ആ അമ്മയ്ക്കൊരു സഹായം

ബൂലോഗ കാരുണ്യത്തില്‍ പ്രിയ എഴുതിയ "ആ അമ്മയ്ക്കൊരു സഹായം " എന്നാ പോസ്റ്റ്‌ ആണ് ഇന്നത്തെ ബൂലോകം ഓണ്‍ ലൈന്‍ സ്പെഷ്യല്‍ ആയി തിരഞ്ഞെടുത്തിട്ടുള്ളത്.
ഒരു അറുപതു വയസ്സുകാരിയും അവരുടെ പന്ത്രണ്ടു വയസ്സുള്ള മകനും ആണ് പ്രതിപാദ്യ വിഷയം.

ഏറെ വിഷമതകള്‍ അനുഭവിക്കുന്ന സമയത്ത് തന്നെ ഓച്ചിറ അമ്പല പരിസരത്ത്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു കൈക്കുഞ്ഞിനെ ഏറ്റെടുത്ത്‌ പോറ്റി വളര്‍ത്തിയ ഒരു വൃദ്ധ .

വിശപ്പ്‌ മാറ്റാന്‍ അമ്പലത്തില്‍ നിന്നും പ്രസാദം ആയി കിട്ടുന്ന ആഹാരം.

നാമെല്ലാം സ്വസ്ഥമായി കിടന്നുറങ്ങുമ്പോള്‍ നമ്മുടെ നാടിന്റെ രക്ഷക്കായി സദാ ജാഗരൂകരായിരിക്കുന്ന ഒരു പട്ടാളക്കാരനാകാന്‍ മോഹിക്കുന്ന ഏഴാം ക്ലാസ്സുകാരനായ കണ്ണന്‍ എന്ന കുട്ടി.

ചികില്‍സക്കായി ചിലവാക്കിയ അന്‍പതിനായിരം രൂപയ്ക്കായി ഉള്ള കിടപ്പാടവും പണയപ്പെടുത്തിയ അവസ്ഥ .

ഈ അവസ്ഥകളില്‍ സഹായവുമായി കാരുണ്യവാന്മാരായ ഒരുപാടാളുകള്‍ പ്രതികരിച്ചു കണ്ടു. അഭിനന്ദനങ്ങള്‍ !
എന്നാല്‍ പ്രായോഗികമായ ഒരു നിര്‍ദ്ദേശം വച്ചിരിക്കുന്നത് , നാട്ടുകാരന്‍ എന്ന ബ്ലോഗര്‍ നാമത്തില്‍ അറിയപ്പെടുന്ന 'പ്രിന്‍സ്‌ " എന്ന തൊടുപുഴക്കാരനാണ്. കണ്ണന്‍ എന്ന പയ്യനെ സൌജന്യമായി പഠിപ്പിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ഏതെങ്കിലും ഓര്‍ഫനേജുമായി ബന്ധപ്പെടുത്തി ചെയ്യാമെന്ന് നാട്ടുകാരന്‍ നല്‍കിയ നിര്‍ദ്ദേശം ഒന്നുകൂടി ആഴ്ന്നിറങ്ങി ചിന്തിച്ചാല്‍ മനസ്സിലാകും അത് തന്നെ യാണ് വേണ്ടത് എന്ന്. നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ , ഈ നിര്‍ദ്ദേശത്തെ പിന്താങ്ങാന്‍ കാരണം, ഇനി ജീവിക്കേണ്ടത് കണ്ണന്‍ ആണ്. അവനു ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും. എന്നാല്‍ മറ്റു നിര്‍ദ്ദേശങ്ങള്‍ നല്‍കിയവര്‍ എടുത്തു പറഞ്ഞത് ആ അമ്മയെയും മകനെയും വേര്‍ പിരിക്കരുത് എന്നാണു. ബൂലോഗ കാരുണ്യത്തിന്റെ മികവു കൊണ്ട് കട ബാധ്യതയായ അന്‍പതിനായിരം രൂപ ഒരു പക്ഷെ നിസ്സാരമായി വീട്ടാന്‍ സാധിച്ചേക്കും. അങ്ങനെ അവര്‍ക്ക് ആ ഭൂമി തിരിച്ചു കിട്ടിയേക്കാം....പിന്നീട് ഒരു വീട് വയ്ക്കാനുള്ള പദ്ധതിയും രൂപം കൊണ്ടെക്കാം. എന്നാല്‍ അത് മാത്രം മതിയോ ? ആ അമ്മയെയും മകനെയും വേര്പിരിക്കരുത് എന്ന് പറയുന്നവര്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്..ആ സ്ത്രീ പ്രായമേറി വരികയാണ്. അവര്‍ക്ക് ഇനി എത്രനാള്‍ അദ്ധ്വാനിക്കാനാവും? ജീവിത വീഥിയില്‍ അവര്‍ക്ക് കാല്‍ ഇടറിയേക്കാം. അന്നേരം കണ്ണന്‍ തനിച്ചാവുകയില്ലേ? കണ്ണനെ ഒരു ഒര്ഫനെജില്‍ ആക്കുന്നത് വഴി മികച്ച വിദ്യാഭ്യാസം ലഭിക്കും,നല്ല ഭക്ഷണം,മികച്ച ജീവിത സാഹചര്യം എന്നിങ്ങനെ.....ആ അമ്മയ്ക്ക് എപ്പോള്‍ വേണമെങ്കിലും കണ്ണനെ കാണാം . ഇവിടെ വേര്പിരിയാനുള്ള ഒരു നൈമിഷിക നേരത്തെ അല്ലെങ്കില്‍ കുറച്ചു ദിവസത്തെ " വിഷമം " ആണ് ഏവര്‍ക്കും പ്രധാന കാര്യമായി തോന്നുന്നത് എന്ന് തോന്നുന്നു. വിഷമം കാണും , അത് ശരിയാണെങ്കിലും പ്രായോഗികമായ സമീപനം എന്നത് പ്രിന്‍സ് പറഞ്ഞതു തന്നെയാണ്. ജീവന്‍ രക്ഷിക്കുക, പട്ടിണിയില്‍ നിന്നു രക്ഷിക്കുക, ഇത് രണ്ടും ആവണം മുഖ്യ ലക്ഷ്യങ്ങള്‍ പിന്നെ വിദ്യഭ്യാസവും . ആ അമ്മയ്ക്കാവട്ടെ ഏതെങ്കിലും വയോജന കേന്ദ്രത്തില്‍ അഭയം തേടുകയും ആവാം. സ്വരൂപിച്ച പണം കൊണ്ട് പണയ ബാധ്യത തീര്‍ക്കുന്ന ഭൂമി കണ്ണന്റെ പേരില്‍ തന്നെ വരട്ടെ. ജീവിതം കരുപ്പിടിപ്പിക്കുന്ന സമയത്ത് കണ്ണന് അത് ഏറെ പ്രയോജനം ചെയ്യും.
ചെറായി ബ്ലോഗ്ഗേഴ്സ് മീറ്റ്‌ കഴിഞ്ഞു അവശേഷിക്കുന്ന തുക യായ 4475 രൂപ , അവരുടെ പ്രധിനിധിയായ നിരക്ഷരന്‍ എന്ന ബ്ലോഗര്‍ ഇവരെ സഹായിക്കാന്‍ വേണ്ടി നല്‍കുന്നതായി പറഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈനിന്റെ പ്രത്യേക അഭിനന്ദനങ്ങള്‍ ! അതോടൊപ്പം സഹായം വാഗ്ദാനം ചെയ്തുകൊണ്ട് പ്രതികരണം അറിയിച്ചവര്‍ക്കും ഈ അവസരത്തില്‍ അഭിനന്ദനം അറിയിക്കുന്നു.

കാര്യം ബൂലോക ശ്രദ്ധയില്‍ കൊണ്ട് വന്ന പ്രിയ , ഡോക്ടര്‍ പ്രവീണ്‍ എന്നിവര്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍ !

4 Responses to "ആ അമ്മയ്ക്കൊരു സഹായം"

  1. നന്ദി ബൂലോകം ഓണ്‍ലൈന്‍.

    ഒരു ചെറിയ സഹായം എന്ന നിലക്ക് മാത്രമാണ് ഇതിനെ കുറിച്ച് ചിന്തിച്ചത്. ആ അമ്മക്കും മോനും തലചായ്ക്കാനുള്ളിടം നഷ്ടപ്പെടാതിരിക്കട്ടെ എന്നേ തല്‍ക്കാലം ഓര്‍ത്തുള്ളൂ. നാട്ടുകാരന്‍ പറഞ്ഞ ആ സഹായം അതിനെ കുറിച്ച് ആ അമ്മയുടെയും മകന്റെയും താല്പര്യം കണക്കിലെടുത്ത് കൂടുതല്‍ ചിന്തിക്കേണ്ടതാണ്.
    അവര്‍ക്ക് വേണ്ടി, അവരെ പോലുള്ളവര്‍ക്കായി കഴിയുന്ന സഹായം ചെയ്യാന്‍ നമുക്ക് കഴിയട്ടെ


    ആ അമ്മക്കും മകനും എന്നും നന്മ വരട്ടെ !!!

    വീണ്ടും നന്ദി !!!

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. റിപ്പോര്‍ട്ട്‌ വളരെ നന്നായി. ധാരാളം practical suggestions പറഞ്ഞതില്‍ സന്തോഷം. താമര യുടെയും കണ്ണന്റെയും കാര്യത്തില്‍ നമ്മുക്ക്‌ കുറെയേറെ ചെയ്യാന്‍ ഉണ്ട്. കണ്ണന്‍റെ ഭാവിയെ കുറിച്ച് ചിലതു ചിന്തിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ആരുമില്ലാത്ത ആ അമ്മ നല്ല വിഷമത്തിലാണ് .... ആകെയുള്ള പ്രതീക്ഷയും താങ്ങും കണ്ണന്‍ മാത്രമാണ് ..... ഈ സാഹചര്യത്തില്‍ കണ്ണനെ അവരുടെയടുത്ത്‌ നിന്ന് പിരിക്കുന്നത് ഏത് കാരണം കൊണ്ടായാലും സഹിക്കാവുന്നതല്ല ..... അവര്‍ക്ക് മനസ്സിലകുകയ്മില്ല.
    ഭര്‍ത്താവു നഷ്ടപ്പെട്ട അവര്‍ 34 വര്ഷം മുമ്പാണ് oachira എത്തിയത്. സ്വന്തം മകന്‍‍ പതിനൊന്നാം വയസ്സില്‍ നാട് വിട്ടപ്പോള്‍ അവര്‍ തീര്‍ത്തും ഒറ്റപെട്ടു ..... 49 ആം വയസ്സില്‍ കാന്‍സര്‍ ........ ഭിക്ഷാടനം നടത്തി കാന്‍സര്‍ നോട് മല്ലിട്ട് ജയിച്ചു ..... ഒരു തുണ്ട് ഭൂമിയും സങ്ഖടിപ്പിച്ചു .... ദാരിദ്ര്യത്തിലും സ്വന്തം അമ്മ ഉപേക്ഷിച്ച ഒരു കുഞ്ഞിനെ മാതൃകാപരമായി വളര്‍ത്തുന്നു - അവനു ഒരു കുറവും ഞാന്‍ നോക്കിയിട്ട് വരുത്തുന്നില്ല .......... സ്കൂള്‍ കഴിഞ്ഞാല്‍ കണ്ണന്‍ tution നു പോകും .......... tuberculosis വന്നപ്പോള്‍ ഭിക്ഷ എടുത്തു അവനെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി ചികില്‍സിച്ചു ഭേദമാക്കി ..... ഇവരുടെ ഭൂമി കൈക്കലാക്കാന്‍ അയല്‍ക്കാരന്‍ വീട് തള്ളി ഇട്ടു പൊളിച്ചപ്പോള്‍ ആരുടേയും അടുത്ത് പരിഭവം പറയാതെ ഒരു പ്ലാസ്റ്റിക്‌ ഷീറ്റ് കൂര കെട്ടി ....... സ്നേഹിക്കാന്‍ മാത്രമേ ആ അമ്മക്ക് അറിയുള്ളു ...... കണ്ണന് തമാരയമ്മയും താമരയ്ക്കു കണ്ണനും കൂടാതെ ഇന്ന് ജീവിതം ഇല്ല .... ജീവിതത്തെ ധൈര്യത്തോടെ നേരിട്ട ഒരു സ്ത്രീ ജന്മം ..... ഒരു വേറിട്ട ജന്മം ...... ആര്‍ക്കും
    ഒരു മാത്രികയകട്ടെ ഈ ഭിക്ഷാന്ദേഹി ......
    ഞാനിതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം കൂടി പറയട്ടെ - പറയുന്നത് ശരി ആണോ എന്നറിയില്ല .... എന്നും സന്തോഷത്തില്‍ കണ്ടിരുന്ന ആ അമ്മ ഏകദേശം ആറു മാസം മുമ്പാണ് എന്നോട് മനസ്സ് തുറന്നത് ....... അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നത് ഞാന്‍ കണ്ടു - "എനിക്ക് ആത്മഹത്യ ചെയ്യാന്‍ പേടി ആണ് .... കണ്ണനെ ആരെയെങ്കിലും ഏല്‍പ്പിക്കണം ..... എന്നെ ഒന്ന് മയക്കി കിടത്തി ഉറക്കത്തില്‍ മരിക്കുവാനുള്ള മരുന്ന് തരുമോ മോനേ ........." - അവര്‍ പൊട്ടിക്കരഞ്ഞു ........ 74 വയസ്സ് കഴിഞ്ഞ ആ ജീവിത സായാഹ്നത്തില്‍ അവരുടെ ജീവിത ലക്‌ഷ്യം സഫലമാക്കാന്‍ ഞാന്‍ ഒരു സഹയാത്രി ആയി കൂടെ ചേരാന്‍ തീരുമാനിചിറങ്ങി.
    കണ്ണനെ sponsor ചെയ്യാന്‍ ധാരാളം ആളുകള്‍ ഉണ്ട്‌. ഏതെങ്ങിലും സാഹചര്യത്തില്‍ താമരക്ക് എന്തെങ്ങിലും സംഭവിച്ചാല്‍ കണ്ണനെ എതുയരങ്ങളില്‍ എത്തിക്കുവാനും സന്നദ്ധരായി ഞാനുള്‍്പെടുന്ന ഒരു സപ്പോര്‍ട്ട് ഗ്രൂപ്‌ ഉണ്ട്‌. പെറ്റമ്മയുടെ സ്നേഹം നിഷേധിച്ച വിധി, കണ്ണന് ഒരു സ്നേഹനിധിയായ പോറ്റമ്മയെ സമ്മാനിച്ചു ....... കണ്ണന്‍റെ കാര്യത്തില്‍ ഞാന്‍ ഗ്യാരന്റി !!!!!!
    കടം തീര്‍ത്തു പൊളിഞ്ഞു പോയ വീട് തിരികെ പണിഞ്ഞു ഒരു ടിവസമേങ്ങിലും കണ്ണനുമായി ആ വീട്ടില്‍ ജീവിച്ചു മരിക്കണം എന്നതാണ് താമരയുടെ ആഗ്രഹം. ഒരു ഭിക്ഷക്കാരിയുടെ അതിമോഹമോ അത്യാഗ്രഹമോ - എനിക്കറിയില്ല. ഈ അവസരത്തില്‍ ഒരു വൃദ്ധ സദനത്തിലേക്ക് പറി്ച്ചുനട്ടാല്‍് താമര ജീവിതാവസാനത്തില്‍ തോല്‍ക്കും ...... അത് ആര്‍ക്കും സഹിക്കാനാകില്ല .........
    Let us be practical - anyway, with her age of 74, she dont have a very looooooooong life (also as a cancer patient)! Atleast we have a breathing time of another 5 years when Kannan completes +2. Let us wait ......... "Let us add life to her days" താമരയുടെ ജീവിതം ധന്യമാക്കാന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നല്‍കാന്‍ ...... ഒരു സഹയാത്രി ആയി കൂടെ നില്‍ക്കാം .................

    ജീവിത സായാഹ്നങ്ങളില്‍ ജീവിക്കുന്ന പ്രായമായവരെയും, പ്രതീക്ഷയറ്റ് അവസാന ദിവസങ്ങള്‍ തള്ളി നീക്കുന്ന പാലിയേറ്റീവ് കെയര്‍ രോഗികളെയും മാത്രം കാണുന്ന ഈ ഡോക്ടര്‍ക്ക് തോന്നിയ ചില കാര്യങ്ങള്‍ !!! Let us discuss and plan her life.

    ..... നന്ദി

    ReplyDelete
  4. hey praveen

    we will be with u.

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

പോപ്പുലർ പോസ്റ്റുകൾ