http://submission.org/jesus.html

    ReplyDelete
  105. വിവരം ഉള്ള ചേട്ടന്മാര്‍ കരിയങള്‍ പറയുബോള്‍, കൊച്ചു പിള്ളേര്‍ മാറിനില്‍ക്കണം. അറിയാം, എന്നാലും ഇത് വരെ വായിച്ചതു വെച്ച് ഈ കൊച്ചന് ഇഷ്ടപെട്ട, ഇവിടെ കണ്ട രണ്ടു മൂന്ന് പോയിന്റ്‌

    01. "ഹൈന്ദവ പൂജകളില്‍ അവര്‍ കര്‍പ്പൂരം കത്തിക്കും, നിലവിളക്ക് കത്തിക്കും (ക്രിസ്ത്യാനി എന്ന് പറയപ്പെടുന്നവന്‍ അത് കുന്തിരിക്കവും മെഴുകുതിരിയുമാക്കും)
    ഹൈന്ദവ പൂജകളില്‍ അവര്‍ വിഗ്രാഹത്തെ അഭിഷേകം ചെയ്യും (ക്രിസ്ത്യാനി എന്ന് പറയപ്പെടുന്നവന്‍ വെഞ്ചിരിക്കും)
    ഹൈന്ദവ പൂജകളില്‍ അവര്‍ വിഗ്രാഹത്തിനു മുന്‍പില്‍ നമസ്ക്കരിക്കും (ക്രിസ്ത്യാനിയുടെ ലദീഞ്ഞ്, നൊവേന എന്നിവയെല്ലാം മറ്റെന്താണ്)
    ഹൈന്ദവ ആരാധനകളിലുള്ള നേര്‍ച്ചകള്‍ , മുട്ടിന്മേല്‍ കയറ്റം, ഉരുളല്‍ , അടിമ , തുലാഭാരം, നടതുറപ്പ്, കൊടിയേറ്റ്, അന്നദാനം, നേര്‍ച്ച സദ്യ എന്നിവയെല്ലാം ക്രിസ്ത്യാനി എന്ന് പറയപ്പെടുന്നവനും ചെയ്യും . പേരിലല്ലാതെ എന്ത് വിത്യാസം ?"


    സത്യം. എല്ലാ മതവും ഇത് തന്നെ അല്ലെ ? മലയാളത്തില്‍ "സുഗമാണോ", ഇംഗ്ലീഷ് "How are you", തമിള്‍ "സൌകിയമാ", കന്നടയില്‍ "ചോനങിതയാ", തെലിങ്ങില്‍ "ഭവുനാരാ", കൊടഗില്‍ "ചായതുല്ളിയാ" - പക്ഷെ സംഭവം എല്ലാം ഒന്ന് തന്നെ അല്ലെ ? അത് പോലെ അല്ലെ ആചാരങ്ങള് ? എല്ലാം നമളെ ഒരു നല്ല വഴിക്ക് നടത്താന്‍ enable ചെയുന്ന ഒരു സെറ്റപ്പ്. കാല ക്രെമേണ അതിനെ വളച്ചൊടിച്ചു പരിപ്പ്‌ എടുകുന്നു, ഓരോ ലാഭത്തിനായി.

    (( ഡാന്‍ ബ്രൌണ്‍ സയിപിന്റെ കിത്താബില്‍ ഈ രൂപം, വിഗ്രഹം ഇതെല്ലം എങ്ങനെ മാറി മാറിവന്നു എന്ന് പറയുന്നു ( I know it is a fiction/novel/story - but some of the stuffs are real good and true). ബൈബിളില്‍ തുടങ്ങി ഡാന്‍ സയിപില്‍ എത്തിച്ചാല്‍ തല്ല് ഉറപ്പു, എന്നാലും വായിച്ചു നോക്ക് ))


    02. യേശുവിന്റെ നാമത്തില്‍ ഏത്ര പള്ളികള്‍ ഉണ്ട്?

    അത് ഒരു ചോദിയം ആണല്ലോ !!!

    03. "പത്രോസേ, നീ പാറയാകുന്നു, ....പള്ളി/സഭ ... "
    അല്ല, ഇവിടെ ശരിക്കും പത്രോസേ എന്ന വ്യകിതിയെയും, പാറ -( എ റോക്ക് ), സഭ എന്ന കൂട്ടം, അലെങ്ങില്‍ പള്ളി എന്ന ബില്‍ഡിംഗ്‌ - എന്ന അര്‍ത്ഥമാണോ ഉദേശിച്ചത്‌ ? I think the meaning is something more deep

    ഞാന്‍ ബൈബിള്‍ വായിചിടില്ല, കുറെ കഥകള്ളും, പിന്നെ ജനറല്‍ വായനയില്‍ നിന്ന് ഉള്ള അറിവേ ഉള്ളു

    ReplyDelete
  106. This comment has been removed by the author.

    ReplyDelete
  107. അടിമകള്‍ ആയിരുന്ന ഇസ്രേല്‍ ജനതയെ മിസ്രയിമില്‍ നിന്ന് മോചിപിച്ചു കാനന്‍-ഇ ലേക്ക് കൊടുപോകുംബോഴാണ് പത്തു കല്പനകള്‍ ഉണ്ടാവുനത് ...അത് അടിമകളായിരുന്ന ഒരു ജനതയെ ഒരേ സംസ്ക്കാരത്തില്‍ നിയമങ്ങളില്‍ കൊണ്ട് വരന്‍ വേണ്ടി ആയിരുന്നു കൊടുത്തത്...പിന്നിട് വന്ന ന്യായ പ്രമാണപുസ്തകങ്ങള്‍ അതിലേക്ക് വിരല്‍ ചുണ്ടുന്നു....

    ReplyDelete
  108. "നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും" -സജി

    ക്രിസ്തുവാകുന്ന പാറമേല്‍ സഭയെപ്പണിയും എന്നതാണ് അതീന്റെ അര്‍ത്ഥം. -സജി

    @സജി
    ഒന്നൂടെ വിര്‍ത്തിയായിട്ടു ഒന്ന് വ്യാഖ്യാനിച്ചെ സജി ..അര്‍ഥം മാറുന്നുണ്ടോ എന്ന് നോക്കാം .

    ReplyDelete
  109. പ്രശാന്ത്November 23, 2009 at 10:55 AM

    ഒരുപാടു താമസിച്ചാണ് ഈ വഴി വന്നത്.. എന്നാലും വ്യക്തതയ്ക്കു വേണ്ടി ഒരു കാര്യം ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരോടുമായി ചോദിച്ചുകൊള്ളട്ടെ. ഈ ചര്‍ച്ചയുടെ കേന്ദ്രബിന്ദു ഈ ബൈബിള്‍ വാക്യവും അതിനെ ലംഘിക്കുന്ന കത്തോലിക്കാ സഭയുമായിരുന്നല്ലൊ “ മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റേയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത് ; അവയ്ക്ക് മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്“. സത്യത്തില്‍ ഏതെങ്കിലും പള്ളികളില്‍ ഈ പറഞ്ഞ ഗണത്തില്‍പ്പെട്ട ഏതെങ്കിലും വസ്തുക്കളുടെയൊ ജീ‍വികളുടെയൊ പ്രതിമയൊ രൂപമോ വയ്ക്കുന്നുണ്ടോ?

    ആകാശത്തിലുള്ള പക്ഷികളുടെയൊ, ഭൂമിയിലുള്ള മനുഷ്യരുടെയൊ,വെള്ളത്തിലുള്ള ജീവികളുടെയൊ ഒന്നിന്റെയും പ്രതിമകള്‍ ഞാനൊരു പള്ളിയിലും കണ്ടിട്ടില്ല... പിന്നെ ആകെയുള്ളതു സ്വര്‍ഗ്ഗത്തിലുള്ള കുറച്ചു പേരുടെ പ്രതിമകളാണ്

    പിന്നെ സ്വര്‍ഗ്ഗത്തിലുള്ളവരുടെ കാര്യത്തില്‍ ദൈവം പത്തുകല്പനകള്‍ക്കിടയില്‍ ഒന്നും പറയാത്തതുകൊണ്ട് അതു ശരിയാണോ തെറ്റാണോ എന്നു എങ്ങനെ തീരുമായിക്കും?

    ഇനി ആകാശത്തില്‍ ഉള്ളത് എന്നു പറഞ്ഞതില്‍ സ്വര്‍ഗ്ഗവും ഉള്‍പെട്ടിട്ടുണ്ടൊ എന്നതും തര്‍ക്ക വിഷയമാണ്..അതിനു പുറപ്പാടിന്റെ മൂലഗ്രന്ഥവും പരിഭാഷയുമൊക്കെ പരിശോധിക്കേണ്ടിവരും... സത്യം മോശയ്ക്കും ദൈവത്തിനും അറിയാം..അന്ന് എന്താ പറഞ്ഞതെന്നും മോശ എന്താ എഴുതി എടുത്തതെന്നും.. ഇനി ആകാശം എന്നു പറഞ്ഞ സമയത്തു ദൈവത്തിന്റെ മനസില്‍ സ്വര്‍ഗ്ഗം കൂടി ഉള്‍പ്പെട്ടിരുന്നൊ എന്നും..

    ReplyDelete
  110. “ആകാശത്തിലുള്ള പക്ഷികളുടെയൊ, ഭൂമിയിലുള്ള മനുഷ്യരുടെയൊ,വെള്ളത്തിലുള്ള ജീവികളുടെയൊ ഒന്നിന്റെയും പ്രതിമകള്‍ ഞാനൊരു പള്ളിയിലും കണ്ടിട്ടില്ല... പിന്നെ ആകെയുള്ളതു സ്വര്‍ഗ്ഗത്തിലുള്ള കുറച്ചു പേരുടെ പ്രതിമകളാണ്“

    ഇവർ സ്വർഗ്ഗത്തിലാണെന്ന് പ്രശാന്തിനെങ്ങിനെ മനസ്സിലായി ? ഇവർ അപ്പോൾ മനുഷ്യരല്ലെന്നാണോ പറഞ്ഞു വരുന്നത്?

    “പിന്നെ സ്വര്‍ഗ്ഗത്തിലുള്ളവരുടെ കാര്യത്തില്‍ ദൈവം പത്തുകല്പനകള്‍ക്കിടയില്‍ ഒന്നും പറയാത്തതുകൊണ്ട് അതു ശരിയാണോ തെറ്റാണോ എന്നു എങ്ങനെ തീരുമായിക്കും?“

    ഇവർ സ്വർഗ്ഗത്തിലാണെന്നു ബൈബിളിൽ കണ്ടതായി ഓർമ്മയില്ല ! പ്രശാന്ത് കണ്ടിരുന്നോ? ഇനി ദൈവത്തിനു വേണ്ടി വിധി ആരെങ്കിലും നടത്തിയോ ? കാരണം വിധി ദൈവത്തിനു മാത്രമുള്ളതാണെന്ന് ഞാൻ ബൈബിളിൽ കണ്ടിട്ടുണ്ട് !

    “ഇനി ആകാശത്തില്‍ ഉള്ളത് എന്നു പറഞ്ഞതില്‍ സ്വര്‍ഗ്ഗവും ഉള്‍പെട്ടിട്ടുണ്ടൊ എന്നതും തര്‍ക്ക വിഷയമാണ്..അതിനു പുറപ്പാടിന്റെ മൂലഗ്രന്ഥവും പരിഭാഷയുമൊക്കെ പരിശോധിക്കേണ്ടിവരും...“

    ഇതൊക്കെ പരിശോധിച്ചിട്ട് മാത്രം രൂപങ്ങൾ വെച്ചാൽ പോരായിരുന്നോ? ആകാശം എന്നു പറഞ്ഞാൽ സ്വർഗ്ഗം ഉൾപ്പെടുന്നില്ല എന്നു നല്ല ഉറപ്പാണല്ലോ :)പഴുതുകൾ കണ്ടുപിടിക്കാൻ പണ്ടേ നല്ല മിടുക്കുണ്ട് നമുക്ക്. അതല്ലേ ആദം പോലും ഹവ്വകാരണമാണെന്നും ഹവ്വ പാമ്പ് കാരണമാണെന്നുമൊക്കെ പറഞ്ഞത്!

    അല്ലാതെ അനുസരണക്കേട് കാണിച്ചു എന്നു സമ്മതിക്കരുത് :) ഇതു തന്നെയാണ് കുഴപ്പം !

    ReplyDelete
  111. പ്രശാന്ത്November 23, 2009 at 12:44 PM

    “ഇവർ സ്വർഗ്ഗത്തിലാണെന്ന് പ്രശാന്തിനെങ്ങിനെ മനസ്സിലായി ? ഇവർ അപ്പോൾ മനുഷ്യരല്ലെന്നാണോ പറഞ്ഞു വരുന്നത്?“
    ജീവിച്ചിരിക്കുന്ന ഒരാളുടെപോലും പ്രതിമകള്‍ പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്നതായി എനിക്കു അറിവില്ല.. അവര്‍ മനുഷ്യരായിരുന്നു എന്നത് ശരിയാണ്.. അവര്‍ സ്വര്‍ഗ്ഗത്തിലാണ് എന്ന സങ്കല്പത്തിലാണ് അവരുടെ നന്മ മറ്റുള്ളവരെയും അറിയിക്കാനായി അവരുടെ പ്രതിമകള്‍ പള്ളികളില്‍ സ്ഥാപിച്ചിരിക്കുന്നത് എന്നാണ് എന്റെ വിശ്വാസം..
    വിശുദ്ധ ജീവിതം നയിക്കുന്ന ഒരാള്‍ മരണശേഷം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുമെന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ അറിവ് ... ഈക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നു തോന്നുന്നു..

    “ഇവർ സ്വർഗ്ഗത്തിലാണെന്നു ബൈബിളിൽ കണ്ടതായി ഓർമ്മയില്ല ! പ്രശാന്ത് കണ്ടിരുന്നോ? ഇനി ദൈവത്തിനു വേണ്ടി വിധി ആരെങ്കിലും നടത്തിയോ ? കാരണം വിധി ദൈവത്തിനു മാത്രമുള്ളതാണെന്ന് ഞാൻ ബൈബിളിൽ കണ്ടിട്ടുണ്ട്“
    ഇതു ആരുടെയും വിധിയുടെ പ്രശ്നമല്ല..” നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെടും, നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെടും“ എന്നു പറഞ്ഞു ശിഷ്യന്മാരെ അധികാരപ്പെടുത്തിയ ക്രിസ്തു വിധിക്കാനുള്ള അധികാരം സഭയ്ക്കും കൂടി നല്‍ക്കുന്നുണ്ട്..ഇവര്‍ വിശുദ്ധരാണോ അല്ലയൊ എന്നു തീരുമാനിച്ചതു ഞാനോ നാട്ടുകാരനൊ അല്ല.. സുധീര്‍ഘമായ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം സഭയാണ് അതു തീരുമാനിക്കുന്നത്.

    പിന്നെ ബൈബിളില്‍ കാണാത്തൊതൊന്നും ചെയ്യാന്‍ പാടില്ല, ബൈബിളില്‍ എഴുതാത്തതൊന്നും സത്യമല്ല എന്നു വാദിക്കുകയാണെങ്കില്‍ അതു വെറും ബാലിശമായെ എനിക്കു തോന്നുനുള്ളു.. അങ്ങനെയെങ്കില്‍ ഈക്കാണുന്ന ശാസ്ത്ര സത്യങ്ങളെ മുഴുവനും ബൈബിളില്‍ പറഞ്ഞിട്ടില്ല എന്ന ഒറ്റക്കാരണത്താല്‍ നമുക്കു തള്ളിക്കളയെണ്ടിവരും..

    ReplyDelete
  112. പ്രശാന്ത്November 23, 2009 at 1:01 PM

    നമ്മളെക്കുറിച്ചാണോ ക്രിസ്തു പണ്ട് പറഞ്ഞത് വെള്ളയടിച്ച കുഴിമാടങ്ങളെന്ന്..

    ബൈബിളിനെ തലനാരിഴ കീറി പരിശോധിക്കുന്നു പക്ഷെ ആത്യന്തികമായ സ്നേഹത്തെ മറക്കുന്നു.. പള്ളികളില്‍ രൂപങ്ങള്‍ വയ്കാതിരുന്നാല്‍ തീരുമൊ എല്ലാ പ്രശ്നങ്ങളും?
    ഒരു കുരിശു രൂപത്തിന്നു മുന്‍പിലോ മറിയത്തിന്റെ രൂപത്തിന്റെ മുന്‍പിലൊ തന്റെ സങ്കടങ്ങള്‍ പറഞ്ഞു മനസിന്റെ ഭാരങ്ങള്‍ ഇറക്കി വയ്ക്കുന്ന വല്യമ്മച്ചിയെ കാണുമ്പോള്‍, വിശന്നപ്പോള്‍ ഗോതമ്പ് കതിരു പറിച്ചു തിന്ന ശിഷ്യന്മാരെ ഓര്‍മ്മവരുന്നു.. ക്രിസ്തു ആരുടെ കൂടെയായിരിക്കും?
    മനുഷ്യന്‍ സാബത്തിനു വേണ്ടിയാണോ? അതൊ സാബത്തു മനുഷ്യനു വേണ്ടിയൊ?

    വിശുദ്ധ അഗസ്റ്റിന്‍ പറഞ്ഞ ഒരു വാക്ക് ഓര്‍മ്മവരുന്നു..
    “ നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്തുകൊള്ളുക.. പക്ഷെ സ്നേഹിക്കുക...”

    സ്നേഹമില്ലെങ്കില്‍ ഈ ചര്‍ച്ചകളെല്ലാം മുഴങ്ങുന്ന ചേങ്ങിലകളും ചിലമ്പുന്ന കൈത്താളങ്ങളുമാകും..

    ReplyDelete
  113. പ്രശാന്ത്November 23, 2009 at 10:57 PM

    ഇതു ഭീരുത്വമാണ്..

    നാട്ടുകാരന്‍ മുകളില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി അടങ്ങിയ എന്റെ ഒരു കമന്റ് മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു..ആരെയും വേദനിപ്പിക്കുന്നതൊ വ്യക്തിഹത്യ നടത്തുന്നതൊ ആ‍യ യാതൊന്നും അതില്‍ ഉണ്ടായിരുന്നില്ല എന്നാണ് എന്റെ വിശ്വാസം..

    നാട്ടുകാരന്റെ വാദങ്ങളോട് യോജിക്കാത്തതെല്ലാം മുറിച്ചുമാറ്റുക എന്നതാണ് താങ്കളുടെ രീതിയെങ്കില്‍ ഇനി ഞാന്‍ പ്രതികരിക്കുന്നതില്‍ അര്‍ഥമില്ല..

    ReplyDelete
  114. മിസ്റ്റര്‍ പ്രശാന്ത്, വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു വായനക്കാരെ തെറ്റിദ്ധരിപ്പിക്കരുത്. ഒരു മോഡറെഷന്‍ പോലും ഇല്ലാതെ പ്രസിദ്ധീകരിക്കുന്ന കമന്റില്‍ നിന്നും താങ്കളുടെ കമന്റിന്റെ ഏതു ഭാഗമാണ് മുറിച്ചു മാറ്റിയത് എന്നറിഞ്ഞാല്‍ കൊള്ളാം.

    ReplyDelete
  115. Mon, Nov 23, 2009 at 12:44 PM
    പ്രശാന്ത് has left a new comment on the post "പത്തു കല്പനകള്‍ !":

    ReplyDelete
  116. “ഇവർ സ്വർഗ്ഗത്തിലാണെന്ന് പ്രശാന്തിനെങ്ങിനെ മനസ്സിലായി ? ഇവർ അപ്പോൾ മനുഷ്യരല്ലെന്നാണോ പറഞ്ഞു വരുന്നത്?“
    ജീവിച്ചിരിക്കുന്ന ഒരാളുടെപോലും പ്രതിമകള്‍ പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്നതായി എനിക്കു അറിവില്ല.. അവര്‍ മനുഷ്യരായിരുന്നു എന്നത് ശരിയാണ്.. അവര്‍ സ്വര്‍ഗ്ഗത്തിലാണ് എന്ന സങ്കല്പത്തിലാണ് അവരുടെ നന്മ മറ്റുള്ളവരെയും അറിയിക്കാനായി അവരുടെ പ്രതിമകള്‍ പള്ളികളില്‍ സ്ഥാപിച്ചിരിക്കുന്നത് എന്നാണ് എന്റെ വിശ്വാസം..
    വിശുദ്ധ ജീവിതം നയിക്കുന്ന ഒരാള്‍ മരണശേഷം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുമെന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ അറിവ് ... ഈക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നു തോന്നുന്നു..

    cont

    ReplyDelete
  117. “ഇവർ സ്വർഗ്ഗത്തിലാണെന്നു ബൈബിളിൽ കണ്ടതായി ഓർമ്മയില്ല ! പ്രശാന്ത് കണ്ടിരുന്നോ? ഇനി ദൈവത്തിനു വേണ്ടി വിധി ആരെങ്കിലും നടത്തിയോ ? കാരണം വിധി ദൈവത്തിനു മാത്രമുള്ളതാണെന്ന് ഞാൻ ബൈബിളിൽ കണ്ടിട്ടുണ്ട്“
    ഇതു ആരുടെയും വിധിയുടെ പ്രശ്നമല്ല..” നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെടും, നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെടും“ എന്നു പറഞ്ഞു ശിഷ്യന്മാരെ അധികാരപ്പെടുത്തിയ ക്രിസ്തു വിധിക്കാനുള്ള അധികാരം സഭയ്ക്കും കൂടി നല്‍ക്കുന്നുണ്ട്..ഇവര്‍ വിശുദ്ധരാണോ അല്ലയൊ എന്നു തീരുമാനിച്ചതു ഞാനോ നാട്ടുകാരനൊ അല്ല.. സുധീര്‍ഘമായ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം സഭയാണ് അതു തീരുമാനിക്കുന്നത്.

    പിന്നെ ബൈബിളില്‍ കാണാത്തൊതൊന്നും ചെയ്യാന്‍ പാടില്ല, ബൈബിളില്‍ എഴുതാത്തതൊന്നും സത്യമല്ല എന്നു വാദിക്കുകയാണെങ്കില്‍ അതു വെറും ബാലിശമായെ എനിക്കു തോന്നുനുള്ളു.. അങ്ങനെയെങ്കില്‍ ഈക്കാണുന്ന ശാസ്ത്ര സത്യങ്ങളെ മുഴുവനും ബൈബിളില്‍ പറഞ്ഞിട്ടില്ല എന്ന ഒറ്റക്കാരണത്താല്‍ നമുക്കു തള്ളിക്കളയെണ്ടിവരും..

    ReplyDelete
  118. Above comments are from Prasanth which is missing.

    ReplyDelete
  119. പ്രിയ സാജന്‍, ഗുരുതരമായ തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി. സാജന്റെ കമന്റു വന്നപ്പോള്‍ ആണ് മെയില്‍ ബോക്സ്‌ പരതിയത്. ശരിയാണ് പ്രശാന്ത് കമന്റു ചെയ്തിട്ടുണ്ട്. പ്രകൊപനപരമായോ ഡിലീറ്റ് ചെയ്ത്തക്കതായതോ ഉള്ള ഒരു കമന്റു അല്ല അത്. പക്ഷെ എന്താണ് സംഭവിച്ചത് എന്ന് ഇപ്പോള്‍ പറയാന്‍ പറ്റുന്നില്ല. എട്ടംഗ പത്രാധിപ സമിതിയില്‍ നാല് പേരുടെ കൈവശമാണ് അഡ്മിന്‍ പാസ്സ്‌വേര്‍ഡ്‌ ഉള്ളത് . എന്താണ് സംഭവിച്ചതെന്ന് പത്രാധിപ സമിതിയില്‍ അന്വേഷിക്കാം. പ്രശാന്തിന് ഇത് മൂലം സംഭവിച്ച മാനസിക ബുദ്ധിമുട്ടില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. നാട്ടുകാരന്‍ അഡ്മിന്‍ അല്ല . അദ്ദേഹം രണ്ടു ദിവസമായി ചെന്നൈയില്‍ ആണ്.

    ReplyDelete
  120. പ്രശാന്ത്,

    തെറ്റിദ്ധരിച്ചുപോയത് മനസിലായിക്കാണും എന്നു കരുതുന്നു. പ്രശാന്തിന്റെ കമെന്റുകൾ എല്ലാം എന്റെ മെയിലിൽ കിട്ടുന്നുണ്ട്. അതിൻ തീർച്ചയായും മറുപടി നൽകുന്നതുമാണ്. ഞാനിപ്പോൾ അല്പം ജോലിത്തിരക്കിലാണ്. സഭ്യമായ രീതിയിൽ പ്രതികരിക്കുന്ന എല്ലാ ആളുകൾക്കും ഞാൻ മറുപടി നൽകിയിട്ടുമുണ്ട് എന്നു മുകളിൽ വായിച്ചാൽ മനസ്സിലാകും. അതുപോലെതന്നെ പ്രശാന്തിനും ഞാൻ മറുപടി പറയാൻ വരാം. അല്പം സാവകാശം വേണം.

    ReplyDelete
  121. പ്രശാന്തിന്റെ കമെന്റ് നീക്കം ചെയ്യപ്പെട്ടതിൽ ഞാനും നമ്മുടെബൂലോകവും നിരപരാധികളാണെന്നു മനസ്സിലാക്കുമല്ലോ.

    ReplyDelete
  122. Dear Prashanth, See this

    http://bloghelpline.cyberjalakam.com/2009/11/blog-post_25.html

    ReplyDelete
  123. പ്രശാന്ത്,

    “നമ്മളെക്കുറിച്ചാണോ ക്രിസ്തു പണ്ട് പറഞ്ഞത് വെള്ളയടിച്ച കുഴിമാടങ്ങളെന്ന്.. “

    വെള്ളയടിച്ചതു കണ്ടാൽ അതു മനസ്സിലാകില്ലെ :)

    “ നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്തുകൊള്ളുക.. പക്ഷെ സ്നേഹിക്കുക...”

    വ്യഭിചരിക്കാൻ പൊക്കോളൂ...എന്നാൽ അതും സ്നെഹത്തോടുകൂടിയാവണം എന്നാണോ പറഞ്ഞു വരുന്നത് !

    “പള്ളികളില്‍ രൂപങ്ങള്‍ വയ്കാതിരുന്നാല്‍ തീരുമൊ എല്ലാ പ്രശ്നങ്ങളും? “

    എല്ലാ പ്രശ്നവും തീരും എന്നു പറഞ്ഞില്ല. പക്ഷേ ഒരു പ്രധാനപ്രശ്നം തീരും!
    എന്നാൽ എല്ലാ പ്രശ്നവും തീർന്നിട്ടേ വിഗ്രഹം വെക്കാതിരിക്കൂ എന്നതിനു കാരണം വല്ലതുമുണ്ടോ? ഇങ്ങനെ ഓരോന്നു അനുസരിക്കുമ്പോഴാണ് ഓരോ പ്രശ്നങ്ങൾ തീരുന്നത് !

    ഏതു സെന്റിമെന്റ്സ് ആയാലും ദൈവകല്പനക്കെതിരായാൽ അതു തെറ്റു തന്നെയല്ലേ പ്രശാന്തേ? എനിക്കറിയാവുന്ന ക്രിസ്തു സെന്റിമെന്റ്സ് കണ്ട് വാക്കു മാറ്റുന്നവനല്ല ! ആകാശവും ഭൂമിയും മാറിപ്പോയാലും തന്റെ വചനങ്ങൾക്ക് ഒരു മാറ്റവുമുണ്ടാകില്ല എന്നാണവൻ പറഞ്ഞത്.

    വല്ല്യമ്മച്ചിക്ക് സ്ങ്കടങ്ങൾ പറഞ്ഞ് ഭാരങ്ങൾ ഇറക്കിവെക്കാൻ വേണ്ടി വിഗ്രഹം ഉണ്ടാക്കി പള്ളിയിൽ വെച്ചോളാൻ ദൈവം പറയുമെന്നും എനിക്കത്ര വിശ്വാസം പോരാ... അതിലും നല്ലത് ആ അമ്മച്ചിയെ വഴിതെറ്റിക്കാതെ സത്യം പറഞ്ഞ് നേർവഴിക്കു കൊണ്ടുവരുന്നതല്ലേ?


    പ്രശാന്ത് മുകളിലെ പോസ്റ്റ് മാത്രം വായിക്കാതെ കമെന്റുകളിലൂടെയും കടന്നുപോയാൽ ഇതൊക്കെ മനസ്സിലാകും. സാധിക്കുമെങ്കിൽ അനുബന്ധ പോസ്റ്റുകളും വായിക്കുക. അതും തുറന്ന മനസ്സോടെതന്നെ !

    ReplyDelete
  124. “” നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെടും, നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെടും“ എന്നു പറഞ്ഞു ശിഷ്യന്മാരെ അധികാരപ്പെടുത്തിയ ക്രിസ്തു വിധിക്കാനുള്ള അധികാരം സഭയ്ക്കും കൂടി നല്‍ക്കുന്നുണ്ട്..ഇവര്‍ വിശുദ്ധരാണോ അല്ലയൊ എന്നു തീരുമാനിച്ചതു ഞാനോ നാട്ടുകാരനൊ അല്ല.. സുധീര്‍ഘമായ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം സഭയാണ് അതു തീരുമാനിക്കുന്നത്.“

    സഭ എന്തു ചെയ്താലും അതു ശരിയാകും എന്നു തന്നെയാണോ ഈ പറയുന്നത്. അപ്പസ്തോലന്മാരെപ്പോലെ എന്നെങ്കിലും സഭ ആകുമെങ്കിൽ അന്നു അങ്ങനെ സംഭവിക്കും.
    അപ്പസ്തോലന്മാർ സുധീര്‍ഘമായ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമല്ല വിശുദ്ധന്മാരെ തീരുമാനിച്ചത്. അവർ എല്ലാ സഭാംഗങ്ങളേയും വിശുദ്ധന്മാരെന്നാണു വിളിച്ചത്. സംശയമുണ്ടെങ്കിൽ എല്ലാ ലേഖനങ്ങളുടേയും ആദ്യഭാഗം നോക്കുക. ആ സഭകളിലൊന്നും വിശുദ്ധന്മാർ അല്ലാത്തവർ ഇല്ലായിരുന്നു. അതുകൊണ്ട് അവർക്ക് പഠനം വേണ്ടിവന്നില്ല. അതായത് ക്രിസ്തുവിന്റെ സഭയാണെങ്കിൽ അവിടെ വിശുദ്ധന്മാർ മാത്രമേ കാണൂ ! അവരെ വെച്ചാൽ കാശും കിട്ടില്ല.

    ReplyDelete
  125. “പിന്നെ ബൈബിളില്‍ കാണാത്തൊതൊന്നും ചെയ്യാന്‍ പാടില്ല, ബൈബിളില്‍ എഴുതാത്തതൊന്നും സത്യമല്ല എന്നു വാദിക്കുകയാണെങ്കില്‍ അതു വെറും ബാലിശമായെ എനിക്കു തോന്നുനുള്ളു..“

    ബൈബിളിൽ ചെയ്യരുത് എന്നു പറയുന്നത് ചെയ്യണം എന്നു നിർബന്ധമുണ്ടോ? അതോ അതും ബാലിശമാണോ?

    ReplyDelete
  126. “ജീവിച്ചിരിക്കുന്ന ഒരാളുടെപോലും പ്രതിമകള്‍ പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്നതായി എനിക്കു അറിവില്ല.. അവര്‍ മനുഷ്യരായിരുന്നു എന്നത് ശരിയാണ്.. അവര്‍ സ്വര്‍ഗ്ഗത്തിലാണ് എന്ന സങ്കല്പത്തിലാണ് അവരുടെ നന്മ മറ്റുള്ളവരെയും അറിയിക്കാനായി അവരുടെ പ്രതിമകള്‍ പള്ളികളില്‍ സ്ഥാപിച്ചിരിക്കുന്നത് എന്നാണ് എന്റെ വിശ്വാസം..
    വിശുദ്ധ ജീവിതം നയിക്കുന്ന ഒരാള്‍ മരണശേഷം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുമെന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ അറിവ് ... ഈക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നു തോന്നുന്നു..“

    ഈക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമുണ്ട് കൂട്ടുകാരാ....

    ഈ സങ്കൽ‌പ്പങ്ങൾക്കൊക്കെ ബൈബിൾ അടിസ്ഥാനത്തിലുള്ള തെളിവുകൾ ആവശ്യമാണ്. അല്ലെങ്കിൽ അതൊക്കെ വെറും അന്ധവിശ്വാസവും സങ്കൽ‌പ്പമായും മാത്രമേ ഇരിക്കൂ... താങ്കൾ മുകളിൽ‌പ്പറഞ്ഞ ഓരോ പോയിന്റുകൾക്കും ബൈബിളിൽനിന്നും തെളിവികൾ ഉദ്ധരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  127. <<<“ നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്തുകൊള്ളുക.. പക്ഷെ സ്നേഹിക്കുക...”

    വ്യഭിചരിക്കാൻ പൊക്കോളൂ...എന്നാൽ അതും സ്നെഹത്തോടുകൂടിയാവണം എന്നാണോ പറഞ്ഞു വരുന്നത് !>>>

    വാച്യാര്‍ത്ഥം എടുത്താല്‍ താങ്കള്‍ പറഞ്ഞപോലെ തന്നെ അതിന്റെ വിശദീകരണം. :-)

    ReplyDelete
  128. പ്രിയ വായനക്കാരെ,

    കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി പല കമന്റുകളും കാണാതെയാവുന്ന പ്രശ്നങ്ങള്‍ ഗൂഗിള്‍ തന്നെ പരിഹരിച്ചിട്ടുണ്ട് എന്ന് മനസ്സിലാവുന്നു. കാണാതായ കമന്റുകള്‍ വീണ്ടും അതേ പോലെ തന്നെ അതേ സ്ഥലത്ത് തിരികെ വന്നിരിക്കുന്നു. ഇത് ഞങ്ങളുടെ ബ്ലോഗില്‍ മാത്രമല്ല, മറ്റു പല ബ്ലോഗുകളിലും ബാധിചിട്ടുണ്ടായിരുന്ന പ്രശ്നമാണ്. ഈ പ്രശ്നം സംബന്ധിച്ച് വായനാക്കാര്‍ ഞങ്ങള്‍ക്കയച്ച മെയിലുകള്‍ക്കും മറ്റും മറുപടിയായി ഇത് കണക്കാക്കുക.

    നമ്മുടെ ബൂലോകം ടീം

    ReplyDelete