@

@

മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍


നട്ടപിരാന്താ നമസ്കാരം...

നല്ല നമസ്കാരം

ഇങ്ങനെയൊരു പേര് സ്വീകരിക്കാനുള്ള കാരണം ഒന്ന് പറയാമോ..

അതൊരു തുണിയഴിച്ചിട്ട സത്യമാണ് ........സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ചൊറിയും ചിരങ്ങും പിടിച്ചു നടന്ന എന്നെ കൂട്ടുകാർ, നാട്ടിലെ ചൊറിയും ചിരങ്ങും പിടിച്ചു ഭ്രാന്തനായി നടന്ന മൊയ്തുണ്ണിയുമായി താരതമ്യം ചെയ്തു....പിരാന്തന്‍ സാജു എന്നു വിളിച്ചിരുന്നു.

ഇഷ്ടപ്പെട്ട പെണ്ണിനെ കല്ല്യാണം കഴിക്കാന്‍, ബിരുദവും, പഠനവും ഉപേക്ഷിച്ച് നാട് വിട്ടപ്പോള്‍ വീട്ടുകാര്‍ പറഞ്ഞു എനിക്ക് പ്രാന്ത് ആണെന്ന്.

ഗള്‍ഫിലെ വെറും പരിചയത്തിന്റെ പുറത്ത്‌ ലക്ഷങ്ങള്‍ കടം കൊടുത്തയാള്‍ പറ്റിച്ചു കടന്നപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു എനിക്ക് പ്രാന്തനെന്നു.

അതിലും പഠിക്കാതെ, അതും സ്വന്തം ചുള്ളിയുടെ വാക്ക് കേള്‍ക്കാതെ ...കമ്പനിയില്‍ കൂടെ ജോലി ചെയ്ത കൂട്ടുകാരന് വേണ്ടി ലക്ഷങ്ങള്‍ ജാമ്യം നിന്ന്, അവന്‍ കളിപ്പിച്ച് തിരിച്ചു വരാതെ വന്നപ്പോള്‍ ഉണ്ടായിരുന്ന ഹോട്ടെലും വിറ്റ്, ജോലിയും ഉപേക്ഷിച്ചു,ബാധ്യതകള്‍ എല്ലാം തീര്‍ത്ത് സൗദി വിട്ടപ്പോള്‍ ചുള്ളിയും പറഞ്ഞു എനിക്ക് ഭ്രാന്ത്‌ ആണെന്ന്.

അതിനാല്‍ അനുഭവത്തില്‍ നിന്നും എനിക്ക് ചാര്‍ത്തി കിട്ടിയ പേര് ഞാന്‍ സ്വയം അണിയുന്നു, നട്ടപിരാന്തന്‍ എന്ന പേര് യാതൊരു കൂസലും ഇല്ലാതെ.

ബൂലോഗ പമ്മന്‍ എന്നാണു താങ്കള്‍ അറിയപ്പെടുന്നത്.. ഇത്രയും വലിയ അശ്ലീലം എഴുതാന്‍ താങ്കള്‍ സ്വകാര്യ ജീവിതത്തിലും ആഭാസങ്ങള്‍ പറയുന്ന ആളാണോ.

ഞാനിന്നു വരെ ശ്രീ. പമ്മന്റെ ഒരു പുസ്തകവും വായിച്ചിട്ടില്ല. (ഇനി തേടിപ്പിടിച്ച് വായിക്കാന്‍ ശ്രമിക്കാം) അതിനാല്‍ തന്നെ സ്വയം ഒരു താരതമ്യത്തിന് ഞാനില്ല. ഇനി അത് വായിച്ചു എന്റെ ശൈലി മാറ്റാനും പോവുന്നില്ല. എന്റെ വായ്‌ മൊഴി വഴക്കങ്ങള്‍ക്ക് എനിക്ക് കടപ്പാട്‌, എന്റെ നാട്ടില്‍ ജീവിച്ചിരുന്ന, ഒരു വിധത്തില്‍ എന്റെ വളര്‍ത്തമ്മ കൂടിയായ "പൂതംക്കോടന്‍ ആയിച്ചാത്ത" എന്ന നാരിമണിയോടാണ്. അതിനാല്‍ തന്നെ എന്റെ നാക്കില്‍ ആയിച്ചാത്തയുടെ ഇത്തിരി വികട സരസ്വതി ഇല്ലേ എന്നു എനിക്കും സംശയം ഇല്ലാതില്ല. എന്റെ സ്വകാര്യ മൈഥുനസമയങ്ങളില്‍ മാത്രമേ ഞാന്‍ നിങ്ങള്‍ ആഭാസങ്ങള്‍ എന്നു പറയുന്ന വാക്കുകള്‍ പറയാറുള്ളൂ. വാക്കിന്റെ ഘടനക്കോ, അല്ലെങ്കില്‍ പ്രയോഗത്തിനോ അല്ല, മറിച്ച് വാക്കിന്റെ കാലസന്ദര്‍ഭത്തില്‍ ആണ് ഒരു വാക്ക്‌ ശ്ലീലമോ/അശ്ലീലമോ ആവുന്നത്. ആയതിനാല്‍ ഇത്തരം ബൂസ്റ്റർ വാക്യങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും ഉപയോഗിക്കാത്തവര്‍ക്ക് എന്റെ നല്ല നമസ്കാരം.

കൂട്ടം ബ്ലോഗ്‌ കൂട്ടായ്മയില്‍ താങ്കള്‍ ഒരു വിവാദ പുരുഷന്‍ ആയിരുന്നു.. വിവാദങ്ങള്‍ താങ്കളുടെ കൂടെപിറപ്പ്‌ ആണെന്ന് തോന്നുന്നല്ലോ.. എന്ത് പറയുന്നു..

ഞാന്‍ കൂട്ടത്തില്‍ ഒരു വിവാദപുരുഷന്‍ ആയിരുന്നു എന്നു ആരും പറയും എന്നു തോന്നുന്നില്ല. എന്റെ "ഖമറുനീസ",/ കുഞ്ഞന്നാമ്മക്ക് തിരിച്ചു കിട്ടിയ വിശുദ്ധ ചന്തി/വാലൈൻടൈന്‍ ബിസിനസ്‌ തുടങ്ങിയ പോസ്റ്റുകള്‍ ഞാന്‍ ബൂലോകത്തില്‍ വരുന്നതിനു മുമ്പ് കൂട്ടത്തില്‍ ചര്‍ച്ച ചെയ്തതാണ്. അത് വരെ കൂട്ടം ചര്‍ച്ചചെയ്ത വിഷയങ്ങളില്‍ നിന്നും വഴിമാറിയുള്ള ആ പോസ്റ്റുകള്‍ പിന്നെ ഞാന്‍ കൂട്ടത്തില്‍ ഇട്ടപ്പോൾ, അത് കൂട്ടത്തിന്റെ കുടുംബാന്തരീക്ഷത്തിനു ചേര്‍ന്നതല്ല എന്നൊരു ഭാഷ്യം ചില കൂട്ടുകാര്‍ അവിടെ ഉയര്‍ത്തുക ഉണ്ടായി. ഒരു ജനാധിപത്യവാദിയായ ഞാന്‍ എണ്ണത്തില്‍ വളരെ ന്യൂനപക്ഷമായ അവരുടെ കൂടി അവകാശങ്ങള്‍ മാനിച്ചു കൊണ്ട്, ഖമറുനീസയുടെ രണ്ടാം ഭാഗം ഞാന്‍ കൂട്ടത്തിൽ ഡിലീറ്റ്‌ ചെയ്തു. കൂട്ടം കൂട്ടായ്മയുടെ ആദ്യകാല അംഗം എന്ന നിലയില്‍ എനിക്കിന്നും അവരുടെ സ്നേഹവും, പ്രോത്സാഹനവും കിട്ടാറുണ്ട്. കൂട്ടത്തിലെ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചു ഞാന്‍ എഴുതിയിരുന്ന "കൂട്ടം കവല" എന്ന തുടരന്‍ തമാശ നോവല്‍ ഏഴെട്ടു അദ്ധ്യായങ്ങള്‍ക്ക് ശേഷം എനിക്ക് എഴുതാന്‍ കഴിഞ്ഞില്ല എന്നുള്ള സ്വകാര്യ സങ്കടവും എനിക്കുണ്ട്. എങ്കിലും ഞാന്‍ എന്റെ ചില പോസ്റ്റുകള്‍ കൂട്ടത്തില്‍ ഇടാറുണ്ട്. ജ്യോതിയെട്ടന്റെയും, ജയപ്രകാശ്‌ ചേട്ടന്റെയും, കാര്‍മികത്വത്തില്‍ കൂട്ടം ഒരു പ്രസ്ഥാനമായി മാറിയതില്‍ ഞാനും അതില്‍ അഭിമാനിക്കുന്നു. പിന്നെ ഇപ്പോള്‍ കൂട്ടത്തില്‍ തലൈപുലികള്‍ ആയ ശ്രീ. കൂറുമാന്‍, ശ്രീ. ബെര്‍ലി എന്നിവരൊക്കെ സജീവമായി ഉണ്ട്. അതിനാല്‍ ഞാന്‍ ഇനി വീണ്ടും അവിടെ പുതിയ ഒരു മേല്‍വിലാസവുമായി ചെന്നാല്‍ അത് "ജൂമാ പള്ളിയില്‍ നിസ്കാരത്തിനു ഈച്ച കയറിയ പോലെ ഉണ്ടാവും". പിന്നെ നിങ്ങള്‍ പറഞ്ഞ കൂടപ്പിറപ്പ് ആയ വിവാദങ്ങൾ‍.........I like that banyan tree for giving shade to my ASS


മൊട്ടത്തല കണ്ടാല്‍ ഗുണ്ട ലക്ഷണം.. നാക്കെടുത്താല്‍ അശ്ലീലം. അപ്പോള്‍ നട്ടപിരാന്തനെ ഒഴിച്ച് നിര്‍ത്തിയാല്‍ സാജു ആരാണ്..

എന്റെ സിമിയുടെ "സാജുച്ചായന്‍"
എന്റെ ഇസബെല്ലയുടെയും, ഗബ്രിയേലയുടെയും "അച്ഛാ”
എന്റെ അമ്മയുടെ "പൌലോ ‍" "മാമ്മോദീസ പേരായ പൌലോസിന്റെ ചെറുരൂപം"

ബ്ലോഗില്‍ വന്നതെങ്ങനെ എന്ന് പറയാമോ..

ബഹറൈനില്‍ വന്നപ്പോള്‍ എപ്പോഴോ വഴി തെറ്റി കൂട്ടം കൂട്ടായ്മയില്‍ ചെന്നു. ആദ്യത്തെ മൂന്ന് നാല് മാസം കൂട്ടായി ബഹറൈനിൽ ആരും ഉണ്ടായിരുന്നില്ല. ആ സമയത്ത് കൂട്ടം ആയിരുന്നു കൂട്ട്. ആ "കൂട്ടം" ആണ് എന്നെ ഒരു ബ്ലോഗര്‍ ആക്കിയത്. കൂട്ടത്തില്‍ ഞാനൊരു കുഞ്ഞു പോസ്റ്റ്‌ ഇട്ടപ്പോൾ‍, ജ്യോതിയെട്ടന്റെ ഭാര്യ സിന്ധുചേച്ചി ആണ് കൊള്ളാം തുടെര്‍ന്നെഴുത് എന്നു ആദ്യം പറഞ്ഞത് . ഏതൊരു പുരുഷന്റെ വിജയത്തിനു പിറകിലും ഒരു സ്തീയുടെ പിന്തുണയുണ്ടാവുമെന്ന് നമ്മുടെ കാരണവന്മാർ പറയാറില്ലെ. പിന്നെ കൂട്ടത്തില്‍ വന്നു ഞാന്‍ ബൂലോഗത്തിലെ ഒരു ബ്ലോഗ്‌ ആദ്യമായി കാണുന്നത് "പോങ്ങുമൂടന്‍" കഥകള്‍ ആണ്. പിന്നെ പോങ്ങുമൂടന്‍ ആണ് ബൂലോഗത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ വേണ്ട പൊടികൈകള്‍ പറഞ്ഞു തന്നത്. അതിനാല്‍ അവരുടെ താങ്ങ് എന്നെ ഒരു ബ്ലോഗര്‍ ആക്കിയതില്‍ വളരെ സഹായിച്ചിട്ടുണ്ട്. (ജീവിതത്തില്‍ മറ്റു തരം താങ്ങല്‍സിന്നെല്ലാം അധികാരം എന്റെ സ്വന്തം കക്ഷിക്കാണ്.) ഇന്ന് ബഹറൈനില്‍ എനിക്കുള്ള സുഹൃത്തുക്കള്‍ എല്ലാം ബ്ലോഗേഴ്സ് ആണ്. എന്റെ ചിന്തകളിലും, ആത്മീയവിഷയങ്ങളിലും എല്ലാം അവര്‍ എനിക്ക് തരുന്ന അറിവുകൾ, എന്നെ വേറെ ഒരു പുതിയ തലത്തില്‍ എത്തിച്ചിട്ടുണ്ട്. സൌദിയില്‍ വച്ച് ജോലിയും, സൈഡായി അല്ലറ ബിസിനെസ്സുമായി നടന്ന എനിക്ക് , ഇപ്പോള്‍ കിട്ടിയ മൂല്യവത്തായ സൌഹൃദങ്ങള്‍ക്ക്‌ എല്ലാം കാരണം ഒന്നര വര്‍ഷമായി ഞാന്‍ എഴുതുന്ന എന്റെ ബ്ലോഗ്‌ ആണ്.

ബ്ലോഗു കൂട്ടായ്മ, ബ്ലോഗ്‌ മീറ്റ എന്നിവയെ എങ്ങനെ കാണുന്നു...

പകുതിയോളം വെള്ളമുള്ള ഒരു ഗ്ലാസ്സിനെ രണ്ടു തരത്തില്‍ നമ്മുക്ക് പറയാം. "പകുതി നിറഞ്ഞ ഗ്ലാസ്‌ എന്നും" പകുതി ഒഴിഞ്ഞ ഗ്ലാസ്‌ എന്നും" ................

എന്റെ മനോഭാവം വച്ച് ഞാന്‍ പകുതി നിറഞ്ഞ ഗ്ലാസ്സിന്റെ കൂടെയാണ്.

താങ്കളുടെ ഉള്ളു വളരെ നിര്‍മ്മലമാണെന്നും താങ്കള്‍ ഒരു പഞ്ചപാവം ആണെന്നും കുപ്രചാരണം ഉണ്ട്. താങ്കള്‍ അതിനോട് എങ്ങനെ പ്രതികരിക്കുന്നു..

നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. പിന്നെ ഇത്തരം കുപ്രചാ‍രണങ്ങൾക്ക് കാരണം ഞാൻ സാമ്പത്തികമായും, മാനസീകമായും, ശാരീരീകമായും, ഏ.ഡി.ബി/ഐ.എം.എഫ് പരമായും, എന്തിനു ലൈംഗികപരമായും തൃപ്തൻ ആണെന്നുള്ളതിന്റെ അസൂയയായിരിക്കും.


ബ്ലോഗില്‍ താങ്കളുടെതായ ഒരു പാത കണ്ടെത്തിയ താങ്കള്‍ക്കു ഏതാണ്ട് എതിരാളികള്‍ ഇല്ലെന്നു തന്നെ പറയാം.. ഈ വിജയിത്തിനു പിന്നില്‍ എന്താണ്..

എന്റെ പ്രിയപ്പെട്ട പൂതംകോടന്‍ ആയിച്ചാത്ത. പിന്നെ മലയാളത്തില്‍ ആര് "ലിംഗം, യോനി, മുല, തുട,കാമം തുടങ്ങിയവ വാക്കുകള്‍ മലയാളത്തിൽ സേര്‍ച്ച്‌ ചെയ്താല്‍ അവര്‍ എന്റെ ബ്ലോഗില്‍ കയറാതെ പോവാറില്ല. കാരണം ആദ്യത്തെ പേജില്‍ പ്രസ്തുത വാക്കുകൾ ഉൾക്കൊള്ളുന്ന പോസ്റ്റുകൾ മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍ എന്ന എന്റെ ബ്ലോഗിൽ പ്രസിദ്ധികരിച്ചിരിക്കുന്നത് കാണിക്കും. പിന്നെ ഗ്രഹണി പിടിച്ച കുട്ടികൾ ചക്കകൂട്ടാൻ കണ്ട പോലെ എന്റെ ബ്ലോഗിലേക്ക് ചാടിവീഴും, സ്ഥിരമായി എന്റെ ഹിറ്റ്‌ കൌണ്ടറില്‍ നിന്നും കിട്ടിയ വിവരമാണ് ഞാന്‍ പറയുന്നത്. എന്റെ ബ്ലോഗിന്റെ ഹിറ്റ്‌ റേറ്റ്‌ ഉയര്‍ത്തുന്നതും, എന്റെ ബ്ലോഗ്‌ ഒരു വിജയമാക്കി തീര്‍ത്തതും ഇത്തരം സ്നേഹനിധികള്‍ ആയ എന്റെ മലയാളി സുഹൃത്തുക്കള്‍ ആണ്. ആളുകള്‍ക്ക് ഇത്തരം വാക്കുകള്‍ ഇഷ്ടപ്പെടുന്നത് വരെ, എന്റെ ബ്ലോഗ്‌ വിജയിക്കും എന്നാണു എന്റെ ഉറച്ച വിശ്വാസം.


.. ഈയിടയായി എഴുത്തുകള്‍ വളരെ കുറവാണല്ലോ.. ഇപ്പോള്‍ മസ്തിഷ്ക കറവ പറ്റിത്തുടങ്ങിയോ... അതോ ഭാവനാ ലൈംഗിക വിരക്തിയാണോ.

ഇതു ഉപ്പ വന്നാലും ഉമ്മാക്ക്‌ കരച്ചില്‍ ആണെന്നൊരു ചൊല്ല് നാട്ടിലുണ്ട്. അതിനാല്‍ കമ്പനിയില്‍ ഏത്‌ പ്രശ്നം വന്നാലും, എന്തിന് ആഗോള സാമ്പത്തിക പ്രശ്നം വന്നാലും, അതെല്ലാം ഒരു കമ്പനിയുടെ "മനുഷ്യ വിഭവ വകുപ്പിനെയായിരിക്കും കൂടുതല്‍ ജോലിഭാരം തരിക" അങ്ങിനെ പല തരത്തില്‍ കട്ടിങും, ഷേവിങ്ങും മറ്റുമായി തിരക്കിലാണ്.അതിനാൽ ഗൌരവകരമായ പോസ്റ്റുകൾ ഇപ്പോൾ കുറവാണ്.

മാത്രമല്ല ഗൌരവകരമായ എഴുത്തിനെ, മുന്നില്‍ വന്നു പെടുന്ന മനുഷ്യന്റെ ദൈന്യത കീഴടക്കാറുണ്ട്. ദൈന്യതയില്‍ എക്സിക്യൂട്ടിവ്‌ എന്നോ, തൊഴിലാളിയെന്നോ മാറ്റമില്ല. അതിനാൽ സ്വന്തം മനസാക്ഷിയോട് നീതിപുലര്‍ത്താന്‍ കഴിയാത്ത ജോലിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. ഈ വര്‍ഷാവസാനം ആവുമ്പോള്‍ ഈ പണിയും വിട്ടു ഒന്നുകില്‍ പഴയ ലാവണമായ സൌദിയിലേക്ക്, അല്ലെങ്കില്‍ പത്തിരുപത്‌ പശുക്കളുമായി നാട്ടില്‍ കൂടണം ഒരു ഗോപാലകൃഷ്ണനായി. അപ്പോള്‍ നട്ടപിരാന്തൻ എന്ന പേരു മാറ്റി “പശുഫാർമർ” എന്ന പേരിൽ കൂടുതല്‍ എഴുതാന്‍ സമയം കിട്ടുമെന്ന് കരുതുന്നു.

പിന്നെ ഞാന്‍ അന്നും ഇന്നും ഒത്തിരി കൂടുതല്‍ എഴുതുന്ന ആളല്ല. പിന്നെ മനസ്സിലുള്ള ചില ആശയങ്ങള്‍ കഥയാക്കണമെങ്കില്‍ ഒത്തിരി വിവരങ്ങള്‍ കിട്ടണം.അതിന്റെ പുറകില്‍ കൂടിയാണ് ഞാനിപ്പോൾ; സോമാലിയന്‍ കടല്‍ കൊള്ളയിലെ രാഷ്ട്രീയം എഴുതണം. ഡെറ്റോള്‍ കുളിയില്‍ അലിയാത്ത കറയുടെ രണ്ടാം ഭാഗം എഴുതണം, പിന്നെ ഞാന്‍ ആദ്യമായി "ഐ ഡബ്ലിയു യൂ" എന്നൊരു പെണ്‍കുട്ടിയോട്‌ പറഞ്ഞ എന്റെ ജീവിത കഥയെഴുതണം.

ലൈംഗികത അത്ര മോശം കാര്യമായി നമ്മള്‍ കാണേണ്ട കാര്യമില്ല. കുടുംബത്തിനകത്തെ ലൈംഗികതക്ക് അതിന്റേതായ പ്രവിത്രതയുണ്ട്, ഊഷ്മളതയുണ്ട്. " It is a divine dedication of two lovable hearts", എന്റെ ജീവിതത്തിൽ‍, എന്റെ ലൈംഗികതയില്‍ ഞാന്‍ പുലര്‍ത്തിയ സത്യസന്ധത അതായിരിക്കാം എന്റെ ബ്ലോഗിലെ തുറന്നു പറച്ചിലുകൾ‍.


ഇഷ്ട്ടപ്പെട്ട എഴുത്തുകാര്‍ ആരാണ്.. എന്തുവായിക്കാനാണ് കൂടുതല്‍ ഇഷ്ടം...

കൊച്ചിയിലെ അഴുക്ക്‌ ചാലില്‍ ആരുമറിയാതെ മരിച്ച് കിടന്ന എന്റെ പ്രിയപ്പെട്ട കഥാകാരന്‍ "വിക്ടര്‍ ലീനസ്‌". "യു. എ . ഖാദർ‍" (തൃക്കോട്ടൂര്‍ പെരുമ) പിന്നെ "സര്‍ ആര്‍തര്‍ കോണല്‍ ഡോയൽ" (ഷേര്‍ലേക്ക് ഹോംസ് കഥകൾ)

പിന്നെ ജോലിയുമായി ബന്ധപ്പെട്ട് വായിക്കുന്ന സ്റ്റീഫന്‍ കോവേ, വിന്‍സെന്റ് നോര്‍മന്‍, ജോ ജെറാള്‍ഡ് , ഗോല്‍മാന്‍ തുടങ്ങിയവരുടെ പ്രഫഷണൽ‍/പേര്‍സണല്‍ മാനേജ്മെന്റ് പുസ്തകങ്ങൾ.


ഒരുപക്ഷെ ബൂലോഗത്തെ ബ്ലോഗുകളില്‍ ഏറ്റവും നല്ല പ്രൊഫൈല്‍ പരിചയപ്പെടുത്തല്‍ (1971 ലെ പഞ്ചവത്സര പദ്ധതിയിലാണ് ജോണും, മേരിയും എറണാകുളം ജില്ലയിലെ പിറവത്ത് വച്ച് മദര്‍ ബോര്‍ഡില്‍ സര്‍ക്യൂട്ട് വരച്ചത്.......) താങ്കളുടെതാണ്.. ഇത്ര മനോഹരമായി നര്‍മ്മം കൈകാര്യം ചെയ്യുന്ന താങ്കള്‍ എങ്ങനെയാണു അശ്ലീല സാഹിത്യത്തിലോട്ടു തിരിഞ്ഞത്.

ഹാരോള്‍ഡ്‌ റോബിനിന്റെ ശൈലി എനിക്കിഷ്ടമാണ്. കൂടുതല്‍ ആളുകള്‍ സ്വന്തം കൃതി വായിക്കുക എന്നതാണല്ലോ ഒരു എഴുത്തുകാരന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷം തരുന്നത്. അതിനു ഓരോരുത്തര്‍ ഓരോ ശൈലി ഉപയോഗിക്കുന്നു. വായ്മൊഴി വഴക്കവും, തഴക്കവുമായി ഈ നാട്ടില്‍ പ്രചാരത്തിലുള്ള വാക്കുകളെയും, സംഭവങ്ങളെയും മാത്രമാണ് ഞാന്‍ എന്റെ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

പക്ഷെ നിങ്ങള്‍ എനിക്ക് ചാര്‍ത്തിയ ഈ അശ്ലീല ബ്ലോഗര്‍ പട്ടം കണ്ടു ബൂലോഗത്തെ ഒരു ലലന മണികളും ഞാനുമായി ബന്ധപ്പെടാന്‍ (മറ്റേ ബന്ധപ്പെടല്‍ അല്ല) ഇഷ്ടപ്പെടുന്നില്ല, അതിനാല്‍ തന്നെ ലലനമണികളുടെ കമന്റും നട്ടപിരന്തുകളില്‍ കുറവാണ്. മാത്രമല്ല ഇന്നേവരെ എന്റെ ഒരു പോസ്റ്റിനും കമന്റ് സെഞ്ച്വറി അടിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്റെ ബ്ലോഗില്‍ കമന്റ് ഇട്ടാല്‍ മാന്യത പോകുമെനു ബൂലോഗത്തില്‍ ഒരു സംസാരവും ഉണ്ട്. അതിനാല്‍ എന്നു നൂറു കമന്റ് കിട്ടുന്നുവോ അത് വരെ ഈ ശൈലി മാറ്റാതെ കൊണ്ട്പോവണം എന്നുണ്ട്.

എന്റെ കുട്ടികള്‍ ഒന്ന് വലുതായാല്‍ സ്വന്തമായി ഒരു ഡൊമൈന്‍ നാമം സ്വീകരിച്ച് ഒരു നട്ടപിരാന്തന്‍-നട്ടപിരാന്തത്തി രൂപത്തിലേക്ക് മാറ്റണം എന്നുണ്ട്. അതില്‍ ഞങ്ങള്‍ പ്രണയിച്ച കാലം തൊട്ട്, ഇന്ന് വരെയുള്ള കത്തുകള്‍ പ്രസിദ്ധികരിക്കും. പ്രണയിച്ചു കല്യാണം കഴിക്കുന്നവര്‍ക്ക്‌ വേണ്ടിയുള്ള ആദ്യത്തെ റെഫറന്‍സ് ഗ്രന്ഥം ആയിരിക്കും ആ ബ്ലോഗ്‌. ഇന്ന് കേരളത്തിലെ നല്ല ഫാമിലി കള്ള് ഷാപ്പുകള്‍ എവിടെ എന്ന്‍ തിരയുന്നവര്‍ ആദ്യം വന്നു നോക്കുന്നത് എന്റെ ബ്ലോഗ്‌ ആണ്. ആ വിധത്തിൽ ഞാൻ ബൂലോഗത്തിനു സംഭാവന ചെയ്ത് സേവനം വളരെ വലുതെന്ന് ബൂലോഗകുടിയന്മാർ സമ്മതിച്ച് തരുന്നതാണ്.


കെ.എസ്. ഗോപാല കൃഷ്ണനെയും അടൂര്‍ ഗോപാല കൃഷ്ണനെയും ഒരുമിച്ചു കണ്ടാല്‍ അവരോടു എന്തുപറയും..

അവരോട്‌ ഒന്നും ഞാന്‍ പറയില്ല.......കെ.എസ്. ഗോപാല കൃഷ്ണന്റെ കണ്ണില്‍ ഒരു ഉമ്മ കൊടുക്കും, അടൂര്‍ ഗോപാല കൃഷ്ണന്റെ വിരല്‍ പിടിച്ചു ഉമ്മ കൊടുക്കും.( കൂടുതല്‍ വിശദമാക്കേണ്ട കാര്യമില്ലല്ലോ)


ബ്ലോഗില്‍ പുതുതായി എഴുതുന്നവരോട് എന്ത് ഉപദേശമാണ് നല്‍കുവാനുള്ളത്‌ ..

പുതുതായി എഴുതാന്‍ വരുന്നവരോട്‌ ഉപദേശിക്കാന്‍ തക്കവണ്ണം ഞാനാരുമല്ല...... പക്ഷെ അരുണ്‍ കായംകുളം മുമ്പ് അഭിമുഖത്തില്‍ കമന്റിനെ പറഞ്ഞ കാര്യം വളരെ സത്യമാണ്. ഒരു വിധപ്പെട്ട എല്ലാ ബ്ലോഗുകളും വായിക്കുമെങ്കിലും, ഒരു സ്മൈലി പോലും ഇടുന്നതില്‍ ഞാന്‍ പിശുക്കനായിരുന്നു. അരുണിന് നന്ദി. എന്റെ മനോഭാവം മാറ്റിയതില്‍.

20 Responses to "മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍"

മാണിക്യം said...

ഈ അഭിമുഖം നന്നായി
നട്ടപിരാന്താ അഭിവാദനങ്ങള്‍

BLOGOOTTAN said...

ബൂലോഗ പമ്മന്‍........ :) നന്നായിട്ടൂണ്ടാട്ടാ...കേട്ടാ...

മീര അനിരുദ്ധൻ said...

അഭിമുഖം നന്നായിട്ടുണ്ട്.നട്ടപ്പിരാന്തന്റെ ബ്ലോഗ്ഗുകൾ കൂടുതൽ വായിച്ചിട്ടില്ല.ഇനി വായിക്കണം എന്നു കരുതുന്നു

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആ‍ത്മാർത്ഥത തുളുമ്പി നിൽക്കുന്ന ഈ അഭിമുഖത്തിനു നട്ടപ്പിരാന്തനു നന്ദി.”നിങ്ങൾ നിങ്ങളായിരിക്കുക” എന്ന ഒരു ചൊല്ലുണ്ട്.അതുപോലെ നട്ടപ്പിരാന്താൻ ,നട്ടപ്പിരാന്തനായി തന്നെ ഇരിക്കട്ടെ...!ശ്ലീലം എന്ന് നട്ടപ്പിരാന്തനു തോന്നുന്നത് എല്ലാം എഴുതുക..

വായിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു!

അങ്കിള്‍ said...

ആർ എന്തൊക്കെ പറഞ്ഞാലും, നട്ടപ്രാന്തന്റെ അശ്ലീലം എനിക്കിഷ്ടമാണു.

നന്ദകുമാര്‍ said...

sincere interview!!

"വാക്കിന്റെ ഘടനക്കോ, അല്ലെങ്കില്‍ പ്രയോഗത്തിനോ അല്ല, മറിച്ച് വാക്കിന്റെ കാലസന്ദര്‍ഭത്തില്‍ ആണ് ഒരു വാക്ക്‌ ശ്ലീലമോ/അശ്ലീലമോ ആവുന്നത്."

a shake hand to u Mottettan!! :)

സന്തോഷ്‌ പല്ലശ്ശന said...

നട്ടപ്പിരാന്തന്‍ എന്ന ഈ ബ്ളോഗ്ഗര്‍ തീര്‍ച്ചയായും ബൂലോകത്തിന്‌ ഒരു മുതല്‍ കൂട്ടുതന്നെ. വാക്കുകളില്‍ കാലാപം നിറച്ചു വച്ച ഈ അപൂര്‍വ്വ വ്യക്തിത്വത്തിനെ പരിചയപ്പെടുത്തിയ ബൂലോകംഒണ്‍ലൈനിന്‌ അഭിനന്ദനങ്ങള്‍.

രഞ്ജിത്‌ വിശ്വം I ranjith viswam said...

ആശംസകള്‍.. ഉടന്‍ നേരില്‍ കാണാനാകും എന്നു പ്രതീക്ഷിക്കുന്നു..

വീ കെ said...

ഈ അഭിമുഖത്തിന് വളരെ സന്തോഷവും നന്ദിയും.

നട്ടപ്പിരാന്തന്റെ അശ്ലീല പ്രയോഗങ്ങൾ വെറുക്കപ്പെടേണ്ടതായി തോന്നിയിട്ടില്ല.

അതെ, നിങ്ങൾ നിങ്ങളായിരിക്കുക...

ആശംസകൾ.

വീ കെ said...

ഈ അഭിമുഖത്തിന് വളരെ സന്തോഷവും നന്ദിയും.

നട്ടപ്പിരാന്തന്റെ അശ്ലീല പ്രയോഗങ്ങൾ വെറുക്കപ്പെടേണ്ടതായി തോന്നിയിട്ടില്ല.

അതെ, നിങ്ങൾ നിങ്ങളായിരിക്കുക...

ആശംസകൾ.

അരുണ്‍ കായംകുളം said...

ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞു:

"നിങ്ങള്‍ക്ക് വിരോധമില്ലങ്കില്‍, ഇഷ്ടപ്പെടുന്ന പോസ്റ്റുകളില്‍ ഒരു സ്മൈലി എങ്കിലും കമന്‍റായി ഇടുക.നല്ലതായാലും ചീത്തയായാലും തന്‍റെ എഴുത്തുകള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നുള്ള അറിവ്, ഏത് എഴുത്തുകാരനെയും സന്തോഷിപ്പിക്കുന്ന ഒന്നാണ്.ആ സന്തോഷത്തിനു ഒരു കാരണമാകുക എന്നത് ഒരു നല്ല കാര്യമായാണ്‌ എനിക്ക് തോന്നുന്നത്"

ഈ അഭിമുഖത്തില്‍ നട്ടപ്രാന്തുള്ള മൊട്ടത്തലയന്‍ ഇങ്ങനെ പറഞ്ഞു:

"പുതുതായി എഴുതാന്‍ വരുന്നവരോട്‌ ഉപദേശിക്കാന്‍ തക്കവണ്ണം ഞാനാരുമല്ല...... പക്ഷെ അരുണ്‍ കായംകുളം മുമ്പ് അഭിമുഖത്തില്‍ കമന്റിനെ പറഞ്ഞ കാര്യം വളരെ സത്യമാണ്. ഒരു വിധപ്പെട്ട എല്ലാ ബ്ലോഗുകളും വായിക്കുമെങ്കിലും, ഒരു സ്മൈലി പോലും ഇടുന്നതില്‍ ഞാന്‍ പിശുക്കനായിരുന്നു. അരുണിന് നന്ദി. എന്റെ മനോഭാവം മാറ്റിയതില്‍"

ഇപ്പോള്‍ ഞാന്‍ ആരായി???

ഹ..ഹ..ഹ

പ്രിയ സുഹൃത്തേ,
ഈ അഭിമുഖം നന്നായി.എന്തേ ഈ അശ്ലീലവും എഴുതുന്നു എന്ന എന്‍റെ സംശയത്തിനു ഒരു മറുപടി കിട്ടി
ആശംസകള്‍

ലതി said...

നട്ടപിരാന്തോ......നന്നായിട്ടുണ്ടേ..........

സജി said...

ന.പി. അശ്ലീലം ഉപേക്ഷിച്ചിരുന്നെങ്കില്‍!

പക്ഷേ, അന്നു നമ്മല്‍ തമ്മില്‍ പിരിയും.

യൂസുഫ്പ said...

സത്യം പറയുമ്പോള്‍ നാം ആരെയും പേടിക്കേണ്ടതില്ല. സ്വന്തം മനസ്സിനോട്‌ സത്യം പറയുന്നവനാണ് നാട്ടപ്പിരാന്തന്‍ എന്നെനിക്ക്‌ തോന്നുന്നു. നന്നായി ഈ ഇന്റര്‍വ്യു.

T.A. RASHEED said...

orukathaye vaayikkaan pattiyullu enkilum manassuniranju suhrthe .ithaano asleelam ithil sleelam maathrame ollu ithil kooduthal peesukal nammude priyappetta ezhuthu kaarude krithikalil ondu .mottayude piraanthil alpam nanmayundu ,naam sahaayikkunnavar namme sahaayikkum ennavishvaasam ozhivaakki naam cheyyunnathinulla kooli budhimuttulla avasarathil mattaare enkilum vittu dhaivam namme sahaayikkum aashamsakal

$PIRIT$ said...

മൊട്ടേട്ടാ.. ഐ ലവ് യു!

naveenjjohn said...

പ്രണയിച്ചു കല്യാണം കഴിക്കുന്നവര്‍ക്ക്‌ വേണ്ടിയുള്ള ആദ്യത്തെ റെഫറന്‍സ് ഗ്രന്ഥം ആയിരിക്കും ആ ബ്ലോഗ്‌. ഇന്ന് കേരളത്തിലെ നല്ല ഫാമിലി കള്ള് ഷാപ്പുകള്‍ എവിടെ എന്ന്‍ തിരയുന്നവര്‍ ആദ്യം വന്നു നോക്കുന്നത് എന്റെ ബ്ലോഗ്‌ ആണ്. ആ വിധത്തിൽ ഞാൻ ബൂലോഗത്തിനു സംഭാവന ചെയ്ത് സേവനം വളരെ വലുതെന്ന് ബൂലോഗകുടിയന്മാർ സമ്മതിച്ച് തരുന്നതാണ്.അഭിവാദനങ്ങള്‍ആശംസകള്‍..

Vinod Raj said...

Mottettaaa............

Great....!!!!!!!!

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

a to z 'ക്ഷ' പിടിച്ചു. സാജു സത്യസന്ധമായി സംസാരിക്കുന്നു. ഗ്രേറ്റ്‌.

kARNOr(കാര്‍ന്നോര്) said...

കാണാൻ വൈകീലോ...

പോപ്പുലർ പോസ്റ്റുകൾ